Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
Varsha Phalam 2023: 12 രാശിക്കാര്‍ക്കും പുതുവര്‍ഷത്തിലെ സമ്പൂര്‍ണ രാശിഫലം
നാം പുതുവര്‍ഷത്തിലേക്ക് കടന്ന് കഴിഞ്ഞു, ഇന് വെറും മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുകയാണ്. ഈ സമയം. നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ആശങ്കകളും 2022-ല്‍ നാം നേരിട്ട വെല്ലുവിളികളും ഒക്കെയുണ്ടായിരിക്കും. ജ്യോതിഷ പ്രകാരം ഈ വരുന്ന വര്‍ഷം അതായത് 2023 നമുക്കോരോരുത്തര്‍ക്കും എപ്രകാരമാണ് ഭവിക്കാന്‍ പോവുന്നത് എന്ന് ആലോചിക്കുന്നുണ്ടാവും എല്ലാവരും.12 രാശിക്കാരിലും എന്തൊക്കെ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ എന്തൊക്കെ വെല്ലുവിളികള്‍ എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവും എന്നത് നമുക്ക് നോക്കാം.

2023 ആര്‍ക്കൊക്കെ ഭാഗ്യ വര്‍ഷമാവും ആര്‍ക്കൊക്കെ ദോഷം നല്‍കും എന്നതിനെക്കുറിച്ച് മുന്‍കൂട്ടി അറിയാം. നിങ്ങളുടെ സാമ്പത്തിക, കരിയര്‍, കുടുംബ, ജോലി സംബന്ധമായി ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും എല്ലാം കാര്യങ്ങളും ഈ ലേഖനത്തില്‍ പറയുന്നുണ്ട്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഓരോ രാശിക്കാര്‍ക്കും ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. അറിയാന്‍ വായിക്കൂ.

മേടം രാശി
12 രാശിക്കാരില്‍ ആദ്യത്തെ രാശിയാണ് മേടം രാശി. മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ഈ വര്‍ഷം ഇവരെ സാമ്പത്തിക കാര്യങ്ങളില്‍ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. മാത്രമല്ല ഇവരുടെ സാമ്പത്തിക സ്ഥിതി എപ്പോഴും ശക്തമാക്കിക്കൊണ്ടിരിക്കും. പക്ഷേ നിങ്ങളുടെ സംസാരവും പ്രവൃത്തിയും അല്‍പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം ഇത് പലപ്പോഴും പ്രശ്നങ്ങളില്‍ നിങ്ങളെ കൊണ്ട് ചെന്നെത്തിക്കും. കുടുംബ ബന്ധങ്ങളില്‍ സമ്മര്‍ദ്ദവും പിരിമുറുക്കവും വര്‍ദ്ധിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്ക വിദേശത്ത് ജോലിക്ക് സാധ്യതയുണ്ട്. 2023-ല്‍ തുടക്ക സമയം ഈ രാശിക്കാര്‍ക്ക് സന്തോഷം നിറഞ്ഞതായിരിക്കും. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ചൊവ്വയുടെ സ്ഥാനം ശുഭമായത് കൊണ്ട് തന്നെ ഇവര്‍ക്ക് സ്നേഹത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. എന്നാല്‍ ദേഷ്യം അല്‍പം നിയന്ത്രിക്കേണ്ടതുണ്ട്. ശനിയുടെ രാശിമാറ്റം നിങ്ങളില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നു. ഇത് സാമ്പത്തികപുരോഗതി ഉണ്ടാക്കുന്നു. ശനി നിങ്ങളുടെ പത്താം ഭാവത്തില്‍ നിന്ന് പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. അതിനുശേഷം, കാര്യങ്ങള്‍ ഒന്നു കൂടി മെച്ചപ്പെടുന്നു.

