Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഏപ്രില്‍ മാസം ജ്യോതിഷം അച്ചട്ടാവും: ഭാഗ്യ ഫലങ്ങള്‍ നാല് രാശിക്കാരെ അതിശയിപ്പിക്കും
2023-ലെ നാലാമത്തെ മാസമാണ് ഏപ്രില്‍ , ഈ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ പലരും അനുഭവിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ജ്യോതിഷപരമായി നേക്കുകയാണെങ്കില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ ഇനി പറയുന്ന നാല് രാശിക്കാര്‍ക്കാണ് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഇവര്‍ ഏപ്രില്‍ മാസത്തെ ഭാഗ്യ രാശിക്കാരാണ് എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. നിരവധി മാറ്റങ്ങളും നേട്ടങ്ങളും ഈ രാശിക്കാരെ കാത്തിരിക്കുന്നു.

ഏപ്രില്‍ മാസം ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്നും ആരിലൊക്കെയാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളില്‍ എപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ തന്നെ ആയിരിക്കണം എന്നില്ല. എന്നാല്‍ അനുകൂല മാറ്റങ്ങള്‍ മാത്രം ഉണ്ടാവുന്ന ചില രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഏപ്രില്‍ മാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷിക്കാവുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്നു. വീട് പണി പൂര്‍ത്തീകരിക്കുന്നതിനും വാഹനയോഗത്തിനും ഉള്ള ഭാഗ്യം കര്‍ക്കിടകം രാശിക്കാര്‍ക്കുണ്ട്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രമോഷനും ജോലി മാറ്റവും ശമ്പള വര്‍ദ്ധനവും എല്ലാം ഉണ്ടാവുന്നു. സ്വയം കാര്യങ്ങള്‍ക്ക് സ്വയം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ ഒരിക്കലും ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടം പല വിധത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനും അതിലൂടെ ജീവിത മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും വഴി തുറക്കുന്നു. ആരോഗ്യം തൃ്പ്തികരമായിരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 20-ജൂലൈ 22)

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ അവരുടെ കരിയറില്‍ ഉണ്ടാവുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഇവരുടെ പത്താം ഭാവത്തിലാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങളെ തേടി അംഗീകാരവും വിജയവും തേടി എത്തുന്നു. പലപ്പോഴും ഇത് നിങ്ങളെ തന്നെ ആശ്ചര്യപ്പെടുത്തുന്നു. തൊഴിലില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങളില്‍ വീണ്ടും വീണ്ടും സന്തോഷം നല്‍കുന്നു. നിങ്ങളുടെ കഴിവുകള്‍ എല്ലാം തന്നെ അംഗീകരിക്കപ്പെടുകയും സമൂഹത്തില്‍ നിന്നും അവാര്‍ഡുകളും മറ്റും ലഭിക്കുകയും ചെയ്യുന്നു. പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്ന സമയമാണ് ഏപ്രില്‍ മാസം. കുപ്രസിദ്ധി നിങ്ങളുടെ ജീവിതത്തില്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളെ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിത്തില്‍ സന്തോഷവും ഭാഗ്യവും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു.
തുലാം രാശി (സെപ്റ്റംബര്‍ 21-ഒക്ടോബര്‍ 22)

തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ഏപ്രില്‍ മാസം, നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. ഏഴാമത്തെ ഭവനത്തിലാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവിതതത്തില്‍ സന്തോഷവും അതുപോലെ തന്നെ ഭാഗ്യവും സൂര്യനെ പോലെ തിളങ്ങുകയും ചെയ്യുന്നു. എല്ലാവരുമായും ഉള്ള ബന്ധം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. സഹോദരി സഹോദരന്‍മാരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിന് തുലാം രാശിക്കാര്‍ക്ക് സാധിക്കുന്നു. പഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ് എന്നതാണ് സത്യം. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് തുലാം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം മികച്ചത് തന്നെയാണ്.
മകരം (ഡിസംബര്‍ 21-ജനുവരി 19)

മകരം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പല വിധത്തിലാണ് ജീവിതം മാറി മറിയുന്നത്. അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ മകരം രാശിക്കാരെ ഏപ്രില്‍ മാസത്തില്‍ തേടി എത്തുന്നു. ഏപ്രില്‍ മാസത്തില്‍ ജീവിതത്തില്‍ പല അനുകൂല ഫലങ്ങളും ഉണ്ടാവുന്നുണ്ട്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ പരിശ്രമങ്ങള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സമയമാണ് ഏപ്രില്‍ മാസം. ജോലിയില്‍ സാമ്പത്തിക നേട്ടവും നിരവധി തൊഴില്‍ അവസരങ്ങളും നിങ്ങളെ തേടി എത്തുന്നു. ഏത് കാര്യത്തിനും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന സമയമാണ് ഏപ്രില്‍ മാസം. ഈ മാസത്തില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുക എന്നത് മാത്രമാണ്. അല്ലാത്ത പക്ഷം ചെറിയ രീതിയില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.



Click it and Unblock the Notifications












