For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023- പുതുവര്‍ഷം 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍

|

പുതുവര്‍ഷം തുടങ്ങാന്‍ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. അങ്ങനെ നമ്മള്‍ 2022-നോട് വിടപറഞ്ഞ് 2023-ലേക്ക് കാല്‍ വെക്കാന്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ഓരോ രാശിക്കാരുടേയും സമ്പൂര്‍ണഫലത്തെക്കുറിച്ച് നാം വായിച്ചു. അതുപോലെ തന്നെയാണ് ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍. 2023-ല്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു, എന്തൊക്കെയാണ് ഇവര്‍ക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം.

Nakshatra Horoscope 2023

പുതുവര്‍ഷത്തില്‍ 27 നാളുകാരുടേയും സമ്പൂര്‍ണ നക്ഷത്രഫലം ഗുണദോഷഫലങ്ങള്‍ എന്നിവയെല്ലാം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. നിങ്ങള്‍ എന്തൊക്കെ കരുതിയിരിക്കണം, എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരണം എന്നതിനെക്കുറിച്ചെല്ലാം വിശദമായി വായിക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ പുതിയ ഒരു തുടക്കമായിരിക്കും ഈ വര്‍ഷം. ജീവിതത്തിലെ എല്ലാ മേഖലകളിലും സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. അത് തൊഴില്‍ മേഖലയില്‍ ആണെങ്കിലും മികച്ച മാറ്റങ്ങളിലേക്ക് നയിക്കുന്നു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഇവര്‍ വളരെയധികം ഊര്‍ജ്ജസ്വലരായിരിക്കും. ഈ വര്‍ഷം ഏറ്റവും ശുഭകരമായ ഗ്രഹമായ വ്യാഴം അവരുടെ നക്ഷത്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതോടൊപ്പം തന്നെ മികച്ച നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. 2023 ഫെബ്രുവരി 21 മുതല്‍ 2023 ഒക്ടോബര്‍ 30 വരെ രാഹു നിങ്ങളുടെ നക്ഷത്രത്തില്‍ പ്രവേശിക്കുന്നു. പലപ്പോഴും ജാഗ്രത പാലിക്കേണ്ട സമയമാണ് ഇത്.