ഇടവം രാശി
2023-ല്‍ ഇടവം രാശിക്കാര്‍ക്ക് കരിയറില്‍ മാറ്റങ്ങളുണ്ടാവുന്നു. എങ്കിലും ഇവരെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും 2023. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. ഏപ്രില്‍ 22 വരെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം നില്‍ക്കുന്നതിനാല്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി ശക്തരായിരിക്കും. പക്ഷേ പന്ത്രണ്ടാം ഭാവത്തില്‍ രാഹു നില്‍ക്കുന്നതിനാല്‍ അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കും. വിദേശയാത്രക്കുള്ള അവസരം നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ഈ വര്‍ഷം മെയ് മുതല്‍ ഓഗസ്റ്റ് വരെ നിങ്ങളുടെ വിദേശ യാത്ര സാധ്യത കൂടുന്നു. പക്ഷേ ഈ സമയം സാമ്പത്തിക സ്ഥിതി വളരെയധികം പ്രതിസന്ധിയിലേക്ക് എത്തുന്നു. ഏപ്രില്‍ 22 മുതല്‍, വ്യാഴം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ രാഹുവും സൂര്യനും ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും ഭീഷണികള്‍ ഉണ്ടായേക്കാം. എന്നാല്‍ വര്‍ഷത്തിലെ അവസാന രണ്ട് മാസങ്ങള്‍, നവംബര്‍, ഡിസംബര്‍ നിങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ നല്‍കുന്നു. ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് 2023 -ല്‍ പല വിധത്തിലുള്ള ബുദ്ധഇമുട്ടുകള്‍ ഉണ്ടാവും. ഇത് ശാരീരികമായും സാമ്പത്തികമായും ഉണ്ടായിരിക്കാം. ഇതിന് കാരണം ശുക്രനോടൊപ്പം എട്ടാം ഭാവത്തില്‍ ശനി നില്‍ക്കുന്നതാണ്. ഇത് മാത്രമല്ല പന്ത്രണ്ടാം ഭാവത്തില്‍ ചൊവ്വയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്കുണ്ടാവുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന ഒരു വര്‍ഷം കൂടിയാണ് പുതുവര്‍ഷം. ജനുവരി 17-ന് ശനി നിങ്ങളുടെ എട്ടാം ഭാവത്തില്‍ നിന്ന് ഒന്‍പതാം ഭാവത്തിലേക്ക് സഞ്ചരിക്കും. ഇത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും. അതൊടൊപ്പം തന്നെ പല തടസ്സങ്ങളും ഇല്ലാതാക്കുന്നു. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തികം മികച്ചതാവും. വ്യാഴം നിങ്ങള്‍ക്ക് സാമ്പത്തികാഭിവൃദ്ധി കൊണ്ടു വരുന്ന സമയമാണ് എന്നാല്‍ ചില സമയങ്ങളില്‍ വ്യാഴം പ്രതികൂലഫലങ്ങള്‍ നല്‍കുന്നതിനും മടിക്കില്ല. ജൂണ്‍ 4 ന് രാശിയുടെ അധിപനായ ബുധന്‍ മൂലം നിങ്ങള്‍ക്ക് ചില പ്രത്യേക അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് 2023-ല്‍ കാത്തിരിക്കുന്നത് മികച്ച സാമ്പത്തിക മാറ്റങ്ങളാണ്.ചൊവ്വ പതിനൊന്നാം ഭാവത്തില്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി സാമ്പത്തികമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്ങനെ പണം സമ്പാദിക്കാം എന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നു. ഇത് കൂടാതെ റിയല്‍ എസ്റ്റേറ്റ് വാങ്ങലും വില്‍പനയും ഈ സമയം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ പ്രണയിക്കുന്നവര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജനുവരി 17 മുതല്‍, ശനി നിങ്ങളുടെ എട്ടാം ഭാവത്തില്‍ പ്രവേശിച്ച് നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നെടുന്നതിന് സാധിക്കുന്നു. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. ഏപ്രില്‍ മാസത്തില്‍ വ്യാഴം ഒന്‍പതാം ഭാവത്തിലേക്ക് മാറുകയും രാഹുവും സൂര്യനും പത്താംഭാവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ അതിശയകരമായ മാറ്റം അനുഭവപ്പെടാം. കരിയറില്‍ ഉയര്‍ച്ച നേടുന്നതിനും അതോടൊപ്പം തന്നെ സാമ്പത്തിക അഭിവൃദ്ധിക്കും നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ മികച്ച സമയമാണ് 2023.