അനിഷ്ടസംഭവങ്ങളുടെ ഘോഷയാത്ര, കൊടും കഷ്ടതകള്‍ വേട്ടയാടും വിഷയോഗം; 4 രാശിക്ക് ദൗര്‍ഭാഗ്യകാലം

ജ്യോതിഷമനുസരിച്ച്, ഒമ്പത് ഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ക്രൂരമായ ഗ്രഹമായി ശനിയെ കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയുടെ സ്ഥാനത്ത് മാറ്റം വരുമ്പോള്‍ അത് 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുന്നു. നിലവില്‍ ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം, മറ്റ് ഗ്രഹങ്ങള്‍ ഈ രാശിയില്‍ പ്രവേശിക്കുമ്പോള്‍, ചില സംയോജനമുണ്ടാകുകയും അത് ശുഭമോ അശുഭമോ ആയ ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

Also read: ഒറ്റരാത്രികൊണ്ട് ജീവിതം മാറിമറിയുന്ന 3 രാശിക്കാര്‍; രവിപുഷ്യ യോഗത്തിന്റെ ശുഭഫലം

ശനിയും ചന്ദ്രനും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ഒരു യോഗമാണ് വിഷയോഗം. പല രാശിക്കാര്‍ക്കും ഈ യോഗത്തിന്റെ രൂപീകരണം ഗുണം ചെയ്യും, എന്നാല്‍ ഈ 3 രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ശനിയും ചന്ദ്രനും ചേര്‍ന്ന് രൂപം കൊള്ളുന്ന വിഷയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നമുക്ക് നോക്കാം.

Visha Yoga

ഇടവം

ഇടവം രാശിക്കാര്‍ക്ക് ചന്ദ്രന്‍ മൂന്നാം ഭാവത്തെ ഭരിക്കുന്നു. നിലവില്‍ കരിയറിലെ പത്താം ഭാവത്തില്‍ നില്‍ക്കുന്ന ശനിയുടെ നേരെ എതിര്‍വശത്ത് ഇത് നിലകൊള്ളും. അതായത് ഈ സമയം ചന്ദ്രന്‍ നാലാം ഭാവത്തില്‍ ആയിരിക്കും. ചന്ദ്രന്റെ ഉന്നത രാശിയാണ് ഇടവം. ഇപ്പോള്‍ പത്താം ഭാവത്തില്‍ വിഷയോഗം രൂപം കൊള്ളുമ്പോള്‍ അത് നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ അതൃപ്തിയുണ്ടാക്കിയേക്കാം.

നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് പ്രശ്ങ്ങള്‍ ഉണ്ടായേക്കാം. നഷ്ടബോധം, ആത്മവിശ്വാസക്കുറവ്, ആത്മാഭിമാനക്ഷതം എന്നിവ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാകും. ഈ യോഗം നിങ്ങളുടെ തൊഴിലിലുള്ള പുരോഗതിയെ ദോഷകരമായി ബാധിച്ചേക്കാം. ജോലി ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകും. പ്രൊമോഷന്‍ നേടുന്നതിന് ചില തടസ്സങ്ങളുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ക്ക്, ചന്ദ്രന്‍ ഒന്നാം ഭാവത്തില്‍ ഭരിക്കുകയും ശനി അവിടെ എട്ടാം ഭാവത്തിന് നേരെ എതിര്‍വശത്ത് രണ്ടാം ഭാവത്തില്‍ നില്‍ക്കുകയും ചെയ്യും. എട്ടാം ഭാവം രൂപാന്തരങ്ങളുടെയും പെട്ടെന്നുള്ള സംഭവങ്ങളുടെയും ഉയര്‍ച്ച താഴ്ചകളുടെയും വീടാണ്. മറ്റ് ഗ്രഹങ്ങളും അത്തരം സംഭവങ്ങളെ പിന്തുണയ്ക്കുകയാണെങ്കില്‍, എട്ടാം ഭാവത്തിലെ വിഷ യോഗം നിങ്ങള്‍ക്ക് അപകടങ്ങള്‍, പരിക്കുകള്‍ അല്ലെങ്കില്‍ പെട്ടെന്നുള്ള ചില അനിഷ്ട സംഭവങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഈ സംയോജനമുള്ള വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന അപ്രതീക്ഷിതവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

