Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും നവപഞ്ചമയോഗം; അടുത്ത 2 മാസത്തേക്ക് ഈ 5 രാശിക്ക് ഭാഗ്യകാലം
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറി സഞ്ചരിക്കുന്നു. ഗ്രഹങ്ങളുടെ സംക്രമണം കാരണം മറ്റ് ഗ്രഹങ്ങളുമായി പലതവണ സഖ്യവും രൂപപ്പെടുന്നു, അതിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലെയും ആളുകളുടെ ജീവിതത്തില്‍ വ്യക്തമായി കാണാന്‍ കഴിയും.
ഗ്രഹാധിപനായ ചൊവ്വ ഇപ്പോള്‍ ഇടവം രാശിയിലാണ്. മാര്‍ച്ച് 13ന് ചൊവ്വ മിഥുന രാശിയില്‍ പ്രവേശിക്കും. 69 ദിവസം ചൊവ്വ അവിടെ സ്ഥിതി ചെയ്യും. മിഥുന രാശിയില്‍ ചൊവ്വ സംക്രമിക്കുന്നതിനാല്‍ ഇപ്പോള്‍ നവപഞ്ചമയോഗം രൂപപ്പെടും. ചൊവ്വയുടെ ഈ രാശി മാറ്റം കാരണമായുണ്ടാകുന്ന നവപഞ്ചമയോഗം ചില രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ നല്‍കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ചൊവ്വയുടെ സംക്രമണം മേടം രാശിയില്‍ ശുഭകരമായ സ്വാധീനം ചെലുത്തും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കരിയറില്‍ വമ്പന്‍ മുന്നേറ്റം ഉണ്ടാകും. ജോലിസ്ഥലത്ത് ഉയര്‍ച്ച ലഭിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കും. കുടുംബത്തിന്റെ പിന്തുണ ലഭ്യമാകും.

മിഥുനം
മിഥുനം രാശിയില്‍ ചൊവ്വ പ്രവേശിക്കുന്നത് മിഥുനം രാശിക്ക് ശക്തമായ നേട്ടങ്ങള്‍ നല്‍കും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. പൂര്‍വ്വിക സ്വത്തുക്കള്‍ വഴിയുള്ള നേട്ടവും നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. ഈ സമയം സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഈ സമയം സാമ്പത്തികമായി ശക്തരാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനാകും. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും.

കന്നി
ചൊവ്വയുടെ സംക്രമണം കന്നിരാശിക്ക് ഉയര്‍ച്ചകള്‍ നല്‍കും. ജോലിസ്ഥലത്ത് മേലധികാരിയില്‍ നിന്ന് പ്രശംസ ലഭിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും സ്ഥാനക്കയറ്റമോ ശമ്പളവര്‍ധനവോ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയം ബിസിനസ്സില്‍ വലിയ ലാഭം നേടാനാകും. നിങ്ങളില്‍ ധൈര്യം വളരും. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുക.

മകരം
ചൊവ്വ സംക്രമിക്കുന്നത് മകരം രാശിക്കാര്‍ക്ക് ശക്തമായ നേട്ടങ്ങള്‍ നല്കുന്നു. ഈ സമയം നിങ്ങള്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. ചെലവ് കൂടുമെങ്കിലും വരുമാനവും നന്നായിരിക്കും. കരിയറിന് നല്ല സമയമാണ്. നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ചകള്‍ കാണും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.

നവപഞ്ചമയോഗം
ഗ്രഹങ്ങളെ 120 ഡിഗ്രി കൊണ്ട് വേര്‍തിരിക്കുമ്പോള്‍ അതിനെ നവപഞ്ചമ യോഗം എന്ന് വിളിക്കുന്നു. നവപഞ്ചമ യോഗം ഒരു ഗുണപ്രദമായ യോഗയാണ്. ഈ യോഗത്തില്‍ രണ്ട് ഗ്രഹങ്ങളും പരസ്പരം പിന്തുണയ്ക്കുന്നു. ഈ യോഗത്തിലെ ഗ്രഹങ്ങള്‍ ദോഷകരമാണെങ്കിലും ഫലം നല്ലതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ ഈ യോഗഫലത്താല് ഐശ്വര്യം വരാന്‍ തുടങ്ങും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
