Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മേടം 1: ഏപ്രില്‍ 15 മുതല്‍ മെയ് 14 വരെ (അശ്വതി- രേവതി) 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണഫലം
മേടമാസത്തിന് തുടക്കം കുറിച്ചു, ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഈ മാസത്തില്‍ സംഭവിക്കാന്‍ ഇടയുള്ള ജ്യോതിഷഫലത്തെക്കുറിച്ചാണ്. ഓരോ നക്ഷത്രക്കാര്‍ക്കും ഏതൊക്കെ തരത്തിലാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍, ഏതെല്ലാം ദോഷ പരിഹാരം നടത്തണം എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്.

ഒരു മാസത്തെ പൊതുഫലത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാ നക്ഷത്രക്കാര്‍ക്കും ഇത് അച്ചട്ടായി വരണം എന്നില്ല. മാത്രമല്ല ജാതകവശാല്‍ നിങ്ങളുടെ ഗ്രഹസ്ഥാനവും രാശിയും നക്ഷത്രവും കൃത്യമായി ഗണിച്ച് വേണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് മേടമാസത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യുന്ന ഓരോ കാര്യത്തിലും അല്‍പം ശ്രദ്ധ കൊടുക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വീട് പണി പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യണം. കാരണം സാമ്പത്തിക നഷ്ടം വരുന്നതിനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥകള്‍ പലതും അലട്ടിക്കൊണ്ടിരിക്കുന്നു. ആവശ്യമില്ലാത്ത ചിന്തകള്‍ വര്‍ദ്ധിക്കുന്നു. ബജറ്റ് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കുക. പങ്കാളിയുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ബിസിനസില്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ അല്‍പം ശ്രദ്ധിക്കണം. പെട്ടെന്ന് ഒരു തകര്‍ച്ചയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എടുക്കുന്ന തീരുമാനം എന്ത് തന്നെയായാലും ആലോചിച്ച് ചെയ്യണം. പൊതുവേ മാസത്തിന്റെ അവസാനമാവുമ്പോഴേക്ക് ഗുണഫലങ്ങള്‍ ഉണ്ടാവുന്നു.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. വീടിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധ വേണം. എന്നാല്‍ സാമ്പത്തിക ചിലവുകള്‍ അധികരിക്കുന്ന ഒരു സമയമായതിനാല്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. കര്‍മ്മരംഗത്ത് ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാവാം. മേലുദ്യോഗസ്ഥരോട് ഒരു കാര്യത്തിനും ദേഷ്യപ്പെടുകയോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുത്. ആരോഗ്യം ശ്രദ്ധിക്കണം. ഒരിക്കലും ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കരുത്. പൂര്‍വ്വിക സ്വത്ത് തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം പല കാര്യങ്ങളിലും സംഭവിക്കുന്നുണ്ട്. വലിയ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഒദ്യോഗിക രംഗത്ത് ഉയര്‍ച്ചയുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ചെയ്യുന്ന ബിസിനസില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. വീട് പണി പുനരാരംഭിക്കുന്നതിനും കൃത്യസമയത്ത് അത് തീര്‍ക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് ഭാവിയിലും നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നു. വലിയ പ്രയാസങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. കര്‍മ്മരംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എന്നാല്‍ പലപ്പോഴും പല വിലപിടിച്ച വസ്തുക്കളും നഷ്ടപ്പെടുന്നതിനും കളവ് പോവുന്നതിനും ഉള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.
കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനം വളരെയധികം കൂടി നില്‍ക്കുന്ന സമയമാണ്. അപ്രതീക്ഷിതമായി നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എല്ലാ കാര്യത്തിലും വിട്ടുവീഴ്ചാ മനോഭാവം ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. ഭാവിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജീവിതം ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അവസരങ്ങള്‍ കൈവരുന്നത് ഒരിക്കലും വിട്ടു കളയരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അബദ്ധത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വീട്ടില്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ശത്രുക്കളില്‍ നിന്ന് ആശ്വാസം ലഭിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നു. എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് മുന്നേറുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ അല്‍പം ശ്രദ്ധയും ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. മുതിര്‍ന്നവരുമായി വാക്ക് തര്‍ക്കം ഉണ്ടാവാം. എങ്കിലും അത് ഉടന്‍ പരിഹരിക്കപ്പെടേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉപരി പഠനം നടത്തുന്നതിന് സാധിക്കുന്നു. എങ്കിലും അലസത ഇല്ലാതിരിക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഒരു കാരണവശാലും കലഹത്തിന് പോവരുത്. ഒരിക്കലും നിങ്ങള്‍ അങ്ങോട്ട് പോയ് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കരുത്. അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും വേണം. നിസ്സാരമാക്കുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഐക്യക്കുറവ് ഉണ്ടായേക്കാം. വീടുകളില്‍ അല്‍പം സമാധാനക്കുറവും ഉണ്ടായേക്കാം. ദോഷങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി ക്ഷമയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്. ഉപരി പഠനത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നു.
Most read: വിഷു 2023: വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിനും നക്ഷത്രഫലം അനുകൂലമാവാനും വിഷുദിനത്തില്‍ ചെയ്യേണ്ടത്

