Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
വിഷു 2023: വര്ഷം മുഴുവന് ഐശ്വര്യത്തിനും നക്ഷത്രഫലം അനുകൂലമാവാനും വിഷുദിനത്തില് ചെയ്യേണ്ടത്
വിഷു എന്നത് വളരെയധികം സന്തോഷവും ഐശ്വര്യവും നിറക്കുന്ന ഒന്നാണ് എന്ന കാര്യത്തില് സംശയം വേണ്ട. പല കാര്യങ്ങളും നമ്മുടെ ജീവിതത്തില് സംഭവിക്കുന്നതിന്റെ ഐശ്വര്യത്തുടക്കമാണ് ഓരോ വിഷുവും. മേടപ്പുലരിയില് കണ്ണനെ കണികണ്ട് ഐശ്വര്യത്തിലേക്കാണ് നാം ഓരോരുത്തരും വാതില് തുറക്കുന്നത്. വര്ഷം മുഴുവന് ഐശ്വര്യത്തോടെയുള്ള ജീവിതത്തിന് വേണ്ടി ഈ ദിനത്തില് നാം കണിയൊരുക്കുകയും വിഷുക്കൈനീട്ടം നല്കുകയും എല്ലാം ചെയ്യുന്നു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം വിഷു ഒരുക്കുന്നു. വിഷുക്കാലം നന്മയും സമൃദ്ധിയുമുള്ളതായി മാറട്ടെ എന്ന് തന്നെയാണ് നാം ഓരോരുത്തരും ആശംസിക്കുന്നതും.

പലവിധത്തിലുള്ള ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട് മേടം രാശിയില്. വ്യാഴവും സൂര്യനും മേടം രാശിയില് ആണ് സംക്രമിക്കുന്നത്. ശുഭസ്ഥാനത്ത് ഈ രണ്ട് ഗ്രഹങ്ങള് നിലനില്ക്കുന്നത് കൊണ്ട് തന്നെ 27 നക്ഷത്രക്കാര്ക്കും ജീവിതത്തില് അനുകൂലമാറ്റങ്ങള് ആണ് ഈ വിഷുവര്ഷം നിങ്ങള്ക്ക് നല്കുന്നത്. എന്നാല് എന്ത് തന്നെയായാലും ജീവിതം എപ്പോഴും ഏറ്റക്കുറച്ചിലുകള് ഉള്ളതായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും അകറ്റുന്നതിനും വിഷുഫലം അനുകൂലമായി വരുന്നതിനും വേണ്ടി ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്.
വിഷുക്കണി ഒരുക്കുന്നതില് ശ്രദ്ധ

വിഷുക്കണി പലപ്പോഴും ഇന്നത്തെ കാലത്ത് വെറും ചടങ്ങ് മാത്രമായിക്കൊണ്ടിരിക്കുകയാണ്. എന്നാല് പരമ്പരാഗതമായ രീതിയില് ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും നിറഞ്ഞ് നില്ക്കുന്ന തരത്തില് വിഷുക്കണി ഒരുക്കുന്നതിന് ശ്രദ്ധിക്കണം. ഉണ്ണിക്കണ്ണനും ലക്ഷ്മീ സാന്നിധ്യത്തോടെ അഷ്ടമംഗല്യത്തട്ടും കണി വെള്ളരിയും കണിക്കൊന്നയും ബാക്കി കണി വസ്തുക്കള് എല്ലാം വെച്ച് വിപുലമായി തന്നെ കണി ഒരുക്കുന്നതിന് ശ്രദ്ധിക്കുക.
ഭഗവാനെ പ്രാര്ത്ഥിക്കുക

കണി ഒരുക്കുന്ന സമയം മുതല് കണി കാണുന്ന സമയം വരെയും ഭഗവാന്റെ നാമം ഉരുവിട്ടു കൊണ്ടിരിക്കുക. ഇത് നിങ്ങളുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്ന് മാത്രമല്ല വരും ദിനങ്ങള് ഐശ്വര്യത്തിന്റേയും നാള്ഫലം മൂലം ഉണ്ടാവുന്ന പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഏത് പ്രതിബന്ധത്തേയും ഇല്ലാതാക്കാന് ഗുരുവായൂരപ്പന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു എന്നതാണ് ഭഗവാനെ പ്രാര്ത്ഥിക്കുന്നതിലൂടെ വിഷുവര്ഷത്തില് ലഭിക്കുന്നത്. നിങ്ങളുടെ പ്രാര്ത്ഥന തന്നെയാണ് ജീവിതത്തില് ഐശ്വര്യം വര്ദ്ധിപ്പിക്കുന്നതും.
കൈനീട്ടം നല്കുന്നത് ഇപ്രകാരം

വിഷു ദിനത്തിലെ ഏറ്റവും വലിയ ചടങ്ങാണ് കുടുംബത്തിലെ മുതിര്ന്ന വ്യക്തികള് പ്രായത്തില് താഴെയുള്ളവര്ക്ക് കൈനീട്ടം നല്കുന്നത്. ഇത്തരത്തില് കൈനീട്ടം നല്കുന്നതിലൂടെ ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ആയി മാറുന്നു എന്നാണ് പറയുന്നത്. വീട്ടിലെ മുതിര്ന്നവര് പ്രായത്തില് താഴെയുള്ള കുട്ടികള്ക്കും മക്കള്ക്കും എല്ലാം കൈനീട്ടം നല്കുന്നു. വിഷുക്കൈനീട്ടം നല്കുമ്പോള് എപ്പോഴും ചെറിയ നാണയം നല്കുന്നതിന് ശ്രദ്ധിക്കണം. ചെറിയ നാണയം കൊടുക്കുന്നതിലുടെ പ്രതീക്ഷ വളരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് കുട്ടികള്ക്ക് ചെറിയ നാണയം കൊടുത്ത് കൊണ്ട് വിഷുക്കൈനീട്ടം ആരംഭിക്കണം എന്ന് പറയുന്നത്. ഇത് കുടുംബത്തില് ഐശ്വര്യവും സന്തോഷവും നിലനിര്ത്തുന്നു എന്നാണ് പറയുന്നത്.
വിഷുസദ്യ

വിഷുവിന്റെ അടുത്ത ചടങ്ങാണ് വിഷുസദ്യ. അത്രയേറെ കേമമായ സദ്യ ഒരുക്കുമ്പോള് നമുക്ക് ചുറ്റുമുള്ളവരും സദ്യ കഴിച്ചും ആഘോഷിച്ചും ഇരിക്കുകയാണോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. എല്ലാവരിലും ഒരുമയും സ്നേഹവും നിലനിര്ത്തുന്നതിന് ാെരുപോലെ തന്നെ വിഷു ആഘോഷിക്കാന് ശ്രമിക്കണം. ഈ ദിനത്തില് അന്നദാനം നടത്തുന്നത് എന്തുകൊണ്ടും ജീവിതത്തില് ഐശ്വര്യവും സന്തോഷവും വര്ദ്ധിപ്പിക്കുന്നു. വിഷു സദ്യ ഒരുക്കുകയും നമുക്ക് ചുറ്റുമുള്ളവര്ക്ക് കൂടി അത് നല്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളേയും പൂര്ണമായും ഇല്ലാതാക്കുന്നതിനും ജീവിതം സന്തോഷത്തിന്റേതാക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു.



Click it and Unblock the Notifications

