Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
കുംഭം രാശിയിലെ ശനി ചന്ദ്രസംയോഗം: വിഷയോഗത്തില് വീണുപോവും മൂന്ന് രാശിക്കാര്‍
ജ്യോതിഷം അനുസരിച്ച് പല വിധത്തിലുള്ള യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. രാജയോഗം, ലക്ഷ്മിയോഗം പോലെ തന്നെ ജീവിതത്തില്‍ വിപരീത ഫലങ്ങള്‍ നല്കുന്ന നിരവധി യോഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് വിഷയോഗം. വിഷയോഗം അനുസരിച്ച് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മോശം ഫലങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഗ്രഹങ്ങളുടെ മാറ്റവും ചലനവും രാശിയില്‍ ബാധിക്കുമ്പോഴാണ് ഓരോരുത്തരിലും വിഷയോഗവും മറ്റും രൂപപ്പെടുന്നത്. ശനിയും ചന്ദ്രനും ചേര്‍ന്നാണ് ഈ യോഗം രൂപപ്പെടുത്തുന്നത്. കുംഭം രാശിയിലാണ് വിഷയോഗം ഉണ്ടാവുന്നത്. ജനുവരി 17-ന് ശനി അതിന്റെ രാശി മാറി കുംഭം രാശിയിലേക്ക് മുപ്പത് വര്‍ഷത്തിന് ശേഷം വന്നിരിക്കുകയാണ്. ഈ സമയം വിഷയോഗവും രൂപപ്പെടുമ്പോള്‍ ഫലങ്ങള്‍ ഇപ്രകാരമാണ് വരുന്നത്.

ഇതേ രാശിയില്‍ തന്നെയാണ് ചന്ദ്രനും സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ വിഷയോഗം രൂപപ്പെടുന്നു. ജ്യോതിഷത്തില്‍ ഈ യോഗം വളരെ മോശമായ ഒരു യോഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ യോഗം എല്ലാ രാശിക്കാരേയും ബാധിക്കുകയില്ല. 12 സൂര്യ രാശികളില് വിഷയോഗം ബാധിക്കുന്ന ചില പ്രധാന രാശികള്‍ ഉണ്ട്. ഇവരെ എപ്രകാരം വിഷയോഗം ബാധിക്കുന്നു എന്നും, എന്തൊക്കെയാണ് ഇത് മൂലം ഇവര്‍ക്കുണ്ടാവുന്ന ഫലങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ജ്യോതിഷത്തില്‍ ഈ യോഗത്തെ അശുഭകരമായി ബാധിക്കുന്ന അവസ്ഥയും ഉണ്ടാവുന്നു. എന്തൊക്കെയാണ് ആ മൂന്ന് രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരെയാണ് വിഷയോഗം ബാധിക്കുന്നത്. ഇത് ജീവിതത്തില്‍ വളരെ മോശം അനുഭവങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വേദനാജനകമായ അനുഭവങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. ഇവരുടെ എട്ടാം ഭാവത്തിലാണ് ഊ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയമുണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ഉള്ള ജോലി ഉപേക്ഷിക്കുകയോ പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുകയോ വേണ്ട. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജോലികള്‍ മാത്രമല്ല ബിസിനസിന്റെ കാര്യത്തിലും ഇപ്പോള്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
ജോലി മാറുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും മാനസിക പിരിമുറുക്കും ഉണ്ടായാല്‍ അതിന് കൃത്യമായി ചികിത്സ എടുക്കണം. മാനസിക സമ്മര്‍ദ്ദം ആരോഗ്യ പ്രശ്നമായി മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരണം എന്നില്ല. ഇത് പലപ്പോഴും വഴക്കില്‍ കലാശിക്കുന്നതിനുള്ള സാധ്യതയുണ്ടാകാം. ശനി നിങ്ങളെ വളരെ മോശമായി തന്നെ ബാധിക്കുന്നു. അത് മാത്രമല്ല വീണു പോകാവുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശനിദേവനേയും ശിവനേയും ആരാധിക്കുകയും ശിവന് ധാരയും ശനി ദേവന് എള്ള് തിരിയും കത്തിക്കുന്നതിന് ശ്രദ്ധിക്കുകയും വേണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ജനുവരി 17- മുതല്‍ വിഷയോഗം ജാതകത്തില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഈ രാശിക്കാര്‍ക്ക് വളരെ മോശമായ സമയമാണ്. ഏഴരശനിയുടെ സ്വാധീനവും ഈ രാശിക്കാരില്‍ ഉണ്ടായിരിക്കും. ഇവരുടെ 12-ാം ഭാവത്തിലാണ് ശനി - ചന്ദ്ര സഖ്യം രൂപപ്പെടുന്നത്. ബജറ്റിന്റെ കാര്യത്തില്‍ പോലും പല വിധത്തിലുള്ള താളപ്പിഴകള്‍ സംഭവിക്കുന്നു. ജോലികള്‍ ആരംഭിക്കുന്നത് പലപ്പോഴും വലിയ നഷ്ടത്തിലായിരിക്കും അവസാനിക്കുക. ബിസിനസില്‍ നിക്ഷേപിക്കുന്നത് ജീവിതത്തില്‍ പിന്നീട് ദു:ഖിക്കേണ്ട അവസരമുണ്ടാക്കുന്നു.

മീനം രാശി
സ്റ്റോക്ക് മാര്‍ക്കറ്റിലും നിങ്ങള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല. പലപ്പോഴും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നതിനുള്ള സാധ്യതയുണ്ട്. ബജറ്റിലെ താളപ്പിഴകള്‍ ജീവിതത്തില്‍ വളരെയധികം ബാധിക്കുന്നു. പുതിയ ജോലികള്‍ ആരംഭിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ നിക്ഷേപിക്കുന്നത് കരുതലോടെ വേണം. ജോലിയില്‍ ഒരിക്കലും അശ്രദ്ധ കാണിക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ആരംഭിക്കുന്ന ബിസിനസ് പോലും വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നു. വളരെ വലിയ സാമ്പത്തിക നഷ്ടം നിങ്ങള്‍ക്കുണ്ടാവാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചന്ദ്ര-ശനി സഖ്യം രൂപപ്പെടുന്നത് പ്രകാരം വിഷയോഗം ഉണ്ടാവുന്നു. പലപ്പോഴും വളരെ മോശമായ പ്രതികരണമാണ് ജീവിതത്തില്‍ ഇവര്‍ക്കുണ്ടാവുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ഇവരുടെ ആറാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അത് വഴി ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ നിങ്ങള്‍ക്ക് പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ യാത്രയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഇവരില്‍ മോശം ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് മനസ്സിലാവുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെ വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികളും ദാരിദ്ര്യയോഗവും ഉണ്ടാക്കാം.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications