Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒറ്റരാത്രികൊണ്ട് ജീവിതം മാറിമറിയുന്ന 3 രാശിക്കാര്‍; രവിപുഷ്യ യോഗത്തിന്റെ ശുഭഫലം
ജ്യോതിഷത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം അനുസരിച്ച് ഒരു വ്യക്തിക്ക് ശുഭമോ അശുഭമോ ആയ ഫലങ്ങള്‍ ലഭിക്കുന്നു. ജ്യോതിഷത്തില്‍ 27 നക്ഷത്രരാശികളെപ്പറ്റി പറഞ്ഞിട്ടുണ്ട്. ഇതില്‍ പൂയം നക്ഷത്രം 8-ാം സ്ഥാനത്താണ് വരുന്നത്. വളരെ ശുഭകരമായ ഒരു നക്ഷത്രമായി പൂയം നക്ഷത്രത്തെ കണക്കാക്കുന്നു. ചില ഗ്രന്ഥങ്ങളില്‍ ഇത് നക്ഷത്രസമൂഹങ്ങളുടെ ചക്രവര്‍ത്തി എന്നും അറിയപ്പെടുന്നു. ഈ നക്ഷത്രം ഞായറാഴ്ച വരുമ്പോള്‍ രവി പുഷ്യയോഗം രൂപപ്പെടുന്നു. ഈ യോഗത്തില്‍ ഗ്രഹങ്ങളുടെ എല്ലാ ദോഷവശങ്ങളും മാറി അത് അനുകൂലമായിത്തീരുന്നു.
അജ ഏകാദശിയും ഈ ദിവസമാണ് വരുന്നത്. അതിനാല്‍ ഈ ദിനത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിക്കുന്നു. ഈ ദിവസം, മംഗളകരമായ ജോലികള്‍ ചെയ്യുന്നതും സ്വര്‍ണ്ണം, വെള്ളി, വാഹനം, വീട്, വസ്തു മുതലായവ വാങ്ങുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. രവിപുഷ്യ യോഗം നേട്ടങ്ങള്‍ സമ്മാനിക്കുന്ന 3 രാശിക്കാരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങളും ഉയര്‍ച്ചയും ലഭിക്കുന്നതായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

പൂയം നക്ഷത്രം: തീയതിയും പ്രാധാന്യവും
ഈ മാസം രവിപുഷ്യയോഗം സെപ്റ്റംബര്‍ 10ന് വൈകീട്ട് 5.06-ന് ആരംഭിച്ച് സെപ്റ്റംബര്‍ 11-ന് രാവിലെ 6.15-ന് വരെ തുടരും. രവി പുഷ്യ നക്ഷത്രം വളരെ ഫലപ്രദവും അപൂര്‍വവുമായ യോഗങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. പൂയം നക്ഷത്രം ഞായറാഴ്ചയോ വ്യാഴാഴ്ചയോ വരുമ്പോള്‍ അത് വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂയം നക്ഷത്രത്തിന്റെ അധിപനാണ് ശനി. എന്നാല്‍ അതിന്റെ സ്വഭാവം വ്യാഴത്തെ പോലെയാണ്. ഇതുമൂലം ഈ യോഗം നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും വിജയവും നല്കുന്നു.
മംഗളകരമായ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് രവി പുഷ്യയോഗം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. വിവാഹം പോലുള്ള എല്ലാ പ്രവൃത്തികള്‍ക്കും ഇത് അത്യധികം പ്രയോജനകരമാണ്. ഈ ദിവസം ആഭരണങ്ങള്‍, വസ്തുവകകള്‍, വാഹനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പുതിയ ജോലിയോ ബിസിനസ്സോ ആരംഭിക്കുന്നതും നല്ല ഫലം നല്‍കും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് രവിപുഷ്യ നക്ഷത്രം വളരെ ഗുണം ചെയ്യും. ഇത്തരക്കാര്‍ക്ക് മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹത്താല്‍ ധനം ലഭിക്കും. ധനസമ്പാദനത്തിന് പുതിയ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്കായി രൂപീകരിക്കപ്പെടും. നിങ്ങള്‍ക്ക് ഈ സമയം ചില സുപ്രധാന തീരുമാനവും എടുക്കാനാകും. അത് നിങ്ങള്‍ക്ക് പ്രയോജനകരമാകും. ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. എല്ലാ ജോലികളിലും വിജയം കൈവരും. ചെയ്യുന്ന ജോലിയെല്ലാം ശുഭകരമായി പൂര്‍ത്തിയാക്കാനാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് രവി പുഷ്യ നക്ഷത്രം വളരെ ഗുണം ചെയ്യും. ഇക്കൂട്ടര്‍ക്ക് സമ്പത്തും ധാന്യങ്ങളും ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ വീണ്ടും ആരംഭിക്കുകയും അവ വേഗത്തില്‍ പുരോഗമിക്കുകയും ചെയ്യും. നിക്ഷേപത്തിന് വളരെ നല്ല സമയമാണ് ഇത്. വാഹനം, വസ്തു എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ കൈവരും.
തുലാം
രവി പുഷ്യ നക്ഷത്രം തുലാം രാശിക്കാര്‍ക്കും ഭാഗ്യം സമ്മാനിക്കും. നിങ്ങള്‍ക്ക് ഈ സമയം എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിച്ചേക്കാം. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കും. നിങ്ങളുടെ ചില കടങ്ങള്‍ ഇല്ലാതാകും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ച് ഉടന്‍ പൂര്‍ത്തിയാക്കും. നിങ്ങള്‍ക്ക് ഈ സമയം തൊഴില്‍ പുരോഗതിയും ചില മികച്ച അവസരങ്ങളും ലഭിച്ചേക്കാം. സമൂഹത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
