Anizham Nakshatra 2022 : സര്‍വ്വസൗഭാഗ്യം 2022-ല്‍ അനിഴം നക്ഷത്രക്കാരെ തേടി വരും

അനിഴം നക്ഷത്രക്കാരുടെ 2022-ലെ ഫലമാണ് പറയുന്നത്. അനിഴം നക്ഷത്രക്കാരില്‍ ജ്യോതിഷ പ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. 2022-ല്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ് വരുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും നിങ്ങള്‍ അനിഴം നക്ഷത്രക്കാരാണെങ്കില്‍ 2022-ല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കയെന്നും നമുക്ക് നോക്കാവുന്നതാണ്.

Anizham Nakshatra 2022

27 നക്ഷത്രങ്ങളില്‍ പ്രധാനപ്പട്ടതാണ് അനിഴം. ഈ നക്ഷത്രത്തിന്റെ രാശ്യാധിപന്‍ എന്ന് പറയുന്നത് ചൊവ്വയാണ്. ഗണം ദേവഗണവും നക്ഷത്രത്തിന്റെ ദേവത മിത്രനും മൃഗം മാനുമാണ്. പക്ഷി കാകന്‍, ഉപാസനാമൂര്‍ത്തി ഭദ്രകാളിയും ആണ്. അനിഴം നക്ഷത്രത്തില്‍ എന്തൊക്കെയാണ് 2022-ല്‍ കാത്തുവെച്ചിരിക്കുന്ന ഫലം എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

വര്‍ഷഫലം

വര്‍ഷഫലം

2022 മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങള്‍ അനിഴം നക്ഷത്രത്തിന് നല്ല മാസങ്ങളാണ്. 2022 ജനുവരി, ഫെബ്രുവരി, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങള്‍ മോശം ഫലങ്ങള്‍ നല്‍കുന്ന മാസങ്ങള്‍ ആണ്. 2022 മെയ്, ജൂലൈ, ഒക്ടോബര്‍ മാസങ്ങള്‍ നിങ്ങള്‍ക്ക് സമ്മിശ്രഫലം നല്‍കുന്നു. ഇത്രയുമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വര്‍ഷഫലം അനുസരിച്ച് വേണം നിങ്ങള്‍ക്ക് 2022-ല്‍ ഓരോ കാര്യവും ചെയ്യുന്നതിന്.

ഓരോ പാദവും അനുസരിച്ച്

ഓരോ പാദവും അനുസരിച്ച്

അനിഴം നക്ഷത്ര പാദം 1-ല്‍ ജനിച്ച വൃശ്ചിക രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കും അല്ലെങ്കില്‍ തൊഴില്‍ കാര്യങ്ങളില്‍ പുരോഗതി കാണും. അനിഴം നക്ഷത്ര പാദം 2-ല്‍ വൃശ്ചികക്കൂറ് ജനിച്ചാല്‍ മൃഗവിഷവും ത്വക്ക് പ്രശ്നങ്ങളും നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അനിഴം നക്ഷത്ര പാദം 3-ല്‍ വൃശ്ചിക രാശിയില്‍ ജനിച്ചവര്‍ക്ക് ബാങ്കിലോ മറ്റ് സാമ്പത്തിക കാര്യങ്ങളിലോ അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. അനിഴം നക്ഷത്ര പാദം 4-ല്‍ വൃശ്ചികക്കൂറില്‍ ജനിച്ചവര്‍ക്ക് ഓഹരിവിപണിയില്‍ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

കരിയര്‍

കരിയര്‍

സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നുണ്ട് അനിഴം നക്ഷത്രക്കാര്‍ക്ക്. നിങ്ങളുടെ ചിന്തകള്‍ വിജയകരമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ നിങ്ങള്‍ക്ക് തെളിയിക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് കഴിയും. പുതിയ സ്ഥാനവും അധിക ഉത്തരവാദിത്തവും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. പഠനം കഴിഞ്ഞ് പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി നല്ല അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്. സമര്‍പ്പണത്തിലൂടെയും പുതിയ അറിവുകള്‍ ശേഖരിക്കുന്നതിലൂടെയും ഉദ്യോഗത്തില്‍ നേട്ടമുണ്ടാവുന്നുണ്ട്. തൊഴില്‍ പുരോഗതിക്കായി പുതിയ രീതികള്‍ പഠിക്കേണ്ടി വരും. കലാകാരന്മാര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും പേരും പ്രശസ്തിയും അവര്‍ ചെയ്യുന്ന ജോലിയിലൂടെ ലഭിക്കുന്നുണ്ട്.

