For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യയില്‍ ഒഴിവാക്കാനാവാത്ത വിഭവങ്ങള്‍ ഇതാണ്

|

ഓണം എന്നത് കേരളത്തിന്റെ ദേശീയോത്സവമാണ്. വിളവെടുപ്പുത്സവമായി കണക്കാക്കുന്ന ഈ ഉത്സവത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. മലയാളി എവിടെയുണ്ടോ അവിടെ ഓണവും ആഘോഷിക്കപ്പെടുന്നു. ഓണാഘോഷവും ഓണസദ്യയും ഓണക്കളികളും എല്ലാം ഓണത്തിന്റെ സവിശേഷതകള്‍ തന്നെയാണ്. സുവര്‍ണ കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഓണക്കാലവും. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷമാണ് ഓരോ ഓണവും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഓരോ ഓണക്കാലത്തിന്റേയും പ്രത്യേകതയാണ്.

ഓണാഘോഷത്തിന്റെ പത്താമത്തെ ദിനമാണ് തിരുവോണം വരുന്നത്. ഓണപ്പൂക്കളവും ഓണക്കോടിയും വള്ളം കളിയും ഘോഷയാത്രകളും എല്ലാം മനോഹരമായി ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്. എന്നാല്‍ ഓണസദ്യയില്‍ നാം നിര്‍ബനന്ധമായും തയ്യാറാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. വാഴയിലയില്‍ വിളമ്പുന്ന സദ്യ തന്നെയാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണം. ഓണത്തോട് അനുബന്ധിച്ച് സദ്യയില്‍ വിളമ്പേണ്ട ചില പ്രധാന ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

അട പ്രഥമന്‍

അട പ്രഥമന്‍

പ്രഥമന്‍ എന്നത് സദ്യയില്‍ ഒഴിവാക്കാനാവാത്തതാണ്. അടപ്രഥമന്‍, പാലടപ്രഥമന്‍, പരിപ്പ് പ്രഥമന്‍ എന്നിവയെല്ലാം സദ്യയില്‍ ഒഴിവാക്കാനാവാത്തതാണ്. പാലടപ്രഥമന്‍ അല്ലെങ്കില്‍ പരിപ്പ് പ്രഥമന്‍ എല്ലാം ഓണത്തില്‍ അനിവാര്യമായതാണ്. അടപ്രഥമന്‍ തയ്യാറാക്കാന്‍ പാലടയും, ശര്‍ക്കരയും തേങ്ങയും തേങ്ങാപ്പാലും ഡ്രൈഫ്രൂട്‌സും കശുവണ്ടി, ഉണക്കമുന്തിരി എന്നിവയെല്ലാം ചേര്‍ത്താണ് പ്രഥമന്‍ തയ്യാറാക്കുന്നത്. പ്രഥമനില്ലാതെ സദ്യ പൂര്‍ണമാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഓണസദ്യയുണ്ടോ എന്നാല്‍ പ്രഥമന്‍ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ്.

നെയ്യപ്പം

നെയ്യപ്പം

മധുരം തന്നെയാണ് ഓണസദ്യയുടെ പ്രധാന ആകര്‍ഷണം. നെയ്യപ്പം തന്നെയാണ് ഈ സദ്യയില്‍ പായസത്തോടൊപ്പം നില്‍ക്കുന്ന മറ്റൊരു വിഭവം. അരി, ശര്‍ക്കര, ഏത്തപ്പഴം, തേങ്ങ, ഏലക്ക, നെയ്യ് എന്നിവ ചേര്‍ത്താണ് നെയ്യപ്പം തയ്യാറാക്കുന്നത്. ഇത് ഓണവിഭവങ്ങളില്‍ വിളമ്പുന്നത് ആഘോഷങ്ങള്‍ക്ക് മാധുര്യം കൂട്ടുന്നു. നല്ല മൊരിഞ്ഞതും നെയ്യില്‍ വറുത്തെടുത്തതുമായ നെയ്യപ്പം നിങ്ങളുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്നു. വീട്ടിലിരുന്ന് എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന മധുരപലഹാരമാണ് നെയ്യപ്പം.

പാല്‍ പായസം

പാല്‍ പായസം

പ്രഥമന്‍ പോലെ തന്നെ പ്രാധാന്യമുള്ള പായസമാണ് പാല്‍പ്പായസം. ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിന് പാല്‍പ്പായസം അനിവാര്യമാണ്. ഓണസദ്യയില്‍ പാല്‍പ്പായസം എന്നത് വളരെയധികം പ്രധാനപ്പെതാണ്. അരി, ഏലം, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ പാലില്‍ പാകം ചെയ്താണ് പാല്‍പ്പായസം തയ്യാറാക്കുന്നത്. ഓണസദ്യയില്‍ നിങ്ങളുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്നതാണ് പാല്‍പ്പായസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഓണസദ്യയില്‍ പാല്‍പ്പായസം കഴിച്ചവരാരും അതിന്റെ രുചി മറക്കില്ല.

റവ ലഡൂ

റവ ലഡൂ

റവ ലഡ്ഡു നമുക്ക് അല്‍പം അത്ഭുതം നല്‍കുന്നതാണ്. തയ്യാറാക്കാന്‍ വളരെ എളുപ്പമായത് കൊണ്ട് തന്നെ ഓണത്തിന് മധുരം നുണയാന്‍ ഈ ഐറ്റം സഹായിക്കുന്നു. ഓണം പോലുള്ള ഉത്സവ അവസരങ്ങളില്‍ തയ്യാറാക്കാന്‍ ലളിതവും എളുപ്പമുള്ളതും വേഗത്തിലുള്ളതുമായ മധുപലഹാരമാണ് ലഡ്ഡു. വറുത്തതും പൊടിച്ചതുമായ റവ, പഞ്ചസാര, ഏലക്ക, നെയ്യ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേര്‍ത്താണ് ലഡു തയ്യാറാക്കുന്നത്. റവ ലഡൂ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് ചെയ്യാവുന്നതാണ്. ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ് ഓണം. അതുകൊണ്ട് തന്നെ ഈ ഒത്തുചേരലിനെ ആഘോഷഭരിതമാക്കുന്നതിനും ഓണാഘോഷത്തിനും നമുക്ക് റവലഡ്ഡു തയ്യാറാക്കാം.

സേമിയപ്പായസം

സേമിയപ്പായസം

സേമിയപ്പായസം തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. ഓണത്തിന് പലരും രണ്ട് പായസം തയ്യാറാക്കുന്നു. പ്രഥമനൊപ്പം ഒരു പായസം തയ്യാറാക്കുന്നതിന് നിങ്ങള്‍ ആലോചിക്കുന്നോ, എന്നാല്‍ നമുക്ക് സേമിയപ്പായസം തയ്യാറാക്കാം. സേമിയപ്പായസം വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തയ്യാറാക്കാവുന്നതാണ്. സേമിയ, നെയ്യ്, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ മാത്രം മതി ഈ പായസത്തിന്. വളരെ എളുപ്പത്തില്‍ സേമിയ വറുത്ത് അത് പാലില്‍ തിളപ്പിച്ച് പഞ്ചസാരയും ചേര്‍ത്ത് അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് കഴിച്ചാല്‍ മതി. സേമിയപ്പായസം തയ്യാര്‍.

ഓണം കേമമാക്കാന്‍ ഈ വര്‍ഷം സ്‌പെഷ്യല്‍ ചേനപ്പായസംഓണം കേമമാക്കാന്‍ ഈ വര്‍ഷം സ്‌പെഷ്യല്‍ ചേനപ്പായസം

ഓണസദ്യക്കൊരു മധുരപ്പച്ചടി സ്‌പെഷ്യലാക്കാംഓണസദ്യക്കൊരു മധുരപ്പച്ചടി സ്‌പെഷ്യലാക്കാം

English summary

Onam 2022: Traditional Onam Desserts Prepare At Home In Malayalam

Here in this article we are sharing some traditional onam desserts prepare at home for onasadya in malayalam. Take a look
Story first published: Saturday, September 3, 2022, 11:29 [IST]
X
Desktop Bottom Promotion