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് 2023 സമ്മിശ്ര ഫലങ്ങളാണ് നല്‍കുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇവര്‍ക്ക് ആറാം ഭാവത്തില്‍ ഉള്ള ശനി നിങ്ങളുടെ ശത്രുക്കള്‍ക്ക് മേല്‍ പരാജയം വര്‍ഷിക്കുന്നു. വ്യാഴത്തിന്റെ സാന്നിധ്യം നിങ്ങളെ ശക്തരാക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും പ്രയാസങ്ങളും ഇല്ലാതാവുന്ന ഒരു സമയം കൂടിയാണ് ഈ വര്‍ഷം.. കൂടാതെ അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന നിങ്ങളുടെ രാശിയുടെ അധിപനായ സൂര്യന്‍ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നു. ഇത് കൂടാതെ സൂര്യനും ബുധനും ചേര്‍ന്ന് രൂപപ്പെടുന്ന ബുദ്ധാദിത്യയോഗം നിങ്ങള്‍ക്ക് ഞ്ജാനവും അറിവും വര്‍ദ്ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ ഒരു വര്‍ഷമായിരിക്കും. എന്നാല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഏപ്രില്‍ നിര്‍ണായക മാസമായിരിക്കും. നിങ്ങള്‍ക്ക് സമ്പത്ത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. ഈ മേഖലയില്‍ രാഹു വ്യാഴം സംയോഗത്തിന്റെ ഫലമായി ഉണ്ടാവുന്ന ഗുരുചണ്ഡലയോഗം കാരണം ദോഷമുണ്ടാവുന്നതിനാല്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മെയ്-ഓഗസ്റ്റ് മാസങ്ങളില്‍ ഏതെങ്കിലും പ്രധാന ജോലി ചെയ്യുന്നത് ഒഴിവാക്കുക. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഓഗസ്റ്റിന് ശേഷം സംഭവിക്കുന്ന ഗ്രഹ സംക്രമണം നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ ഒന്‍പതാം ഭാവത്തിലെ രാഹുവിന് അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവക്കുള്ള സാധ്യത സൃഷ്ടിക്കുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് 2023 മകരം രാശിയില്‍ ചൊവ്വയുടെ സംക്രമണം നടക്കുമെന്നാണ്. ഇതിന്റെ ഫലമായി ഇവരില്‍ പല വിധത്തിലുള്ള അപ്രതീക്ഷിത ഫലങ്ങള്‍ സംഭവിക്കാം. ഇത് നിങ്ങളുടെ ഭാഗ്യം കുറയുന്നതിന് കാരണമാകുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ശനി വര്‍ഷത്തിന്റെ തുടക്കത്തില്‍ ശുക്രന്റെ അഞ്ചാം ഭാവത്തില്‍ ആണ ്സ്ഥിതി ചെയ്യുന്നത്. ഇത് ജനുവരി 17 ന് നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങുന്നതോടൊപ്പം തന്നെ പ്രണയ ബന്ധങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നു. കൂടാതെ എതിരാളികളെ പരാജയപ്പെടുത്തുന്നതിനും വിജയം നേടുന്നതിനും ഉള്ള അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നു. കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നു. നിങ്ങളുടെ ഏഴാം ഭാവത്തില്‍ വ്യാഴം നില്‍ക്കുന്നതിന്റെ ഫലമായി നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ഇത് ദാമ്പത്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. കുടുംബത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് സാധിക്കുന്നു. വിദേശത്തേക്കുള്ള യാത്രകള്‍ നടത്തേണ്ടതായി വരും. ശനിയാണ് ഇതിന്റെ കാരകന്‍. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് 2023 നിങ്ങളുടെ സ്വപ്‌നഭവനം സ്വന്തമാക്കുന്നതിന് സാധിക്കുന്നു എന്നാണ് കാണിക്കുന്നത്. ഇത് കൂടാതെ വാഹനയോഗവും കാണപ്പെടുന്നു. ജോലിയില്‍ നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ജനുവരി 17 ന് നിങ്ങളുടെ യോഗകാരക ഗ്രഹമായ ശനി നിങ്ങളുടെ നാലാമത്തെ ഭാവത്തില്‍ നിന്ന് അഞ്ചാം ഭാവത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഫലമായി പ്രണയ ബന്ധങ്ങളില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ ഈ സമയം പങ്കാളിയോട് വിശ്വസതതയോടെ പെരുമാറുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം കഠിനമായിരിക്കും. വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. അത് മാത്രമല്ല ഈ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട് ശനി ഏഴാം ഭാവത്തിലേക്ക് നീങ്ങുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ അവസാനിക്കകുന്നു. ഇത് കൂടാതെ നിങ്ങളുടെ ബിസിനസില്‍ ലാഭം നേടുന്നതിനും സാധിക്കുന്ന സമയമാണ്. എന്നാല്‍ വ്യാഴവും രാഹുവും കൂടിച്ചേര്‍ന്ന ഗുരുചണ്ഡാല യോഗം നിങ്ങള്‍ക്കുള്ളതിനാല്‍ ഇത് നിങ്ങളില്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. വ്യാഴം ഏഴാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ നിങ്ങളുടെ വിവാഹജീവിതവും തൊഴില്‍ ജീവിതവും മികച്ചതായി മാറുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഭാഗ്യം നിറഞ്ഞ വര്‍ഷമായിരിക്കും. ഇതിന് കാരണം ശനിയുടെ സ്ഥാനമാണ്. ശനി മൂന്നാമത്തേയും അഞ്ചാമത്തേയും ഭാവങ്ങളില്‍ ആണ് നില്‍ക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യ ഫലം സൂചിപ്പിക്കുന്നു. ബിസിനസില്‍ വളരെധികം നേട്ടങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങളിലൂടെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ സ്വന്തം പരിശ്രമത്താല്‍ മികച്ച സാമ്പത്തിക വിജയം നേടാന്‍ വ്യാഴം നിങ്ങളെ പ്രാപ്തരാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രശസ്തിയും നേട്ടവും ഉണ്ടാവുന്ന വര്‍ഷമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുട്ടികളെക്കുറിച്ച് മാതാപിതാക്കള്‍ അഭിമാനം കൊള്ളുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതി നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും, ജനുവരി 17 ന് ശനി നാലാം ഭാവത്തില്‍ പ്രവേശിച്ചതിന് ശേഷം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് കൂടാതെ ഏപ്രില്‍ 22 ന്, വ്യാഴം നിങ്ങളുടെ ആറാമത്തെ ഭവനത്തില്‍ രാഹുവും സൂര്യനും ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. ഈ സമയം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വയറിലെ പ്രശ്‌നങ്ങള്‍, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം. ഒക്ടോബര്‍ 30-ന് ശേഷം രാഹു രാശി മാറി അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കുകയും വ്യാഴം ആറാം ഭാവത്തില്‍ നില്‍ക്കുകയും നിങ്ങളുടെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു. വിദേശത്തേക്ക് പോവുന്നതിനുള്ള ഭാഗ്യം നിങ്ങളെ തേടി വരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനി രണ്ടാം ഭാവത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഭാഗ്യ ഫലങ്ങളും നല്‍കുന്നു. പക്ഷേ ജനുവരി 17 ന്, ശനി മൂന്നാം ഭാവത്തിലേക്ക് മാറുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ശക്തിയും ധൈര്യവും വര്‍ദ്ധിക്കുന്നു. സ്വന്തം പരിശ്രമത്തിലൂടെ ജീവിത്തതില്‍ ഉയരത്തിലെത്തുന്നതിന് സാധിക്കുന്നു. മാര്‍ച്ച് 28 നും ഏപ്രില്‍ 27 നും ഇടയില്‍ നിങ്ങളുടെ രാശിയുടെ അധിപനായ ബൃഹസ്പതി നിങ്ങളുടെ ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് തടസ്സങ്ങള്‍ ഉണ്ടാക്കുന്നതിനുള്‌ല സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ഏപ്രില്‍ മാസത്തില്‍ നിങ്ങളുടെ പ്രണയത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴുംനിങ്ങളില്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിലേക്ക് നയിക്കുന്നു. ഇത് കൂടാതെ നിങ്ങളില്‍ ഗുരു ചണ്ഡാല ദോഷം ഉണ്ടാവുന്നതിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഇത് ദോഷകരമായ ദരിദ്ര ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. വിവാഹിതനാണെങ്കില്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അത് കൂടാതെ കുട്ടികളെ വരെ ഈ പ്രശ്‌നങ്ങള്‍ ബാധിച്ചേക്കാം. സാമ്പത്തികമായി, ഈ സമയത്ത് നിങ്ങള്‍ പുരോഗതി കൈവരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് 2023 ഏറ്റവും മികച്ച ഫലങ്ങള്‍ നല്‍കുന്ന ഒരു മാസമായി മാറിയേക്കാം. പലപ്പോഴും ശനി നിങ്ങളുടെ രണ്ടാമത്തെ ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഇത് കൂടാതെ സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന ഒരു വര്‍ഷം കൂടിയായിരിക്കും. വസ്തുവിന്റെ ക്രയവിക്രയത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ബിസിനസിന് വേണ്ടി പണം മുടക്കുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അഞ്ചാം ഭാവാധിപനായ ശുക്രന്‍ ഏപ്രില്‍ 2 മുതല്‍ മെയ് 2 വരെ നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ തുടരുന്നു. ശുക്രന്‍ നിങ്ങളുടെ അഞ്ചാം ഭാവത്തെ ഭരിക്കുന്നതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമായിരിക്കും. മത്സരപ്പരീക്ഷകളില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ആഗ്രഹിക്കുന്ന കാര്യം പഠിക്കുന്നതിന് സാധിക്കുന്നു. ഏപ്രില്‍ മാസത്തില്‍ വ്യാഴം നിങ്ങളുടെ നാലാം ഭാവത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം കുറക്കുന്നു. എന്നാല്‍ കരിയറില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതിന് ഗ്രഹങ്ങളുടെ സ്വാധീനം കൂടിയുണ്ട്.