പൊരുത്തക്കേടുകള്‍, തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് വിശദീകരിക്കാനാകാത്ത അസ്വസ്ഥതയും ഉത്കണ്ഠയും അനുഭവപ്പെടാം. മാനസിക പിരിമുറുക്കത്തിലേക്കും വൈകാരിക അസ്ഥിരതയിലേക്കും ഇത് നയിച്ചേക്കും. ഭാവിയെക്കുറിച്ച് നിങ്ങള്‍ നിരന്തരം വേവലാതിപ്പെടും. ശനി നിങ്ങളുടെ ഏഴാം ഭാവാധിപനായതിനാല്‍ നിങ്ങളുടെ ദാമ്പത്യജീവിതവും സമ്മര്‍ദ്ദകരമായ ഒരു കാലഘട്ടത്തിന് വിധേയമായേക്കാം.

Visha Yoga

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്കും വിഷയോഗം ദോഷങ്ങള്‍ സമ്മാനിക്കും. ഒന്നാം ഭാവത്തില്‍ ചന്ദ്രനും ഏഴാം ഭാവത്തില്‍ ശനിയും ചേര്‍ന്ന് വിഷയോഗം രൂപംകൊള്ളുന്നു. ചന്ദ്രന്റെയും ശനിയുടെയും ഈ ഭാവം ദാമ്പത്യ ജീവിതത്തിലും ബിസിനസ്സിലും നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ ബിസിനസ്സ് പങ്കാളികളുമായി കലഹത്തില്‍ ഏര്‍പ്പെടുകയും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്‌തേക്കാം.

ഈ സമയം ജീവിതത്തില്‍ നിങ്ങളുടെ നിരാശകള്‍ വര്‍ധിക്കും. ഉത്കണ്ഠ അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. തല്‍ഫലമായി, നിങ്ങള്‍ മറ്റുള്ളവരുമായി നിരന്തരം വഴക്കുകളില്‍ ചെന്നുപെടുകയും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്‌തേക്കാം. കൂടാതെ നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും ഈ സമയം നിരാശ അനുഭവപ്പെടും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ചന്ദ്രന്‍ ഏഴാം ഭാവത്തിലും ശനി ഒന്നാം ഭാവത്തിലും ഉണ്ടാകും. ഈ സമയം എന്തിനെക്കുറിച്ചെങ്കുലും നിങ്ങള്‍ വളരെയധികം വിഷമിക്കുന്നതായി കാണും. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒന്നാം ഭാവത്തിലെ വിഷയോഗം അനാവശ്യമായ ആകുലതകള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും കാരണമാകുന്നു. ഏത് ജോലിയിലും കാലതാമസവും തടസ്സങ്ങളും നിങ്ങളുടെ നിരാശയ്ക്കും നിസ്സഹായതയ്ക്കും കാരണമാകും. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകും.

വിഷയോഗം, ചില പ്രതിവിധികള്‍

* ശിവനെ ആരാധിക്കുകയും രുദ്രാഭിഷേകം നടത്തുകയും ചെയ്യുക.
* വെള്ളി ആഭരണങ്ങള്‍ ധരിക്കുക, ദാനം ചെയ്യുക
* തേങ്ങ 7 തവണ തലയ്ക്ക് ചുറ്റും ഉഴിഞ്ഞ് നദിയിലോ ഒഴുകുന്ന വെള്ളത്തിലോ ഇടുക.
* ആല്‍മരത്തെ പൂജിക്കുകയും അതിന് അര്‍ഘ്യം അര്‍പ്പിക്കുകയും ചെയ്യുക.
* ദരിദ്രര്‍ക്ക് ദാനം ചെയ്യുക
* ശനി ക്ഷേത്രം സന്ദര്‍ശിച്ച് ശനിദേവന് കടുകെണ്ണ സമര്‍പ്പിക്കുക

X
Desktop Bottom Promotion