Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
Lunar Eclipse 2022: വര്‍ഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം ദോഷമായി വരും രാശിക്കാര്‍
ഈ വര്‍ഷത്തിലെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മെയ് 16-ന് നടക്കാന്‍ പോവുന്നത്. ഭൂമിയും സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. വെളുത്ത വാവ് ദിനത്തിലാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗികമായും പലപ്പോഴും ചന്ദ്രഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ജ്യോതിശാസ്ത്രപരമായും ചന്ദ്രഗ്രഹണത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഇപ്രാവശ്യം സംഭവിക്കുന്നത് പൂര്‍ണ ചന്ദ്രഗ്രഹണമാണ് എന്നതാണ്.

ഗ്രഹണം ചന്ദ്രനെ രക്തനിറത്തിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഗ്രഹണം ബ്ലഡ് മൂണ്‍ എന്ന് അറിയപ്പെടുന്നു. മെയ് 15- 16 തീയ്യതികളിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഗ്രഹണത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറും 25 മിനിറ്റും ആയിരിക്കും. ഇന്ത്യയില്‍ നിന്ന് ഗ്രഹണം ദൃശ്യമാവില്ല. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഗ്രഹണം ദോഷകരമായി ബാധിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലം ഗ്രഹണം നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് 2022-ലെ ഗ്രഹണം അത്ര മികച്ച ഫലമല്ല എന്നുള്ളതാണ് ജ്യോതിശാസ്ത്രം പറയുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ അല്പം ശ്രദ്ധിച്ചിരിക്കുന്നത് നല്ലതാണ്. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ധനനഷ്ടത്തിന് വളരെയധികം സാധ്യതയുള്ള ഒരു സമയമാണ് എന്നുള്ളതാണ് ഗ്രഹണം മേടം രാശിക്കാര്‍ക്ക് ഗ്രഹണം നല്‍കുന്നത്. അത് കൂടാതെ നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് ഈ ദിനം നല്ലതല്ല. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും എല്ലാം ശ്രദ്ധിച്ച് വേണം. ഇത് കൂടാതെ പല കാര്യങ്ങളും നിങ്ങള്‍ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ജോലിയുടെ കാര്യത്തിലും അല്പം ശ്രദ്ധ അത്യാവശ്യമാണ്. അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്. അത് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗ്രഹണ സമയം മികച്ചതല്ല എന്നുള്ളതാണ്. ഈ സമയത്ത് നിങ്ങളെ തേടി പല വിധത്തിലുള്ള ദു:ഖങ്ങളും വരുന്നുണ്ട്. ഇത് കൂടാതെ പണത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്പം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. പലപ്പോഴും അനാവശ്യമായ ചിലവുകള്‍ നിങ്ങളെ ദാരിദ്ര്യത്തിലാക്കുന്നുണ്ട്. ഇത് നിങ്ങളെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കുഞ്ഞിന്റെ ആരോഗ്യ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവര്‍ മുന്നോട്ട് പോവുന്നതിന്. എന്നാല്‍ ഗ്രഹണ ശേഷം ഇവരുടെ സമയം തെളിയുന്നു.

കന്നിരാശി
കന്നിരാശിക്കാര്‍, ചന്ദ്രഗ്രഹണം 2022 നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങളൊന്നും നല്‍കുന്നില്ല. ഇത് കൂടാതെ അനാവശ്യ ഭയം ഇവരെ കാത്തിരിക്കുന്നുണ്ട്. എപ്പോഴും ഇത്തരം ഒരു ഭയം ഇവരുടെ പുറകേ ഉണ്ടായിരിക്കും. എതിരാളികള്‍ ശക്തി പ്രാപിക്കുന്ന ഒരു സമയമാണ് കന്നി രാശിക്കാര്‍ക്ക് ഗ്രഹണ സമയം. തൊഴില്‍പരമായും നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കണം എന്നില്ല. ഇത് കൂടാതെ ജോലി നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം അത്ര നല്ല ഫലങ്ങള്‍ നല്‍കുന്നില്ല. കാരണം ഇവര്‍ക്ക് ഗ്രഹണ സമയത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നല്‍കുന്നുണ്ട്. പങ്കാളികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ വേണം. ചിലവാക്കുമ്പോള്‍ വരവനുസരിച്ച് വേണം ചിലവാക്കാന്‍. അല്ലെങ്കില്‍ അത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ആരോഗ്യപരമായും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഗ്രഹണ സമയത്ത് നിങ്ങളെ തേടി എത്തുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ട സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ചില ചെറിയ അശ്രദ്ധകള്‍ അല്പം പോലും നിങ്ങളെ തളര്‍ത്തിയേക്കാം. ആരോഗ്യ കാര്യത്തില്‍ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. അത് ചിലപ്പോള്‍ നിങ്ങളുടെ സാമ്പത്തിക അടിത്തറ ഇളക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ ഗ്രഹണം അല്പം ശ്രദ്ധിക്കേണ്ടതാണ്.
most read:രാശിപ്രകാരം ഈ നാല് രാശിക്കാര്‍ നിങ്ങളെ ഭരിക്കുന്നവര്‍



Click it and Unblock the Notifications