ഭരണി

ഭരണി

ഭരണി നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ അവര്‍ക്ക് ഈ വര്‍ഷം വളരെയധികം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ഇത് കൂടാതെ 2023 ജൂണ്‍ 21 മുതല്‍ 2023 നവംബര്‍ 27 വരെ വ്യാഴം ഭരണി നക്ഷത്രത്തില്‍ സംക്രമിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഇവര്‍ക്ക് പല നേട്ടങ്ങളും ഉണ്ടാവുന്നു. സന്താനസൗഭാഗ്യത്തിന് ഈ വര്‍ഷം സാധ്യതയുണ്ട്. സ്ത്രീകള്‍ എപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹുവിന്റെ സ്ഥാനവും ഭരണി നക്ഷത്രത്തിലാണ്. ഇവര്‍ ആത്മീയമായി പല കാര്യങ്ങളും ചായ്‌വ് ഉള്ളവരായിരിക്കും. പലപ്പോഴും ഭൗതിക കാര്യങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അല്‍പം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഇവര്‍ക്ക് ചില ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തേണ്ടതാണ്. വീട് പുനര്‍നിര്‍മ്മാണത്തിനും വാഹനം വാങ്ങിക്കുന്നതിനും യോഗം കാണുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ചിലവുകള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ വിവേകത്തോടെ ചിലവാക്കാന്‍ ശ്രദ്ധിക്കണം. കുടുംബത്തിലെ ആവശ്യത്തിനുള്ള പണം കൈയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വിദ്യാഭ്യാസത്തില്‍ നല്ല സമയമായിരിക്കും. ജീവിതം സന്തോഷകരമായിരിക്കും. മാനസിക പിരിമുറുക്കും കുറക്കുന്നതിന് ശ്രദ്ധിക്കണം.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് 2023- മികച്ച ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും കരിയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്ന സമയമാണ്. ജോലിയില്‍ സ്ഥിരത ഇല്ലാത്തതിനാല്‍ ജോലി മാറുന്നതിന് ശ്രമിക്കുന്നു. വിദേശത്തേക്ക് യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിക്കൊപ്പം സുഖകരവും സന്തോഷകരവുമായ ജീവിതമായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. വിവാഹത്തിന് ശേഷവും ജീവിത്തതില്‍ സന്തോഷകരവും അനുകൂലവുമായ ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം നല്ലതായിരിക്കും. ഇവര്‍ക്ക് പുതിയ ബന്ധങ്ങളില്‍ താല്‍പ്പര്യം ഉണ്ടാവുന്നു. പണത്തിന്റെ കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ അശ്രദ്ധ പണ നഷ്ടത്തിന് കാരണമാകുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദഹന പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. .പലപ്പോഴും അതിന് വേണ്ടിയുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കണം. ഭക്ഷണം ആരോഗ്യകരമായിരിക്കാന്‍ ശ്രദ്ധിക്കണം. പൊതുവേ നിരവധി അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് നക്ഷത്രാധിപന്‍ രാഹുവാണ്. അത് ഇവര്‍ക്ക് മേടം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്ന 2023 മുഴുവന്‍. അതുകൊണ്ട് തന്നെ അമിത ദേഷ്യം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ചര്‍ച്ചകളില്‍ പൊതുവേ ശാന്തത പാലിച്ച് ഇരിക്കുന്നതിന് ശ്രദ്ധിക്കുക. പരുഷമായ പെരുമാറ്റം ഇല്ലാതിരിക്കുന്നതിന് പരമാവധി ശ്രദ്ധിക്കണം. പ്രണയ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കണം എന്നില്ല. അതുകൊണ്ട് പങ്കാളിയുമായി വളരെയധികം ശ്രദ്ധയോടെ ഇടപെടണം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളായിരിക്കും. സംസാരിക്കുമ്പോള്‍ പ്രശ്‌നങ്ങളെല്ലാം മാറുന്നു. ഒക്ടോബര്‍ പകുതി, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം സമ്മിശ്രഫലങ്ങള്‍ ഉണ്ടായിരിക്കും. ഈ വര്‍ഷം നിങ്ങളുടെ നക്ഷത്രാധിപനായ വ്യാഴം അതിന്റെ പുതിയ സംക്രമണത്തിന് ശ്രമിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ പുതിയ അദ്ധ്യായം ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലകാര്യങ്ങളും അവസാനിക്കുന്നതിനും ഈ സമയം കാരണമാകുന്നു. എന്നാല്‍ ചെറിയ രീതിയിലുള്ള നഷ്ടം ഇത് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്‍പം വേദനാജനകമായിരിക്കും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് ഇത് സാമ്പത്തിക നേട്ടങ്ങളുടെ വര്‍ഷമാണ്. ഇവര്‍ക്ക് പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക രംഗത്ത് മന്ദഗതിയിലുള്ള നേട്ടവും വളര്‍ച്ചയും ഉണ്ടാവുന്നു. വ്യക്തിജീവിതത്തെക്കുറിച്ച് പറഞ്ഞാല്‍ പങ്കാളികള്‍ക്ക് ഇടയില്‍ മികച്ച ബന്ധം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. എന്ത് കാര്യത്തിനും വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു അതിന്റെ ഫലം ലഭിക്കുന്നതിന്. സ്‌നേഹവും വാത്സല്യവും നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു. നിങ്ങളുടെ അലസമനോഭാവമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് 2023 നല്‍കുന്നത് മികച്ച ഫലമാണ്. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് വിദേശത്ത് നിന്ന് നിരവധി അവസരങ്ങള്‍ ജോലിക്കാര്യത്തില്‍ തേടി വരുന്നു. ഏപ്രിലിനു ശേഷം നിങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങള്‍ പങ്കാളികളുമായി നിങ്ങളുടെ എല്ലാ കാര്യങ്ങളും പങ്ക് വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂചാതെ ജീവിതത്തില്‍ നല്ലതുപോലെ ആശയവിനിമയം നടത്തുന്നതിനും ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. എങ്കിലും ഒരു കാര്യത്തിലും അശ്രദ്ധ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മകം

മകം

മകം മക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് പുതുവര്‍ഷം. ഇത് ഭരിക്കുന്നത് കേതതു ഗ്രഹമാണ്. ജീവിതത്തില്‍ എല്ലാ മേഖലകളിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും എത്തുന്നു. പ്രൊഫഷണല്‍ ജീവിതത്തിലെ കഠിനാധ്വാനം നിങ്ങളില്‍ പ്രതിഫലം നല്‍കുന്നു. ജോലി സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിത്തതില്‍ ഉണ്ടാവുന്നു. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് അവരുടെ പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കണം.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ അധിപന്‍ ശുക്രനാണ്. ഇവര്‍ക്ക് വര്‍ഷം മുഴുവന്‍ അനുകൂലഫലവും ഭാഗ്യവും ലഭിക്കുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രൊഫഷണല്‍ ജീവിതത്തിലേക്ക് നിങ്ങള്‍ക്ക് ധാരാളം അനുകൂല സമയം ഉണ്ടാവുന്നു. പ്രണയത്തിന് അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തിലും സമയം മറിച്ചല്ല. ഈ സമയത്ത് ആരോഗ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. അത് പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് സൂര്യനാണ് ഇവരെ ഭരിക്കുന്നത്. ഈ വര്‍ഷം ഇവര്‍ക്ക് അല്‍പം കഠിനമായേക്കാം. നിങ്ങള്‍ക്ക് ജീവിതത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥയുണ്ടാവും. ആശയവിനിമയത്തിന്റെ കാര്യത്തില്‍ അല്‍പം പരുഷമായ പെരുമാറ്റം നിങ്ങളിലുണ്ടാവാം. ഇത് പലപ്പോഴും മറ്റുള്ളവരില്‍ വേദനയുണ്ടാക്കുകയും നിങ്ങളുടെ ബന്ധത്തില്‍ അകല്‍ച്ചയുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ വിഘ്‌നേശ്വരന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ അവസാന പകുതി നിങ്ങള്‍ക്ക് കൂടുതല്‍ അനുകൂലഫലങ്ങള്‍ നല്‍കുന്നു.

