Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
May 2022 Monthly Horoscope: മെയ് മാസം 12 രാശിക്കും സമ്പൂര്‍ണഫലം
മെയ് മാസത്തില്‍ ഓരോ രാശിക്കാരുടേയും സമ്പൂര്‍ണഫലത്തെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. വരുന്ന മാസം എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും ഗുണങ്ങള്‍ ദോഷങ്ങള്‍ നേട്ടങ്ങള്‍ നഷ്ടങ്ങള്‍ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

2022 മെയ് മാസത്തിലെ എല്ലാ സൂര്യരാശികളുടേയും വിശദമായ ഫലം അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിശദമായി അറിയാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഈ മാസം ജോലിയിലായാലും ബിസിനസില്‍ ആയാലും കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഒരിക്കലും ഇവര്‍ ആഗ്രഹിക്കുന്ന ലാഭം ലഭിക്കില്ല. ബിസിനസ്സില്‍ പോലും കാര്യമായ ലാഭമുണ്ടാകില്ല എന്നതാണ്. ചെയ്യുന്ന ജോലിയെക്കുറിച്ച് പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും ക്രിയേറ്റീവ് ആയി ജോലി ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ നല്‍കണം. ഈ മാസം നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും അശ്രദ്ധയോടെ ആരോഗ്യത്തെ വിടരുത് എന്നതും ഓര്‍മ്മയില്‍ വെക്കണം.

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്ക്ക് ഈ മാസം അവരുടെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവും. എന്നാല്‍ അത് പലപ്പോഴും കൂടിയ ചിലവിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഒരിക്കലും ചിന്തിക്കാതെ പ്രവര്‍ത്തിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. വിദേശയാത്ര നടത്തുന്നതിനുള്ള യോഗം കാണുന്നു.

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഈ മാസം അസ്വസ്ഥമായ സമയമായിരിക്കും. ഇവരില്‍ വയറ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും അതിനെ നിസ്സാരമായി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ബിസിനസിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. ചിലവ് കുറക്കുന്നതിന് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യ കാണുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നത് മികച്ച സാമ്പത്തിക നേട്ടം നേടിത്തരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം പഠനത്തിന്റെ കാര്യത്തില്‍ അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമാണ് മെയ്. ഇവര്‍ക്ക് തൊഴില്‍ അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ ജോലി ചെയ്യുന്നതില്‍ വിട്ടുവീഴ്ച കാണിക്കാന്‍ പാടില്ല എന്നതാണ് സത്യം. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. മറ്റുള്ളവരില്‍ പ്രതീക്ഷയുണര്‍ത്തുന്ന പ്രവൃത്തികള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. അച്ഛനില്‍ നിന്ന് സാമ്പത്തിക സഹായം നിങ്ങള്‍ക്ക് ലഭിക്കുന്നു. അനാവശ്യ തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ധൃതി പിടിച്ച് ഒരു കാര്യവും ചെയ്ത് തീര്‍ക്കാന്‍ പാടില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധവേണം.

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസില്‍ അവര്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ആഗ്രഹിക്കുന്ന സാമ്പത്തിക ലാഭം ഇവരെ തേടി എത്തുന്നു. പുതിയ ബിസിനസിന് തുടക്കം കുറിക്കാന്‍ സാധിക്കുന്നുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. കുടുംബത്തില്‍ വളരെയധികം സന്തോഷവും സമാധാനവും നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധികളും മടിയും ഉണ്ടാവുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ഒരിക്കലും രോഗാവസ്ഥകളെ നിസ്സാരവത്കരിക്കരുത്. ഇത് പിന്നീട് ഗൂരുതര പ്രശ്‌നത്തിലേക്ക് എത്തിക്കും.

കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)
മെയ് മാസം കന്നിരാശിക്കാരുടെ കരിയറിന് നല്ലതാണ്. ഇവര്‍ക്ക് പ്രമോഷനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ഇതിന്റെ ഫലമായി നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജോലി സ്ഥലത്ത് രാഷ്ട്രീയം പാടില്ല. ഇത് പലപ്പോഴും കരിയറില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സംസാരത്തില്‍ നിയന്ത്രണം കൊണ്ട് വരണം. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സീസണല്‍ രോഗങ്ങള്‍ മൂലം അലര്‍ജി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ബിസിനസില്‍ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് ലാഭത്തോടൊപ്പം പലപ്പോഴും നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സന്താനഭാഗ്യം ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം അനുകൂലമായിരിക്കും. എന്നാല്‍ സ്വകാര്യ ജോലി ചെയ്യുന്നവര്‍ക്ക് കരിയറില്‍ ചെറിയ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഈ മാസം നിങ്ങളുടെ കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. ഇതിലൂടെ ലാഭം കൊയ്യുന്നതിനും സാധിക്കുന്നുണ്ട്. നിങ്ങളുടെ ചിലവുകളേക്കാള്‍ സമ്പാദ്യമാണ് ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ലാഭത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ സാധിക്കില്ല. നിങ്ങള്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, അവിടെ നിന്ന് ലാഭം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയുണ്ടാവുന്നുണ്ട്.

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും മികച്ച സമയമാണ്. സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത നേട്ടവും സ്ഥാനവും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ എന്നിവര്‍ക്ക് മികച്ച സമയവും അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. എല്ലുകള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അതീവ ശ്രദ്ധയോടെ നടക്കണം.

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഈ മാസം മുഴുവന്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായിരിക്കും. ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നതിനും ഈ മാസം മകരം രാശിക്കാര്‍ക്ക് സാധിക്കുന്നു. ഇവരുടെ ചുറ്റും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുന്നു. വിദേശത്ത് സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. ബിസിനസ്സ് നന്നായി മുന്നോട്ട് പോവുന്നു. ബിസിനസില്‍ ഇവര്‍ക്ക് നല്ല സാമ്പത്തിക ലാഭം കൊയ്യാന്‍ സാധിക്കുന്നുണ്ട്. ദേഷ്യം നിയന്ത്രിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ മാസം ജാഗ്രത വേണം എന്നതൊഴിച്ചാല്‍ മികച്ച സമയമായിരിക്കും.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് മെയ് മാസം സാമ്പത്തികമായി മികച്ചതാവും. പക്ഷേ സാമ്പത്തികനേട്ടത്തിന് വേണ്ടി അതികഠിനമായി നിങ്ങള്‍ പരിശ്രമിക്കേണ്ടതായി വരുന്നുണ്ട്. ആരോഗ്യം മോശമായി തുടരുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. മാനസികമായി നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. ശനിദോഷം ഇവരെ ബാധിക്കുന്നത് കൊണ്ട് തന്നെ പല കാര്യങ്ങളും വൈകുന്നതിനും ദോഷങ്ങളിലേക്ക് പോവുന്നതിനും സാധ്യതയുണ്ട്. എന്നാല്‍ കരിയറിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളെ പലപ്പോഴും തകര്‍ക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അനുകൂലസമയമാണ് ഈ മാസം. ഭാഗ്യം നിങ്ങളെ തേടി വരുന്ന ഒരു മാസം കൂടിയാണ്. ജോലി പകുതിയില്‍ മുടങ്ങിക്കിടക്കുകയാണെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ നിന്ന് ബോസിന്റെ അഭിനന്ദനം നിങ്ങള്‍ക്ക് ഏറ്റുവാങ്ങാന്‍ സാധിക്കുന്നുണ്ട്. ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളുടെ കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. വരുമാനവും മികച്ചതായിരിക്കും, എന്നാല്‍ ചെലവുകള്‍ അല്‍പം കൂടുതലായിരിക്കും. പണം നിക്ഷേപിക്കുമ്പോള്‍ വിവേകത്തോടെ തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അലട്ടുന്നു.
most read:മെയ് മാസം ഭാഗ്യമാസമാണ് ഈ മൂന്ന് രാശിക്കാര്‍ക്ക്



Click it and Unblock the Notifications











