Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Makar Sankranti 2022 : ത്രിഗ്രഹ യോഗം മകരം രാശിയില്‍: കഠിന ദോഷം അഞ്ച് രാശിക്കും
2022-ല്‍ മകരം രാശിയിലെ ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം ഉണ്ടാവുന്നുണ്ട്. ജ്യോതിഷത്തിന്റെ വീക്ഷണകോണില്‍, ഈ യോഗം ചില രാശിചിഹ്നങ്ങള്‍ക്ക് ശുഭകരമായിരിക്കില്ല. ഇത് പ്രധാനമായും അഞ്ച് രാശികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇത് ചില ബുദ്ധിമുട്ടുകള്‍ അല്പം കൂടുതലായി ഈ അഞ്ച് രാശിക്കാരെ ബാധിക്കുന്നുണ്ട്. 2022-ല്‍ മകരം രാശിയിലെ ശനിയുടെ രാശിയില്‍ ആണ് ത്രിഗ്രഹ യോഗം രൂപപ്പെടുന്നത്. ശനി ഇതിനകം മകരത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ജനുവരി 5 ന് ബുധനും ഈ രാശിയിലെത്തും, അതിനുശേഷം ജനുവരി 14 ന് സൂര്യനും മകരരാശിയിലെത്തും.

മകരം രാശിയില്‍ ശനി, സൂര്യന്, ബുധന്‍ എന്നിവര്‍ ചേര്‍ന്നാണ് ത്രിഗ്രഹ യോഗം സംഭവിക്കുന്നത്. എന്നാല്‍ അത് ഒരു കാരണവശാലും ശുഭകരമല്ല എന്നുള്ളതാണ് സത്യം. അത്തരമൊരു സാഹചര്യത്തില്‍, 5 രാശിക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ട് വര്‍ദ്ധിക്കും. ചെറിയ ബുദ്ധിമുട്ട് മാത്രമല്ല ഇത് അല്പം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും കൂടുതല്‍ വെല്ലുവിളികളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം ഇനി പറയുന്ന രാശിക്കാര്‍ മുന്നോട്ട് പോവേണ്ടത്.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയത്ത് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ശത്രുക്കള്‍ കൂടുതല്‍ ശക്തരാവുകയും അവര്‍ നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കരിയറിനെ ബാധിക്കുകയും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ജോലിയില്‍ പലപ്പോഴും നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിങ്ങളെ പിന്തുണയ്ക്കാന്‍ സാധിക്കില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം. ഇത് മൊത്തത്തില്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എന്ത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് ആലോചിച്ച് വേണം ചെയ്യുന്നതിന്.

കന്നി രാശി
കന്നി രാശിക്കാരേയും ത്രിഗ്രഹ യോഗം ബാധിക്കുന്നുണ്ട്. ഈ രാശിക്കാര്‍ ആരോഗ്യത്തിന്റെ കാര്യത്തിലാണ് പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത്. ഇത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ബോധമുള്ളവരായിരിക്കണം. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുകയും അത് പിന്നീട് ഗുരുതരമായി ബാധിക്കുന്നതിനുള്ള സാധ്യതയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് എന്ത് കാര്യമാണെങ്കിലും ശ്രദ്ധയോടെ വേണം ഓരോ ആരോഗ്യത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന്. ഇക്കാരണത്താല്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. പ്രത്യേകിച്ച് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഈ മഹാമാരിക്കിടയിലും വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യകാര്യത്തിലും ഈ സമയം ബുദ്ധിമുട്ടായിരിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പിന്നീട് അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും അത് മൂലം കടം വാങ്ങിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യുന്നുണ്ട്. ആശുപത്രിയിലേക്ക് യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. തൊണ്ട, നെഞ്ച്, നടുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത്രയും കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ചെറിയ അശ്രദ്ധ പോലും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അശ്രദ്ധയോടെ ഒരു കാര്യം പോലും ചെയ്യരുത്.

ധനു രാശി
ധനു രാശിക്കാര്‍ക്കും ജനുവരി മാസം ചില ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ത്രിഗ്രഹ യോഗം എല്ലാ വിധത്തിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് ധനുരാശിക്കാരെ. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. പങ്കാളിയുമായുള്ള തര്‍ക്കമോ വഴക്കോ പലപ്പോഴും നിങ്ങളുടെ സാഹചര്യം മോശമാക്കുന്നുണ്ട്. ഇത് പലപ്പോഴും മോശം മാനസികാവസ്ഥക്ക് കാരണമായിരിക്കും. ആരോഗ്യകാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു കാരണവശാലും നിങ്ങള്‍ ആരോഗ്യത്തിന്റെ പ്രതിസന്ധികളെ അവഗണിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ തീരാതിരിക്കുന്ന അവസ്ഥയായിരിക്കും ധനുരാശിക്കാര്‍ക്ക് ഈ സമയം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗ സമയത്ത് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. അതിന് വേണ്ടി പല വിധത്തില്‍ കഷ്ടപ്പെടേണ്ടതായി വരുന്നു. ഈ സമയത്തെ ചെലവുകള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുകയും ചെയ്യും. അതിനെല്ലാം കാരണം നിങ്ങളെ ബാധിച്ചിരിക്കുന്ന ത്രിഗ്ര യോഗം തന്നെയാണ്. ഈ യോഗ സമയത്ത് ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടത് ആവശ്യമാണ്. അല്ലാത്ത പക്ഷം ആരോഗ്യം വെല്ലുവിളികള്‍ ഉയര്‍ത്തുകയും പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഓരോ നിമിഷവും മുന്നോട്ട് വെക്കുന്ന ചുവടുകള്‍ ശ്രദ്ധിച്ച് വേണം.
most read:Anizham Nakshatra 2022 : സര്‍വ്വസൗഭാഗ്യം 2022-ല്‍ അനിഴം നക്ഷത്രക്കാരെ തേടി വരും
most read:ബുധന്റെ വക്രഗതി മകരം രാശിയില്‍: 12 രാശിക്കും ഗുണദോഷഫലങ്ങളിങ്ങനെ



Click it and Unblock the Notifications