അത്തം

അത്തം

അത്തം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം ചന്ദ്രനാണ്. .ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമായിരിക്കണം 2023 എന്നില്ല. അതുകൊണ്ട് തന്നെ ഓരോ തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കൂടുതല്‍ അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ നില്‍ക്കരുത്. ഇത് നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കും. സ്വയം ശാന്തമായിരിക്കുന്നതിന് ശ്രദ്ധ വേണം. കൃത്യമായി എല്ലാവരോടും എല്ലാ കാര്യങ്ങളിലും ആശയവിനിമയം നടത്തണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പതിവ് പരിശോധനകള്‍ മുടക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം പല അനുകൂല ഫലങ്ങളും ഉണ്ടായിരിക്കും. ചൊവ്വയാണ് ഇവരെ ഭരിക്കുന്നത്. ഇവര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ചെറിയ വെല്ലുവിളികളും തടസ്സങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. എങ്കിലും അവ ഒഴിച്ച് നിര്‍ത്തിയാല്‍ അനുകൂല ഫലം ലഭിക്കുന്നു ഒരു വര്‍ഷമായിരിക്കും 2023. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിന് കാരണമാകുന്നു. കേതു വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങളുടെ നക്ഷത്രത്തില്‍ ചേരുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നതിന് സാധ്യതയുണഅട്. അതിനാല്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് കേതു വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നില്‍ക്കുന്നു. ഇത് നിങ്ങളുടെ സന്തോഷവും ഉത്സാഹവും ഇല്ലാതാക്കുന്നു. ജോലിയില്‍ പെട്ടെന്ന്സ്ഥലം മാറ്റം ഉണ്ടാവാം. ഇത് നിങ്ങളെ ജോലി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ സ്വസ്ഥതക്കുറവ് ജീവിതത്തെ ബാധിക്കാം. ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി നിങ്ങള്‍ പെടാപാടു പെടേണ്ടി വരും. ആരോഗ്യ പ്രശ്‌നങ്ങളെ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ ഉടനേ തീരുമാനമെടുക്കാതെ വര്‍ഷാവസാനത്തേക്ക് മാറ്റി വെക്കേണ്ടതാണ്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം ഈ വര്‍ഷം അനുഭവിക്കേണ്ടതായി വരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. നിങ്ങള്‍ക്ക് അനുഭവിച്ച് കൊണ്ടിരിക്കുന്ന രോഗങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാര്‍ച്ചിനുശേഷം, നിങ്ങളുടെ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും അത് വിജയിക്കുന്നതിനും സാധ്യത കാണുന്നു. തൊഴിലില്‍ മിച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവും. എന്നാല്‍ ആരേയും അന്ധമായി വിശ്വസിക്കുകയോ ആശ്രയിക്കുകയോ ചെയ്യരുത്. സാമ്പത്തിക മേഖലയില്‍, നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങള്‍ ലഭിക്കും.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ഇവരെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളിലും നിക്ഷേപങ്ങളിലും ഇവര്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങള്‍ തെറ്റായ രീതിയില്‍ ആണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. വലിയ നഷ്ടത്തിലേക്ക് നിങ്ങള്‍ എത്താം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇടപാടുകള്‍ സുതാര്യമായിരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. അത്ലറ്റിക്സിലോ മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലോ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അനുകൂലമായ ഫലം ലഭിക്കുന്നു.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാരെ ഭരിക്കുന്നത് ബുധനാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ദഹനം, വയറിലെ അണുബാധ, ചുമ, പൊണ്ണത്തടി എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ അനുഭവിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ജാഗ്രത പാലിക്കണം. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് വേണ്ടി അതീവ ശ്രദ്ധ പുലര്‍ത്താന്‍ നോക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാക്കും. വ്യായാമത്തിന്റ കാര്യത്തില്‍ അശ്രദ്ധ വേണ്ട. കരിയറില്‍ നിങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഇത് നിങ്ങള്‍ തരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മൂലം

