For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗരുഡപുരാണം പറയുന്നു, പാപത്തിന്റെ പങ്കാളിയാകും; ഇത്തരക്കാരുടെ വീട്ടില്‍ നിന്ന് ഒരിക്കലും ഭക്ഷണം കഴിക്കരുത്

|

ഹിന്ദുമതത്തിലെ 18 പ്രധാന പുരാണങ്ങളില്‍ ഒന്നായാണ് ഗരുഡപുരാണം അറിയപ്പെടുന്നത്. സ്വര്‍ഗ്ഗം, നരകം, പാപം, പുണ്യം, മരണം എന്നിവ കൂടാതെ, വിജ്ഞാനം, ശാസ്ത്രം, ഭക്തി, പുണ്യം, മതം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗരുഡപുരാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തിന്റെ പല പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ സാധിക്കും.

Also read: പുതുവര്‍ഷ ദിനത്തില്‍ വാസ്തുപ്രകാരം ഈ കാര്യങ്ങള്‍ ചെയ്യൂ; വര്‍ഷം മുഴുവന്‍ ഭാഗ്യം കൂടെനിര്‍ത്താംAlso read: പുതുവര്‍ഷ ദിനത്തില്‍ വാസ്തുപ്രകാരം ഈ കാര്യങ്ങള്‍ ചെയ്യൂ; വര്‍ഷം മുഴുവന്‍ ഭാഗ്യം കൂടെനിര്‍ത്താം

ജീവിതം മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച മാനുഷിക മൂല്യങ്ങള്‍ സമ്മാനിക്കുന്ന സനാതന ധര്‍മ്മത്തിന്റെ ഒരു ഗ്രന്ഥമാണ് ഗരുഡപുരാണം. ഇതില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഒരു വ്യക്തി ചിലരുടെ വീടുകളില്‍ നിന്ന് ഒരിക്കലും ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നു പറയുന്നു. അങ്ങനെ ചെയ്താല്‍ ആ വ്യക്തിക്കും പാപത്തിന്റെ പങ്ക് ലഭിക്കുന്നതായിരിക്കും. ഗരുഡപുരാണം പ്രകാരം ഏതൊക്കെതരം ആളുകളുടെ വീട്ടില്‍ നിന്നാണ് നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം.

പണമിടപാടുകാരന്റെയോ കൊള്ളപ്പലിശക്കാരുടെയോ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത്

പണമിടപാടുകാരന്റെയോ കൊള്ളപ്പലിശക്കാരുടെയോ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത്

പണമിടപാടോ പലിശയിടപാടോ ചെയ്യുന്നവരില്‍ ഭൂരിഭാഗവും മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ മുതലെടുത്താണ് പണം പിരിക്കുന്നത്. ഈ അവസ്ഥയില്‍ മുതലിനോടൊപ്പം ഭാരിച്ച പലിശയും നല്‍കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഗരുഡപുരാണം അനുസരിച്ച് ഒരാള്‍ ഒരിക്കലും പലിശക്കാരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുകയോ സമ്മാനം വാങ്ങുകയോ ചെയ്യരുത്. ഇതുവഴി അവര്‍ക്കു ലഭിക്കുന്ന ശാപങ്ങളില്‍ നമ്മളും പങ്കാളികളായേക്കാം.

മയക്കുമരുന്ന് വില്‍പന നടത്തുന്നവരുടെ വീട്ടില്‍ നിന്ന്

മയക്കുമരുന്ന് വില്‍പന നടത്തുന്നവരുടെ വീട്ടില്‍ നിന്ന്

മയക്കുമരുന്ന് കച്ചവടം ചെയ്യുന്നവര്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന വൈറസ് പോലെയാണ്. യുവാക്കളെ ക്രമേണ ലഹരിക്ക് അടിമകളാക്കി സമൂഹത്തെ നശിപ്പിക്കുകയാണ് ഇക്കൂട്ടര്‍. അവരുടെ അടങ്ങാത്ത അത്യാഗ്രഹം കാരണം നിരവധി ആളുകള്‍ നശിക്കുന്നു. അത്തരക്കാരുമായി എന്തെങ്കിലും തരത്തിലുള്ള സഹവാസമോ അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുകയോ ചെയ്താല്‍ അതിന്റെ അനന്തരഫലങ്ങള്‍ പിന്നീട് തീര്‍ച്ചയായും അഭിമുഖീകരിക്കേണ്ടിവരും.

