Latest Updates
-
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി!
നിങ്ങളുടെ സമാധാനം നഷ്ടപ്പെടും ശിവന്റെ ഈ ചിത്രങ്ങള്‍ വീട്ടിലെങ്കില്‍
ദൈവവിശ്വാസമുള്ളവരുടെ വീട്ടില്‍ പലരും ചിത്രങ്ങള്‍ വെക്കുന്നതും അത് ആരാധിക്കുന്നതും നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ വെക്കുന്നതിന് പുറകില്‍ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്. ദൈവങ്ങളുടെ ചിത്രം വെക്കുന്നതും പൂജാമുറിയില്‍ ഇത് ആരാധിക്കുന്നതും ഐശ്വര്യമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് രാവിലേയും വൈകിട്ടും എല്ലാം ഈ ചിത്രങ്ങള്‍ക്ക് മുന്പില് വിളക്ക് കൊളുത്തുന്നത്. എന്നാല്‍ ചില ചിത്രങ്ങള്‍ വീട്ടില്‍ വെക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

അതില്‍ ഒന്നാണ് ദിക്ക് നോക്കി വെക്കുക എന്നത്. എപ്പോഴും പൂജാമുറിയും വിലക്ക് കൊളുത്തുന്നതും എല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ ഐശ്വര്യത്തിന് വേണ്ടി നാം ചെയ്യുന്ന പല കാര്യങ്ങളും ഐശ്വര്യക്കേടിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശിവന്റെ ചിത്രം വീട്ടില്‍ വെക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ദിക്ക് ശ്രദ്ധിക്കുക
വാസ്തുശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് വീട്ടില്‍ പൂജാമുറി സ്ഥാപിക്കുമ്പോഴും അതല്ലാതെ വിളക്ക് കൊളുത്തുമ്പോഴും ദൈവങ്ങളുടെ ചിത്രങ്ങള്‍ വെക്കുമ്പോഴും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പ്രധാനമായും ദിക്ക്. ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ വെക്കുന്നത് എന്തുകൊണ്ടും ഐശ്വര്യമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വടക്ക് ദിശയില്‍ ഇത്തരം ചിത്രങ്ങള്‍ വെക്കുന്നത് ശ്രദ്ധിക്കണം കാരണം കൈലാസ പര്‍വ്വതം വടക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് വടക്ക് ദിശയില്‍ ഇത്തരം ചിത്രങ്ങള്‍ വെക്കണം എന്ന് പറയുന്നത്.

വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ടത്
വാസ്തുവിദ്യ പ്രകാരം, വടക്ക് ദിശയാണ് ശിവന്റെ പ്രിയപ്പെട്ട ദിക്ക്. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ വെക്കുമ്പോഴും വിളക്ക് കൊളുത്തുമ്പോഴും ഈ ദിക്ക് തിരഞ്ഞെടുക്കണം എന്ന് പറയുന്നത്. ഈ ദിശയില്‍ ഒരു ചിത്രം വെക്കുന്നത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു എന്നാണ് വാസ്തു പറയുന്നത്. ക്ഷിപ്രകോപി എന്ന പോലെ തന്നെ ക്ഷിപ്രപ്രസാദിയാണ് ശിവന്. അതുകൊണ്ട് തന്നെ മനസ്സറിഞ്ഞ് വിളിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യുന്ന ഭഗവാനാണ് ശിവന്.

ഏത് ചിത്രം വെക്കണം?
എന്നാല്‍ ഏത് ചിത്രമാണ് ഭഗവാന്റേതായി ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി വെക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ശാന്തവും ധ്യാനനിമഗ്നവുമായ ഭാവത്തിലോ നന്ദിയുടെ മുകളില്‍ ഇരിക്കുന്നതോ ആയ ശിവന്റെ ചിത്രം നമുക്ക് വെക്കാവുന്നതാണ്. ഇത് വടക്ക് ദിശയില്‍ വെക്കുന്നത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഇത് കൂടാതെ ശിവന് പാര്‍വ്വതി സമേതനായി ഗണപതിയോടും സുബ്രഹ്മണ്യനോടും ചേര്‍ന്നിരിക്കുന്ന ചിത്രവും നിങ്ങള്‍ക്ക് പൂജാമുറിയില്‍ സ്ഥാപിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.

വെക്കാന്‍ പാടില്ലാത്തത്
എന്നാല്‍ ഒരു കാരണവശാലും വെക്കാന്‍ പാടില്ലാത്തതായ ചില ചിത്രങ്ങള്‍ ഉണ്ട്. ഇത്തരം ചിത്രങ്ങള്‍ പൂജാമുറിയില്‍ സ്ഥാപിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. വീട്ടില്‍ വഴക്കും പ്രശ്നങ്ങളും ഉണ്ടാവുകയും സമാധാനക്കേട് ഉണ്ടാവുകയും ചെയ്യും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെ ചിത്രങ്ങളാണ് വാസ്തുപ്രകാരം ശിവനെ ആരാധിക്കുന്നവര്‍ വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ടത് എന്നും വെക്കാന്‍ പാടില്ലാത്തത് എന്നും നമുക്ക് നോക്കാം.

ഐശ്വര്യക്കേടിന് കാരണം
ഇനി പറയുന്ന ചിത്രങ്ങള്‍ ഒരു കാരണവശാലും വീട്ടില്‍ വെക്കരുത്. ഇത് മോശം ഫലമാണ് നല്‍കുന്നത് എന്നതാണ് സത്യം. വാസ്തുപ്രകാരം ശിവന് കോപിച്ചിരിക്കുന്നതോ അല്ലെങ്കില്‍ ഉഗ്രരൂപത്തില്‍ ഉള്ളതോ ആയ ചിത്രങ്ങള്‍ വീട്ടില്‍ വെക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇത് വീടിന്റെ സന്തോഷവും സമാധാനവും ഇല്ലാതാക്കുന്നു. മാത്രമല്ല വീട്ടില്‍ എപ്പോഴും വഴക്കും പ്രശ്നങ്ങളും ഉണ്ടാവുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ ആരാധന നിങ്ങള്‍ക്ക് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നു.
most read:ജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരം



Click it and Unblock the Notifications