സാമ്പത്തികം

സാമ്പത്തികം

പുതിയ വീട് അല്ലെങ്കില്‍ വാഹനം എന്നിവ വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളില്‍ ചിലര്‍ വസ്തു വിറ്റ് പുതിയത് വാങ്ങുന്നുണ്ട്. അതും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്ന അവസ്ഥയില്‍ ആണ് ഈ വര്‍ഷം അനിഴം നക്ഷത്രക്കാര്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നത്. പഴയ സാധനങ്ങള്‍ ഉപേക്ഷിച്ച് പുതിയ വസ്തുക്കള്‍ വാങ്ങിക്കും. ലോട്ടറി, കളികള്‍, ഓഹരികള്‍ എന്നിവയില്‍ ഭാഗ്യം ഉണ്ടാവുന്നു. ചിട്ടി ഫണ്ടില്‍ വിജയവും മികച്ച സാമ്പത്തിക നേട്ടവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനങ്ങള്‍ക്ക് ചില കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് കൃഷിയില്‍ നാശനഷ്ടം സംഭവിക്കുകയും, കന്നുകാലികളുട കാര്യത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എങ്കിലും പൊതുവേ സാമ്പത്തികപരമായി മികച്ച അവസ്ഥയാണ് അനിഴം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഉണ്ടാവുന്നത്.

കുടുംബം

കുടുംബം

കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. പിക്നിക് അല്ലെങ്കില്‍ വിനോദ യാത്രകള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളോ രേഖകളോ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം നേടുന്നുണ്ട്. അസൂയയുള്ള ആളുകള്‍ നിങ്ങളുടെ സ്വകാര്യ ജീവിതത്തിന് ദോഷം വരുത്തിയേക്കാം. അമിതദേഷ്യം ഒഴിവാക്കുന്നത് കുടുംബ ജീവിതത്തില്‍ വലിയ സഹായമാകും. ഗോസിപ്പുകള്‍ പറയുന്നത് നിര്‍ത്തേണ്ടതാണ്. കാരണം അത് കുടുംബ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

കുടുംബം

കുടുംബം

സെന്‍സിറ്റീവായ കാര്യങ്ങള്‍ വിവേകത്തോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യണം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ചിന്തിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. ഇഷ്ടമുള്ളവരുമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും. മോശം സ്വപ്നങ്ങള്‍ കാണുകയും അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കുകയും ചെയ്യും. ഭാവിയെക്കുറിച്ചുള്ള അനാവശ്യ ആശങ്കയും ഭയവും നിങ്ങളിലുണ്ടാവുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വെറുതേയാണ്, കാരണം ഭാവിയില്‍ മികച്ച ജീവിതമാണ് ഇവര്‍ക്ക് കാത്തിരിക്കുന്നത് എന്നുള്ളതാണ് സത്യം. വിലപിടിപ്പുള്ള വസ്തുക്കളുടെ മോഷണം കുടുംബത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അലസത ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. സമൂഹത്തിലോ കുടുംബത്തിലോ പുതിയ സ്ഥാനം നിങ്ങളെ തേടിയെത്തുന്നുണ്ട്.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

ചിലര്‍ക്ക് വിവാഹാലോചനകള്‍ പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ പ്രതികരണം ലഭിക്കും. പക്ഷേ പ്രണയത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് പെട്ടെന്ന് വിവാഹം നടക്കുമെങ്കിലും ബന്ധങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം അന്വേഷിച്ച് വേണം തീരുമാനമെടുക്കുന്നതിന്. വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം നിങ്ങളെ തേടിയെത്തുന്നുണ്ട്.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

യാത്രകള്‍ മടുപ്പുളവാക്കും, എങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് തുടര്‍പഠനത്തിന് വേണ്ടി വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. വിദേശ പഠനം നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ബിസിനസ്സുകാര്‍ക്ക് പുരോഗമനപരമായ വര്‍ഷമായിരിക്കും. നിങ്ങള്‍ ഏത് മത്സരത്തെയും മറികടക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ പങ്കാളിത്തത്തോടെ ബിസിനസിലേക്ക് എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പറയുകയാണെങ്കില്‍ മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ പഴയ വൈദ്യചികിത്സ ഉപേക്ഷിക്കുകയും ഒരു പുതിയ രീതിക്കായി ശ്രമിക്കുകയും ചെയ്യും, ഇത് ആരോഗ്യപ്രശ്‌നത്തിന് ആശ്വാസം നല്‍കും.

Story first published: Wednesday, January 12, 2022, 15:31 [IST]
X
Desktop Bottom Promotion