Latest Updates
-
പഴങ്ങളെല്ലാം ആരോഗ്യത്തിന്‍ ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന്‍ മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക്
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും (അശ്വതി-രേവതി) കൈവരും മഹാഭാഗ്യം
ഫെബ്രുവരി മാസത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും എന്തൊക്കെ നക്ഷത്രമാറ്റങ്ങള്‍ ഗ്രഹമാറ്റങ്ങള്‍ രാശിമാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. ഫെബ്രുവരി 12 വരെ മകരമാസവും അതിന് ശേഷം കുംഭ മാസവും ആണ് വരുന്നത്. ഈ രണ്ട് രാശികളിലും സൂര്യന്‍ തന്നെയാണ് ഭരിക്കുന്നത്. ശനി കുംഭം രാശിയിലേക്ക് ജനുവരി 17-ന് സംക്രമണം ചെയ്തു. വ്യാഴം മീനം രാശിയിലും രാഹു മേടം രാശിയിലും ആണ് സ്ഥിതി ചെയ്യുന്നത്.

ഫെബ്രുവരി 1 ആവുന്നതോടെ ചന്ദ്രന്‍ മകരം രാശിയിലേക്ക് വരുന്നു. ഈ സമയത്തെ അടിസ്ഥാനമാക്കിയാണ് അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഓരോ നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവുന്ന ഒരു മാസമാണ് ഫെബ്രുവരി മാസം. ഇവര്‍ക്ക് പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. പാരമ്പര്യമായി ഇവര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു. ജോലിയില്‍ പ്രമൊഷനും സ്ഥലം മാറ്റവും എല്ലാം ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു. സാമ്പത്തികമായി അനുകൂല സമയമായിരിക്കും. ജീവിതത്തില്‍ വികസനം ഉണ്ടാവുന്നു.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് കലാപരമായ കഴിവുകള്‍ തെളിയിക്കുന്നതിന് അനുകൂല സമയമാണ്. സ്വന്തം കാര്യം ചെയ്യുന്നതില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതാണ് സത്യം. സൗഹൃദത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികപരമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസം കൂടിയാണ്. മക്കളുടെ ഭാവിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആശങ്ക വര്‍ദ്ധിക്കുന്നു. യാത്രകള്‍ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഏത് മേഖലയിലും വിജയിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് ഇപ്പോള്‍. സന്താനങ്ങളുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നു. അമിത ദേഷ്യം നിയന്ത്രിക്കണം. വഴക്കുണ്ടാവുന്നതിനുള്ള സാഹചര്യങ്ങളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ചെറിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല അപകടങ്ങളില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക. ഉയര്‍ച്ചയിലേക്ക് പതിയേ ചുവടുകള്‍ വെക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതി അല്‍പം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവില്ല. അതുകൊണ്ട് ശ്രദ്ധിച്ച് വേണം പണം ചിലവാക്കുന്നതിന്. പല കാര്യങ്ങളിലും വിദഗ്‌ധോപദേശം തേടുന്നതിന് ശ്രദ്ധിക്കണം. സ്വയം എടുക്കുന്ന തീരുമാനം തെറ്റിപ്പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ പ്രയാസം നേരിടുന്നു. പലപ്പോഴും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ബന്ധുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ എടുക്കുന്ന തീരുമാനം ശരിയായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അതില്‍ ഉറപ്പ് ലഭിക്കുന്നു. വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാഹചര്യം ഈ മാസം ഉണ്ടാവുന്നു. ഊഹക്കച്ചവടത്തില്‍ ഇവരെ തേടി നേട്ടങ്ങള്‍ എത്തുന്നു. പല കാര്യങ്ങളും പരാജയത്തിലേക്ക് എത്തുമെങ്കിലും ഇവരില്‍ ശുഭപ്രതീക്ഷ ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ അല്‍പം ശ്രദ്ധിക്കണം. പരീക്ഷകള്‍ കഠിനമാവുന്നതിനുള്ള സാധ്യതയുണ്ട്.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതിന് വേണ്ടി അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിക്ഷേപങ്ങളില്‍ ലാഭം ലഭിക്കുന്നു. എതിര്‍പ്പുകള്‍ നിശബ്ദമാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. തൊഴിലില്‍ നില നിന്നിരുന്ന അരക്ഷിതാവസ്ഥ ഇല്ലാതാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമായ നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സഹായം ചെയ്യുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. പല കാര്യങ്ങളിലും ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അലസത കാണിക്കരുത്.

മകം
മകം നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയില്‍ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും അധികാരികളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ പഠനത്തില്‍ ഉണ്ടാവുന്നു. പല കാര്യങ്ങളും രണ്ട് മൂന്ന് പ്രാവശ്യം ചെയ്താല്‍ മാത്രമേ ശരിയായി വരുകയുള്ളൂ. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടി വരുന്നു. ജീവിതശൈലി രോഗങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ പല വിധത്തിലുള്ള സഹായവും മേലുദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാവുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ ലഭിക്കുന്നതിനും ഉപരി പഠനത്തിനും സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഫെബ്രുവരി ആദ്യ പകുതിയില്‍ ഗുണകരമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. തൊഴിലില്‍ മാറ്റങ്ങള്‍ വരുന്നു. ബിസിനസില്‍ പുരോഗതി ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന് സാധ്യത കാണുന്നു.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. പലപ്പോഴും ജീവിതത്തില്‍ സന്തോഷത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കടബാധ്യതകള്‍ ഇല്ലാതാവുന്നു. പ്രവാസികള്‍ക്ക് സ്വരാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കുന്നു. ജീവിതം പൊതുവേ സന്തോഷത്തിന്റേതായിരിക്കും. നിരവധി അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ പല കാര്യങ്ങളേയും വൈകാരികമായി സമീപിക്കുന്നു. ഇത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കുടുംബ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ ഉണ്ടാവുന്നു. ചിലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. മനോധൈര്യത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികപരമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദേശത്തേക്ക് പോവുന്നതിന് അനുകൂല സാഹചര്യം ഉണ്ടാവുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനും അതിന് വേണ്ട ചികിത്സക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ട അവസ്ഥയുണ്ടാവുന്നു. സഹപ്രവര്‍ത്തകര്‍ നല്ല രീതിയില്‍ നിങ്ങളെ സഹായിക്കുന്നു.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അവരുടെ ജോലിയിലുള്ള മടി മാറുന്നു. വായപയോ സഹായധനമോ പല കോണില്‍ നിന്നും ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളിലും അനുകൂല സാഹചര്യം ഉണ്ടാവുന്നു. കലാരംഗത്ത് മികച്ച അംഗീകാരം നിങ്ങളെ തേടി എത്തുന്നു. വരവു ചെലവുകള്‍ നിയന്ത്രിക്കണം. അല്ലാത്ത പക്ഷം സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വിനോദ യാത്രകള്‍ നടത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. ജോലിയില്‍ ഉണ്ടാവുന്ന ഈ മാറ്റം നിങ്ങളില്‍ മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. കലാരംഗത്ത് നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. ധനസ്ഥിതിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ പക്ഷേ അല്‍പം കൂടി കരുതല്‍ എടുക്കേണ്ടതാണ്. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. വിദേശത്ത് താമസിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. വീട് പുതുക്കിപ്പണിയുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ്. എങ്കിലും ആഢംബര കാര്യങ്ങള്‍ക്ക് വേണ്ടി അധികം പണം ചിലവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മനോനിയന്ത്രണവും ക്ഷമയും അത്യാവശ്യമാണ്.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് അവരെ പല കാര്യങ്ങളിലും പിന്തുണക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. വില പിടിച്ച വസ്തുക്കള്‍ വാങ്ങുന്നതിനുള്ള സആധ്യതയുണ്ട്. കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ ആശങ്കയിലാവുന്നു. കരാര്‍ സംബന്ധമായ കാര്യങ്ങളില്‍ ഒപ്പ് വെക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. തൊഴില്‍ തേടുന്നവര്‍ക്ക് അവരേ തേടി നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് യാത്രകള്‍ പലതും സുഖകരമാവുന്നു. ജീവിതത്തില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ പണത്തിന്റേയും സ്വത്തിന്റേയും കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കാം. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴിലിന്റെ കാര്യത്തില്‍ വളരെയധികം പ്രശംസകള്‍ ഇവരെ തേടി എത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് പുതുക്കിക്കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്തുള്ളവര്‍ക്ക് അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യത കാണുന്നു. പല വിധത്തിലുള്ള എതിര്‍പ്പുകള്‍ പല കോണില്‍ നിന്നും ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു സമയമാണ്. കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിച്ച് വേണം. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവരെ വിടാതെ പിന്തുടരുന്നു. സമയബന്ധിതമായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഏത് കാര്യവും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കൃത്യമായി ചെയ്യുന്നതിന് സാധിക്കുന്നു.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആശങ്കയയുണ്ടാവുന്നു. പലപ്പോഴും ജോലിയില്‍ പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. ഇത് കൂടാതെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പ്രതീക്ഷിച്ച വരുമാനം പല കോണില്‍ നിന്നും ലഭിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ പല വിധത്തിലുള്ള തിരിച്ചടികള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍ ജാഗ്രത പുലര്‍ത്തണം.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മശനിയിലൂടെയാണ് കാര്യങ്ങള്‍ നടക്കുന്നത്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ അതുകൊണ്ട് തന്നെ ഇവര്‍ നേരിടേണ്ടി വരാം. പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമായിരിക്കില്ല. അതുകൊണ്ട് അതിന് ഇറങ്ങിപ്പുറപ്പെടരുത്. ജോലി നഷ്ടമായാലും പെട്ടെന്ന് തന്നെ പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പഠനത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം.

പൂരുരുട്ടാതി
പുരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ അധ്വാനനം വേണ്ടി വരും പല കാര്യങ്ങളിലും. പലപ്പോഴും നിങ്ങളുടെ മുഴുവന്‍ കഴിവും പുറത്തെടുക്കേണ്ടതായി വരുന്നു. സാമ്പത്തിക ലാഭം ഉണ്ടാവുന്നു. എന്നാല്‍ പണം ചിലവാക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. സൗഹൃദങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ ഈ മാസം സൗഹൃദങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ തന്നെ പാരയായി വരും. അതുകൊണ്ട് നല്ലതുപോലെ ആലോചിച്ച് വേണം ഓരോ തീരുമാനവും എടുക്കുന്നതിന്. ജോലിയോ വരുമാനമോ ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. പലപ്പോഴും ബോസിന്റെ തീരുമാനങ്ങള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കിയേക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു.

രേവതി
27 നക്ഷത്രക്കാരില്‍ അവസാനത്തെ നക്ഷത്രമാണ് രേവതി നക്ഷത്രം. ഈ നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധ ചെലുത്തേണ്ടതാണ്. തൊഴിലിന്റെ ഭാഗമായി വിദേശയാത്രക്കുള്ള യോഗം കാണുന്നു. മക്കളുടെ പഠനചിലവ് വര്‍ദ്ധിക്കാം. വസ്തു തര്‍ക്കങ്ങള്‍ പലപ്പോഴും തുടരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ സമയം വീണ്ടും വൈകുന്നതിനുള്ള സാധ്യത കാണുന്നു.
Most read:കുംഭം രാശിയിലെ ശനി ചന്ദ്രസംയോഗം: വിഷയോഗത്തില്‍ വീണുപോവും മൂന്ന് രാശിക്കാര്‍
Disclaimer: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