മൂലം

മൂലം നക്ഷത്രക്കാരെ ഭരിക്കുന്നത് കേതുവാണ്. ഇവര്‍ക്ക് പലപ്പോഴും കൗണ്‍സിലിംഗ് മേഖലകളുമായും അദ്ധ്യാപനം, മെന്ററിംഗ്, വിവാഹം, കരിയര്‍ കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളുമായും ബന്ധപ്പെട്ട മേഖലയില്‍ വളരെയധികം മാറ്റങ്ങളും അംഗീകാരവും വളര്‍ച്ചയും ഉണ്ടാവുന്നു. നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും എല്ലാ കാര്യങ്ങളും. ഇത് കൂടാതെ യോഗ, ജിം, നടത്തം എന്നിങ്ങനെയുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തുന്നതിന് ഇതിലൂടെ സാധിക്കുന്നു. പങ്കാളിയുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. ഇവരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ശുക്രനാണ്. ഇത് മാത്രമല്ല ജീവിതത്തില്‍ കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന പ്രതിഫലവും ലഭിക്കുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരോട് സ്‌നേഹവും സഹാനുഭൂതിയും ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച വര്‍ഷമായിരിക്കും ഉണ്ടാവുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഇത് വിദേശത്ത് നിന്നോ എവിടെ നിന്ന് വേണമെങ്കിലും സംഭവിക്കാം.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് സൂര്യനാണ് ഇവരെ ഭരിക്കുന്നത്. ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. അത് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം ഇവരെ തേടി എത്തുന്നു. തൊഴിലില്‍ ഇവര്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമായിരിക്കും. ഇത് കൂടാതെ ഏപ്രിലില്‍, നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് മികച്ച വിജയം ഉണ്ടാവുന്നു. കൂടാതെ കുടുംബത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സന്താന സൗഭാഗ്യത്തിനുള്ള സാധ്യത കാണുന്നു. അതിന് അനുകൂല സമയമാണ് ഈ വര്‍ഷം.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രത്തില്‍ ചന്ദ്രനാണ് ഇവരെ ഭരിക്കുന്നത്. ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം ലഭിക്കുന്ന വര്‍ഷമാണ്. ഇത് കൂടാതെ സന്തോഷകരമായ പല കാര്യങ്ങളും നടക്കാന്‍ സാധ്യതയുണ്ട്. പക്ഷേ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ പലപ്പോഴും ശ്രദ്ധയോടെ വേണം സംസാരിക്കുന്നതിന്. കൂടാതെ പരുഷമായ വാക്കുകള്‍ പ്രയോഗിക്കാതിരിക്കുക. അത് കൂടാതെ അമിത ദേഷ്യം നിയന്ത്രിക്കുകയും ചെയ്യുക. വീട് വാങ്ങുന്നതിനോ അല്ലെങ്കില്‍ പുനരുദ്ധാരണത്തിനോ അനുകൂല സമയമാണ്. അതിന് പ്രതീക്ഷ നല്‍കുന്ന വര്‍ഷമാണ് 2023. വാഹനയോഗവും കാണുന്നു. മനസമാധാനം ലഭിക്കുന്ന ഒരു വര്‍ഷമാണ്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ഈ നക്ഷത്രക്കാര്‍ക്ക് ശനി നിങ്ങളുടെ നക്ഷത്രത്തില്‍ വര്‍ഷാരംഭം മുതല്‍ 2023 മാര്‍ച്ച് 15 വരെ നില്‍ക്കുന്നു. പിന്നീട് 2023 ഒക്ടോബര്‍ 15 ന് നവംബര്‍ 24 വരെ അത് നിങ്ങളുടെ നക്ഷത്രത്തില്‍ പ്രവേശിക്കും. ഇത് നിങ്ങള്‍ക്ക് അനുകൂല ഫലങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരു സമയമാണ്. എന്നാല്‍ പണം ലഭിക്കുന്നത് പോലെ തന്നെ പണം ചിലവാക്കുന്നതിനും നിങ്ങള്‍ ശ്രമിക്കുന്നു. ഇത് നിങ്ങളില്‍ ചെറിയ സാമ്പത്തിക അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ജോലിയില്‍ പ്രശ്‌നങ്ങളുണ്ടാവില്ല. അമ്മയുടേ ആശീര്‍വാദത്തോടെ പല കാര്യങ്ങളും ചെയ്യുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ഇവരുടെ ഭരണ ഗ്രഹം എന്ന് പറയുന്നത് രാഹുവാണ്. ഇവര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമായിരിക്കും. ഗുണദോഷഫലങ്ങള്‍ ഒരുപോലെ ഇവരെ ബാധിക്കുന്നു. ഇതിന് കാരണം മിക്ക സമയത്തും ശനി നിങ്ങളുടെ നക്ഷത്രത്തിന് മുകളിലൂടെ സംക്രമണം ചെയ്യുന്നത് കൊണ്ടാണ്. ചതയതതില്‍ 2023 മാര്‍ച്ച് 15 ന് 2023 ഒക്ടോബര്‍ 15 വരെയും പിന്നീട് വീണ്ടും ശനി പ്രവേശിക്കുന്നു. ഈ സമയം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സ്വന്തം കാര്യത്തിന് മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പ്രൊഫഷണല്‍ ജീവിതത്തില്‍ കരിയറില്‍ മാറ്റങ്ങള്‍ വരുന്ന സമയമാണ്. കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടായേക്കാം. പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന കര്‍മ്മത്തിന് അനുസരിച്ച് ഫലം ലഭിക്കണം എന്നില്ല. തൊഴില്‍ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്അനുകൂല സമയമായിരിക്കില്ല.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാരെ ഭരിക്കുന്നത് വ്യാഴം ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സമ്മിശ്രഫലങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. ഇത് കൂടാതെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കലഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ പ്രണയത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റെയും കാര്യത്തില്‍ ചെറിയ ചില സമ്മര്‍ദ്ദങ്ങള്‍ ഈ വര്‍ഷം നേരിടേണ്ടി വരാം. ചിലരില്‍ ഒക്ടോബറിന് ശേഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. എങ്കിലും ആലോചിച്ച് ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങളെ ഒഴിവാക്കി മുന്നോട്ട് പോകാവുന്നതാണ്. ആരോഗ്യ പരിശോധനകള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കുക.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹം എന്ന് പറയുന്നത് ശനിയാണ്. ഇവരുടെ നക്ഷത്രത്തില്‍ 2023 ഫെബ്രുവരി 24 വരെ വ്യാഴം നില്‍ക്കുന്നതിനാല്‍ 2023 വര്‍ഷത്തിന്റെ ആരംഭം 2022 ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. മാത്രമല് പ്രമോഷന്‍ സാധ്യതയും നിങ്ങള്‍ക്കുണ്ടാവുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമായിരിക്കും 2023 നല്‍കുന്നത്. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തെ ആശ്രയിച്ചായിരിക്കും ഓരോ കാര്യത്തിന്റേയും ഫലം . ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ശരീരഭാരം വര്‍ദ്ധിക്കുന്നത് പ്രതികൂലഫലങ്ങള്‍ നല്‍കുന്നു. അതുകൊണ്ട്കന്നെ ശ്രദ്ധിക്കണം.

രേവതി

രേവതി

രേവതി നക്ഷത്രക്കാരെ ഭരിക്കുന്നത് ബുധനാണ്. ഈ നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം അല്‍പം മാറ്റങ്ങള്‍ ഉണ്ടാക്കു്‌നു. വ്യാഴം 2023 ഫെബ്രുവരി 24 ന് രേവതി നക്ഷത്രത്തില്‍ പ്രവേശിക്കും, കൂടാതെ വ്യാഴ സംക്രമത്തിന്റെ ശുഭ ഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങളെ തേടി ശുഭഫലങ്ങള്‍ എത്തുന്നു. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു വര്‍ഷമായിരിക്കും ഇവര്‍ക്ക്. 2022-ല്‍ നിങ്ങള്‍ ചെയ്ത എല്ലാ കഠിനാധ്വാനങ്ങളുടെയും ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. മതപരമായ കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് അതീവ ശ്രദ്ധ വേണം.

most read:Varsha Phalam 2023: 12 രാശിക്കാര്‍ക്കും പുതുവര്‍ഷത്തിലെ സമ്പൂര്‍ണ രാശിഫലം

30 വര്‍ഷത്തിന് ശേഷം ശനി കുംഭത്തില്‍: ദോഷഫലം രണ്ട് രാശിക്കാര്‍ക്ക്30 വര്‍ഷത്തിന് ശേഷം ശനി കുംഭത്തില്‍: ദോഷഫലം രണ്ട് രാശിക്കാര്‍ക്ക്

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Nakshatra Horoscope 2023: Nakshatra Horoscope 2023 Predictions in Malayalam

Nakshatra Rashi Phalam 2023: Here we are sharing Nakshatra Horoscope 2023 Predictions as per Nakshatra astrology. Take a look.
X
Desktop Bottom Promotion