Latest Updates
-
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം -
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ!
ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍; ഈ 5 രാശിക്കാര്‍ക്ക് ജനുവരി 13 മുതല്‍ നല്ലകാലം
ജ്യോതിഷത്തില്‍ ചൊവ്വയെ ധൈര്യം, ഊര്‍ജ്ജം, ധീരത, ധീരത, ഭൂമി മുതലായവയുടെ ഘടകമായി കണക്കാക്കുന്നു. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ് ചൊവ്വ. പുതുവര്‍ഷത്തിലെ ആദ്യമാസം ചൊവ്വ അതിന്റെ സഞ്ചാരപാതയില്‍ മാറ്റം വരുത്തും. 2023 ജനുവരി 13ന് ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കും.
ഇതിന്റെ ഫലം 12 രാശികളിലും പ്രതിഫലിക്കും. എന്നാല്‍ 5 രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങളും ഭാഗ്യവും ലഭിക്കും. ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മികച്ച നേട്ടങ്ങള്‍ ലഭിക്കുകയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഇടവം
ഇടവം രാശിയില്‍ ചൊവ്വയുടെ സഞ്ചാരം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ സഫലമാകും. സുഹൃത്തുക്കളോടൊപ്പം ദൂരയാത്ര പോകാനും അവസരങ്ങളുണ്ടാകും. ബിസിനസ്സില്‍ ചില സുപ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ സമയം അനുകൂലമാണ്. ഈ സമയം നിങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്ക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ സഞ്ചാരപാതയിലെ മാറ്റം വളരെ ശുഭകരമായിരിക്കും. ജോലിസ്ഥലത്ത് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ ഒഴിയും. സാമ്പത്തിക കാഴ്ചപ്പാടില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. പുതിയ ഓര്‍ഡറിനോ ടെന്‍ഡറിനോ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. ആത്മാര്‍ത്ഥതയും കഠിനാധ്വാനവും കൊണ്ട് നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ തൊഴില്‍മേഖലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരവും ലഭിക്കും.

വൃശ്ചികം
ചൊവ്വയുടെ സഞ്ചാരമാറ്റം കാരണം വൃശ്ചിക രാശിക്കാര്‍ക്ക് സമയം നല്ലതായിരിക്കും. ഈ സമയത്ത് മനസ്സ് ആത്മീയപരമായ കാര്യങ്ങളില്‍ മുഴുകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ബിസിനസ്സ് വിപുലീകരണത്തിന് സമയം നല്ലതാണ്. ജോലിയില്‍ മാറ്റം വരുത്താനാകും. ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വൃശ്ചിക രാശിക്കാര്‍ക്ക് സാമ്പത്തികമായി ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങള്‍ നടത്താനാകും.

ധനു
ചൊവ്വയുടെ സംക്രമണം നിങ്ങള്‍ക്ക് സാമ്പത്തിക നിക്ഷേപത്തിന് ഗുണം ചെയ്യും. ഈ സമയത്ത് ജോലികള്‍ നിങ്ങള്‍ ആവേശത്തോടെ പൂര്‍ത്തിയാക്കും. അത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. ജോലി അന്വേഷിക്കുന്നവരുടെ ആഗ്രഹങ്ങള്‍ ഈ കാലയളവില്‍ സഫലമാകും. നിക്ഷേപത്തില്‍ നിന്ന് മികച്ച ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ വന്നേക്കാം. അതിനാല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. നിങ്ങളുടെ ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും.

മീനം
ചൊവ്വയുടെ സംക്രമണം മീനം രാശിക്കാര്‍ക്ക് വളരെ അനുകൂലമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ വാക്കുകളിലും പെരുമാറ്റത്തിലും ആളുകള്‍ വളരെ സന്തുഷ്ടരായിരിക്കും. നിങ്ങളുടെ ജോലികള്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കും. നിങ്ങളുടെ കരിയറില്‍ നല്ല വിജയം നേടാനാകും. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാകും.



Click it and Unblock the Notifications