Also read:മകര സംക്രാന്തി, വസന്ത പഞ്ചമി; 2023 ജനുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളുംAlso read:മകര സംക്രാന്തി, വസന്ത പഞ്ചമി; 2023 ജനുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

വഞ്ചകരുടെയോ കൊള്ളക്കാരുടെയോ വീട്ടില്‍ നിന് ഭക്ഷണം കഴിക്കരുത്

വഞ്ചകരുടെയോ കൊള്ളക്കാരുടെയോ വീട്ടില്‍ നിന് ഭക്ഷണം കഴിക്കരുത്

ഗരുഡപുരാണം അനുസരിച്ച്, ഒരു വ്യക്തി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്ന് എപ്പോഴും അകലം പാലിക്കണം. ഇത്തരക്കാര്‍ സ്വയം അപകടത്തില്‍പെടുക മാത്രമല്ല, അവരുടെ കൂട്ടത്തിലുള്ള ആളുകളെയും നശിപ്പിക്കുന്നു. അത്തരക്കാരില്‍ നിന്ന് ഒരിക്കലും ദാനമോ സമ്മാനമോ വാങ്ങരുതെന്നും അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്നും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളും അറിയാതെ അവരുടെ പങ്കാളികളാകുന്നു.

രോഗിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത്

രോഗിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത്

ഗുരുതരമായ അസുഖങ്ങളുള്ള വ്യക്തികളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഗരുഡപുരാണം പറയുന്നു. രോഗബാധിതനായ ഒരാളുടെ വീട്ടില്‍ വൈറസുകളുടെയും ബാക്ടീരിയകളുടെയും ഒരു കൂട്ടം തന്നെ ഉണ്ടാകുമെന്നതാണ് ഇതിന് കാരണം. അത് അവിടെ ഉണ്ടാക്കുന്ന ഭക്ഷണത്തെയും ബാധിക്കുന്നു. രണ്ടാമത്തെ കാര്യം, രോഗികള്‍ ഇതിനകം തന്നെ വളരെ അസ്വസ്ഥരായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഭക്ഷണം കഴിക്കാനായി അവരുടെ സ്ഥലത്ത് എത്തിയാല്‍ അവരുടെ പ്രശ്‌നം കൂടുതല്‍ വര്‍ദ്ധിക്കുകയേയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍, മനുഷ്യത്വവും ആരോഗ്യവും കണക്കിലെടുത്ത് ഒരിക്കലും രോഗികളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത്.

Also read:ചാണക്യന്‍ പറയുന്നു; ഈ 5 കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ പലമടങ്ങ് മുന്നില്‍Also read:ചാണക്യന്‍ പറയുന്നു; ഈ 5 കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ പലമടങ്ങ് മുന്നില്‍

ഷണ്ഡന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത്

ഷണ്ഡന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത്

ഗരുഡപുരാണം അനുസരിച്ച്, നപുംസകങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ദാനം ചെയ്യുന്നതും പുണ്യമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ അബദ്ധത്തില്‍ പോലും ഒരാള്‍ അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. സമൂഹത്തിലെ വിവിധ ആളുകളില്‍ നിന്ന് അവര്‍ ഉപജീവനത്തിനായി പണം സമ്പാദിക്കുന്നതാണ് ഇതിന് കാരണം. തെറ്റായ പ്രവൃത്തികളിലൂടെ സമ്പത്ത് സമ്പാദിച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ട്. അവര്‍ നല്‍കുന്ന ദാനം നപുംസകരുടെ വീട്ടില്‍ എത്തുമ്പോള്‍ അത് അശുദ്ധമാകും. അത്തരമൊരു സാഹചര്യത്തില്‍, നപുംസകങ്ങളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ, നിങ്ങളും അറിയാതെതന്നെ തെറ്റായി സമ്പാദിച്ച പണത്തിന്റെ ഭാഗമാകും.

English summary

Never Eat Food From The House Of These People According To Garuda Purana

According to Garuda Purana, you should never eat food from the house of these people. Read on to know.
Story first published: Saturday, December 24, 2022, 17:01 [IST]
X
Desktop Bottom Promotion