Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കന്നി രാശിയില്‍ ബുധന്റെ സഞ്ചാരപാത മാറുന്നു; ഈ 5 രാശിക്ക് അത്ഭുതനേട്ടം
ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റമോ സഞ്ചാരപാതയിലെ മാറ്റമോ മനുഷ്യജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ സെപ്റ്റംബര്‍ 10ന് കന്നിരാശിയില്‍ വക്രഗതിയില്‍ നീങ്ങിത്തുടങ്ങി. ഇപ്പോള്‍ ഒക്ടോബര്‍ 2ന് ബുധന്‍ വീണ്ടും കന്നി രാശിയില്‍ നേര്‍രേഖയില്‍ വരാന്‍ പോകുന്നു. ജ്യോതിഷ പ്രകാരം ബുധന്‍ ഗ്രഹം കന്നി രാശിയില്‍ ഉയര്‍ന്ന സ്ഥാനത്താണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബുധന്റെ സഞ്ചാരപാതയിലെ മാറ്റം കാരണം 5 രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിക്കാരില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

മേടം
ബുധന്റെ സഞ്ചാരപാതയിലെ മാറ്റം ഈ സമയം മേടം രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. ഈ സമയം ബുധന്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ല കാലം കൊണ്ടുവരാന്‍ പോകുന്നു. തൊഴില്‍, വ്യാപാരരംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങും. ബിസിനസ്സില്‍ ലാഭം ഇരട്ടിയാകും. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രതയും ഈ സമയം മികച്ചതായിരിക്കും.

ചിങ്ങം
ജ്യോതിഷപ്രകാരം സൂര്യനും ബുധനും തമ്മില്‍ സൗഹൃദമുണ്ട്. അതിനാല്‍, ഈ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയും. ചിങ്ങം രാശിക്കാരുടെ ജാതകത്തില്‍ നിന്ന് രണ്ടാം ഭാവത്തില്‍ ബുധന്‍ നീങ്ങാന്‍ പോകുന്നു. ജ്യോതിഷപ്രകാരം ഈ വീട് പണവും സംസാരവും ആയി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ബിസിനസ്സില്‍ വലിയ ഇടപാടുകള്‍ക്ക് അവസരം ലഭിക്കും. കമ്മ്യൂണിക്കേഷനമായി ബന്ധപ്പെട്ട ബിസിനസ്സുള്ള ആളുകള്‍ക്ക് നല്ല വിജയം നല്‍കും. ചിങ്ങം രാശിയുടെ അധിപന് സൂര്യനാണ്.

കന്നി
കന്നി രാശിയുടെ പത്താം ഭാവാധിപനാണ് ബുധന്‍. ബുധന്റെ ചലനമാറ്റത്തിനു ശേഷം നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് നേട്ടങ്ങള്‍ ലഭിക്കും. കരിയറില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷനേടാനാകും. മാതാപിതാക്കളുടെ ആരോഗ്യവും മെച്ചപ്പെടും.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ജാതകത്തില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ബുധന്‍ സഞ്ചരിക്കും. ഈ വീട് വരുമാനവും ലാഭവുമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭ്യമാകും. ഇണയുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബാന്തരീക്ഷം ഐശ്വര്യവും സന്തോഷവും നിറഞ്ഞതായിരിക്കും. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസ്സില്‍ കൂടുതല്‍ ലാഭം നേടാനാകും.

ധനു
ഈ സമയം ബുധന്‍ ധനു രാശിയില്‍ നിന്ന് പത്താം ഭാവത്തിലേക്ക് നീങ്ങും. ജ്യോതിഷത്തില്‍ ഈ ഭാവം ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ജോലി ഓഫറുകള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷനോ ശമ്പള വര്‍ധനവോ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് മികച്ച നേട്ടങ്ങള്‍ക്ക് അവസരം ലഭിക്കും. ഈ സമയത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ പ്രയോജനകരമാണെന്ന് തെളിയും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മേലധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും.



Click it and Unblock the Notifications