കുംഭം രാശി
കുംഭ രാശിക്കാര്‍ക്ക് ഈ വര്‍ഷം പുരോഗതിയുടെ വര്‍ഷമായിരിക്കും. 2023 തുടക്കത്തില്‍ ഈ രാശിക്കാര്‍ക്ക് പല പ്രശ്‌നങ്ങളും ഒഴിവായി പോവുന്നു. കൂടാതെ ചിലവുകള്‍ കുറക്കുന്നതിനും അനുകൂല വര്‍ഷമാണ്. കൂടാതെ ശനിയുട കുംഭം രാശി സംക്രമണം നടക്കുന്ന ജനുവരി 17 ന് ശേഷം നിങ്ങള്‍ക്ക് സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു. ബിസിനസില്‍ ലാഭവും നേട്ടവും ഉണ്ടാവുന്നു. പുതിയ ബിസിനസ് കരാറുകള്‍ക്ക് തുടക്കമിടുന്നു. പുതിയ സൗഹൃദങ്ങള്‍ ആരംഭിക്കുന്നു. നിങ്ങളുടെ ദാമ്പത്യത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി കഷ്ടപ്പെടും്. ഏപ്രില്‍ മാസത്തില്‍ വ്യാഴം നിങ്ങളുടെ മൂന്നാമത്തെ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. ഈ സമയം നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ചിയാത്രകള്‍ മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ളതായിരിക്കും. മാനസിക പിരിമുറുക്കം കുറക്കുന്നതിനും സാധിക്കുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ കുടുംബത്തില്‍ ഐക്യം നിലനില്‍ക്കുന്നു. അതോടൊപ്പം തന്നെ വാഹന യോഗം കാണപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കം മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. എങ്കിലും ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും മീനം രാശിക്കാര്‍ക്ക് 2023. ഏത് കാര്യത്തിലും തീരുമാനം എടുക്കുന്നതിന് മുന്‍പ് ആലോചിക്കണം. പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. കരിയറിലും വ്യക്തി ജീവിതത്തിലും വളരെയധികം അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കണ്ടെത്തുന്നു. ജനുവരി 17 ന് ശനി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് പ്രവേശിക്കും. ഈ സമയം ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്. അപ്രതീക്ഷിതമായ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. മീനം രാശിയുടെ അധിപനായ വ്യാഴം ഏപ്രില്‍ 22 മുതല്‍ രണ്ടാം ഭാവത്തില്‍ പ്രവേശിക്കുന്നു. ഈ ഒരു കാലത്ത് ഇവര്‍ ഗുരുചണ്ഡാല യോഗം അനുഭവിക്കേണ്ടി വരും. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ ചെറിയ തര്‍ക്കങ്ങളുണ്ടാവാം. ബിസിനസില്‍ ആലോചിച്ച് പെരുമാറുന്നതിന് ശ്രദ്ധിക്കണം. എന്നിരുന്നാലും, ഒക്ടോബര്‍ 30-ന് രാഹു നിങ്ങളുടെ രാശിയില്‍ പ്രവേശിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പുരോഗതിയുണ്ടാക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കും.
എല്ലാവര്‍ക്കും ബോള്‍ഡ് സ്‌കൈ മലയാളത്തിന്റെ പുതുവര്‍ഷാശംസകള്‍



Click it and Unblock the Notifications