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് മേടമാസം. ഈ മൂന്ന് നക്ഷത്രക്കാരിലും ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. ബുദ്ധിപരമായ നീക്കങ്ങളിലൂടെ നിങ്ങള്‍ക്ക് നേട്ടം കൈവരിക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. സ്വത്തിന്റെ കാര്യത്തില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം പരിഹരിക്കപ്പെടുന്ന സമയം തന്നെയാണ് മേടമാസം. അതുകൊണ്ട് തന്നെ അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായി അല്‍പം ചിലവുകള്‍ വര്‍ദ്ധിക്കുന്ന സമയമാണെങ്കിലും അതില്‍ ശ്രദ്ധയോടെ പണം ചിലവഴിച്ചാല്‍ നഷ്ടങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങളാക്കി മാറ്റാവുന്നതാണ്. ധനം പല കോണില്‍ നിന്നും വന്ന് ചേരും, ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാസ്ഥ പാടില്ല.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അഭീഷ്ടകാര്യസിദ്ധിയിലൂടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. നിങ്ങള്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കുന്നു. കര്‍മ്മ മേഖലയിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്താനസൗഭാഗ്യവും കുട്ടികളെക്കുറിച്ച് അഭിമാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. എന്ന് തന്നെയായാലും കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായസഹകരണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഹൃദയാരോഗ്യത്തെക്കുറിച്ച് ഈ മൂന്ന് നക്ഷത്രക്കാരും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. വീട്ടില്‍ നിന്ന് അകന്ന് കഴിയേണ്ട സാഹചര്യം ഈ നക്ഷത്രക്കാരില്‍ കാണുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങള്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാറ്റി നിര്‍ത്താവുന്ന കാര്യങ്ങള്‍ മാത്രമാണ്, സന്തോഷകരമായ പല അവസരങ്ങളും നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാവുന്നു. ഇതിന്റെയെല്ലാം ആകെത്തുക സമാധാനത്തോടെയുള്ള ജീവിതം നിങ്ങള്‍ക്ക് ലഭിക്കുന്നു എന്നത് തന്നെയാണ്. ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുന്നതിലൂടെ ജീവിതം കൂടുതല്‍ സന്തോഷകരമായി മാറുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന സ്ഥലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളെ കര്‍മ്മരംഗത്ത് അലസരാക്കിയേക്കാം. സാമ്പത്തികം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നു. ആരോഗ്യം പ്രശ്‌നങ്ങളില്ലാതെ പോവുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് സംഭവിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം പണം ചിലവഴിക്കാന്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്താവുന്നതാണ്. വീട്ടില്‍ ഐശ്വര്യവും സമ്പത്തും നിലനില്‍ക്കുന്നതിന് ഉള്ള സാധ്യത ഈ മാസം കാണുന്നു. സന്തോഷകരമായ പല കൂടിച്ചേരലുകളും കുടുംബത്തില്‍ ഉണ്ടാവുന്നു. മത്സരപ്പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക ലാഭം ഉണ്ടെങ്കിലും അപ്രതീക്ഷിതമായ ചിലവുകള്‍ ചെറിയ രീതിയില്‍ താളം തെറ്റിക്കുന്നു. ഗുരുതര പ്രശ്‌നങ്ങള്‍ പല കോണില്‍ നിന്നും അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. സര്‍ക്കാരില്‍ നിന്ന് പല തരത്തിലുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യപ്പെടുന്നു. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കടബാധ്യതകള്‍ തീര്‍ക്കുന്നതിനും ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള സാധ്യത കാണുന്നു.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ അത്യാവശ്യമാണ്. കാരണം അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതം പ്രശ്‌നത്തിലാക്കുന്നു. ജോലിയില്‍ പുതിയ കരാര്‍ ആരംഭിക്കുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കയുണ്ടാവുന്നത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ കാര്യത്തില്‍ ഉള്ള അലസത ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രലോഭനങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാവാം. എന്നാല്‍ ഇതെല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. പഠന കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണം. സാമ്പത്തികം ശ്രദ്ധിച്ചില്ലെങ്കില്‍ പല അവസരങ്ങളിലും പ്രതിസന്ധികള്‍ ഉണ്ടാവാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്ന സമയമാണ്. സഹപ്രവര്‍ത്തകരോടൊപ്പം ഉള്ള ഓരോ സമയവും നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടാവുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ സാധിക്കുന്നു. തൊഴിലില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങള്‍ പൂര്‍ണ മനസ്സോടെ മുന്നോട്ട് പോവുകയാണെങ്കില്‍ നഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കുന്നതിന് സാധിക്കുന്നു. അനാവശ്യ കൂട്ടുകെട്ടുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ധനം അപ്രതീക്ഷിതമായി നിങ്ങളില്‍ വന്ന് ചേരും. സാങ്കേതിക തടസ്സങ്ങള്‍ എല്ലാം തന്നെ മാറുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് മേടമാസത്തിലുടനീളം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്.



Click it and Unblock the Notifications












