ഏപ്രില്‍ മാസം ഭാഗ്യം മാത്രമല്ല നിര്‍ഭാഗ്യ യോഗങ്ങള്‍ തുടരെയുള്ള നക്ഷത്രക്കാര്‍

ഏപ്രില്‍ മാസം നക്ഷത്രഫലം അനുസരിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ്. എപ്പോഴും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. അതുപോലെ തന്നെ പ്രതികൂല മാറ്റങ്ങളുടെ കാര്യത്തിലും അല്‍പം ശ്രദ്ധ വേണം. ഏപ്രില്‍ മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

Monthly Horoscope April :

സൂര്യന്റെ സഞ്ചാരം എന്ന് പറയുന്നത് മീനം - മേടം രാശികളിലാണ് സഞ്ചരിക്കുന്നത്. വ്യാഴമാകട്ടെ മീനം രാശിയില്‍ നിന്നും ഏപ്രില്‍ 21-ന് മേടം രാശിയിലേക്ക് എത്തുന്നു. ഏപ്രില്‍ മാസത്തില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

മകയിരം

Most read: ഏപ്രില്‍ മാസം ജ്യോതിഷം അച്ചട്ടാവും: ഭാഗ്യ ഫലങ്ങള്‍ നാല് രാശിക്കാരെ അതിശയിപ്പിക്കും

Monthly Horoscope April

മകയിരം നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കണം എന്നില്ല. പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. കച്ചവടത്തില്‍ ധന നഷ്ടം സംഭവിക്കുന്നു. മക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ചില അപ്രതീക്ഷിത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ലക്ഷ്യത്തില്‍ എത്തുന്നതിന് അല്‍പം കൂടുതല്‍ പരിശ്രമിക്കേണ്ടതായി വരുന്നു. ജീവിതത്തില്‍ അസന്തുഷ്ടി നിറയുന്ന ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു.

ആയില്യം

Monthly Horoscope April

ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂല മാറ്റങ്ങള്‍ നേരിടേണ്ടി വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അവസരങ്ങള്‍ പല വിധത്തില്‍ വന്നു ചേരുമെങ്കിലും അതെല്ലാം പ്രാവര്‍ത്തികമാവണം എന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥ കാണിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജോലി വരെ നഷ്ടപ്പെടുന്നതിലേക്ക് എത്തുന്നു. ഭൂമിയില്‍ നിന്ന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. മത്സരത്തില്‍ തോറ്റു പോവുന്നതിനുള്ള സാധ്യത കാണുന്നു.

മകം

Monthly Horoscope April

മകം നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ പോലെ തന്നെ പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പലപ്പോഴും വഴക്കും പ്രതിസന്ധികളും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും അല്‍പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം നിങ്ങളില്‍ ദാരിദ്ര്യമുണ്ടാക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ പലപ്പോഴും പ്രശ്‌നത്തിലേക്ക് എത്തുന്നു. അതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ ചികിത്സിച്ച് മാറ്റുന്നതിന് ശ്രദ്ധിക്കണം.

ഉത്രം

Monthly Horoscope April

ഉത്രം നക്ഷത്രക്കാര്‍ക്കും ഏപ്രില്‍ മാസം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളെ തേടി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. യാത്രകള്‍ ശ്രദ്ധിച്ച് വേണം. അത് നിങ്ങളെ നഷ്ടത്തിലേക്ക് എത്തിച്ചേക്കാം. വാഹനം ഉപയോഗം ശ്രദ്ധിച്ച് വേണം. വലിയ പണമിടപാടുകള്‍ ഒരിക്കലും നടത്തരുത്. അത് നിങ്ങളുടെ സാമ്പത്തികാടിത്തറ ഇളക്കുന്നു. മക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

വിശാഖം

Monthly Horoscope April

വിശാഖം നക്ഷത്രക്കാര്‍ക്ക് ബുധന്റെ മൗഢ്യമായത് കൊണ്ട് തന്നെ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും നിരവധി മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. വരവിനേക്കാള്‍ ചിലവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യവും ശ്രദ്ധിക്കണം. ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

തൃക്കേട്ട

Monthly Horoscope April

ചിന്തിക്കുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ശ്രദ്ധ എന്നത് വളരെ അത്യാവശ്യമുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വേണ്ടത്ര വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ദാമ്പത്യ ജീവിതത്തില്‍ ചെറിയ കലഹങ്ങളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാസത്തിന്റെ രണ്ടാം പകുതി മുതല്‍ അല്‍പം ശ്രദ്ധിക്കണം.

Story first published: Saturday, April 1, 2023, 19:06 [IST]
X
Desktop Bottom Promotion