Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
12 വര്‍ഷത്തിന് ശേഷം മാളവ്യരാജയോഗം: വെറുതേയിരുന്നാലും സമ്പത്ത് കുമിഞ്ഞ് കൂടും
ഗ്രഹമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ മാറുന്നതിന്റെ ഫലമായി പലപ്പോഴും അതിന്റെ സ്വാധീനം ജീവിതത്തെ വളരെയധികം ബാധിക്കുന്നു. വ്യാഴത്തിന്റേയും ശുക്രന്റേയും മീനം രാശിയിലേക്കുള്ള സംക്രമണമാണ് മാളവ്യരാജയയോഗം രൂപപ്പെടുന്നതിലേക്ക് നയിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴത്തിന്റേയും ശുക്രന്റേയും സംയോജനം മീനം രാശിയില്‍ രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന രാശിക്കാരുണ്ട്. മാളവ്യ രാജയോഗത്തോടൊപ്പം തന്നെ ഹന്സരാജയോഗവും രൂപപ്പെടുന്നുണ്ട്.

ഈ രണ്ട് യോഗങ്ങളും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ്. മൂന്ന് രാശിക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്. വ്യാഴം എന്ന ഗ്രഹത്തെ സമ്പത്ത്, അറിവ്, പുരോഗതി, സന്തോഷം എന്നിവയുടെ പര്യായമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശുക്രനെ കണക്കാക്കുന്നതാകട്ടെ ആഢംബരം, ശാരീരിക സന്തോഷം, ലൗകിക സന്തോഷം, സമ്പത്ത്, സംഗീതം എന്നിവയുമായി ബന്ധപ്പെട്ടാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇവ രണ്ടും മീനം രാശിയില്‍ സംക്രമിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഇതുമൂലം 3 രാശിക്കാര്‍ പണത്തിന്റെയും പുരോഗതിയുടെയും നേട്ടത്തിലേക്ക് കുതിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം അനുകൂല മാറ്റങ്ങളാണ് ഈ രാജയോഗം നിമിത്തം ഉണ്ടാവുന്നത്. രണ്ട് രാജയോഗങ്ങളും ഇവര്‍ക്ക് ശുഭകരമായ നിരവധി ഫലങ്ങള്‍ നല്കുന്നു. ശുക്രന്റേയും വ്യാഴത്തിന്റേയും രാശിമാറ്റത്തിലൂടെ അനുകൂലമായ പല ജീവിത മാറ്റങ്ങളും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി വളരെയധികം ശക്തമായിരിക്കും. നിര്‍ത്തി വെച്ചിരിക്കുന്ന ജോലി പുനരാരംഭിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശ യാത്രക്ക് യോഗം കാണുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. ജോലിയുടെ കാര്യത്തിലും നിങ്ങളെ തേടി അനുകൂലമായ പല മാറ്റങ്ങളും വരുന്നു.

കര്‍ക്കിടകം രാശി
മത്സരങ്ങളില്‍ വിജയിക്കുന്നതിനും ഒന്നാം സ്ഥാനം സ്വന്തമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളോട് മികച്ച രീതിയില്‍ ഇടപെടുകയും എല്ലാ വിധത്തിലുള്ള സഹായ സഹകരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കുന്നതോടൊപ്പം തന്നെ അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നതിനും സാധിക്കുന്നു. വിദേശ യാത്രയോടൊപ്പം തന്നെ അവിടെ സ്ഥിരതാമസമാക്കുന്നതിനുള്ള അനുമതിയും ലഭിക്കുന്നു. ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായി മാറുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മാളവ്യ രാജയോഗത്തിന്റെ ഫലമായി ധാരാളം സമ്പത്തും ഭൗതിക സുഖങ്ങളും ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറയുന്നതോടൊപ്പം തന്നെ നിങ്ങളുടെ രാശിയില്‍ നാലാം ഭാവത്തില്‍ രൂപപ്പെടുന്ന മാളവ്യരാജയോഗം നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് ജനങ്ങളുടെ പിന്തുണയും സ്നേഹവും ലഭിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് ഈ രാജയോഗത്തിലൂടെയാണ്. ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്ന പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നതിനുള്ള സാധ്യതയും ഈ സമയം കാണപ്പെടുന്നു.

ധനു രാശി
ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിലൂടെ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ലാഭകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ ബിസിനസ് ചെയ്യുന്നതിലേക്ക് എത്തിക്കുന്നു. മാത്രമല്ല വാഹനവും വസ്തുവും വാങ്ങുന്നതിനും വീട് മോടി പിടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവും പ്രമോഷവനും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലും നിങ്ങളെ തേടി അനുകൂലമായ പല മാറ്റങ്ങളും വരുന്നു. പുതിയ ജോലി ലഭിക്കുന്നതിനും അതിലൂടെ ജീവിതം മാറി മറിയുന്നതിനും ഉള്ള സമയം ആണ്. സന്താനങ്ങളുടെ കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് അഭിമാനിക്കുന്നതിനുള്ള വകയുണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ രണ്ട് യോഗം എന്ന് പറയുന്നതിലൂടെ നിങ്ങള്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നുണ്ട്. ധൈര്യവും ശക്തിയും നിങ്ങളോടൊപ്പം ചേര്‍ന്ന് നില്ക്കുന്നു. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള അനുകൂല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയം തന്നെയാണ് മീനം രാശിക്കാര്‍ക്ക് ഈ സമയം. വിദേശത്ത് ജോലിക്കും വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആനുകൂല്യങ്ങള്‍ വഴിയും ജീവിതത്തില്‍ മാറ്റം വരുന്നു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ഭൂമി വാങ്ങുകയോ വില്ക്കുകയോ ചെയ്യണമെങ്കില്‍ അതിന് വേണ്ട ഏറ്റവും അനുകൂലമായ സമയമാണ്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ലഭിക്കുന്നു. ഈ സമയത്ത് മേലധികാരിയുടെ പിന്തുണ എല്ലാകാര്യത്തിലും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications