Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
മീനം മേടം ഉള്‍പ്പടെയുള്ള രാശിക്കാര്‍ക്ക് ഡിസംബര്‍ മുഴുവന്‍ ഭാഗ്യകാലം
വര്‍ഷാവസാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 2022 അവസാനിക്കാന്‍ ഇനി കൃത്യം 30 ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ഈ വര്‍ഷത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ രാശിപ്രകാരം സംഭവിക്കാന്‍ പോവുന്നുണ്ട്. ഇത് ഭാഗ്യ രാശിക്കാരും നിര്‍ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാരും ഉണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം ഭാഗ്യ നിര്ഭാഗ്യങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും സാധിക്കണം എന്നില്ല. ജ്യോതിഷത്തില്‍ ശുഭയോഗങ്ങളും രാജയോഗങ്ങളും രൂപപ്പെടുന്നത് പലപ്പോഴും ഗ്രഹസംയോജനം നിമിത്തമാണ്.

ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഡിസംബര്‍ മാസത്തില്‍ ഭാഗ്യരാശിക്കാര്‍ ആരൊക്കെയെന്നത്. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തില്‍ ബുദ്ധാദിത്യ രാജയോഗവും ശുഭ യോഗങ്ങളില്‍ ഒന്നാണ്. ഈ മാസം സൂര്യനും ബുധനും ധനു രാശിയിലേക്ക് നീങ്ങുന്നു. ഈ സമയം അത് പല രാശികളിലും നല്ലതും മോശവുമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ സൂര്യബുധ സംക്രമണം നടക്കുമ്പോള്‍ ബുധാദിത്യ യോഗവും രൂപപ്പെടുന്നു. ഇതിന്റെ ഫലം ഡിസംബര്‍ മാസത്തില്‍ മൂന്ന് രാശിക്കാരിലാണ് വരുന്നത്. ഏതൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ മാസം വളരെ മികച്ച ഫലങ്ങളാണ് ലഭിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ചെയ്യുന്ന ഏത് കാര്യത്തിലും ഇവര്‍ വിജയിക്കുന്നു. ലാഭം നേടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്ന ഒരു സമയം കൂടിയാണ് ഈ മാസം. ജോലി ചെയ്യുന്നവര്‍ക്ക് കമ്പനിയില്‍ നിന്ന് മികച്ച ഫലം ലഭിക്കുന്നു. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ബഹുമാനവും പുരോഗതിയും വര്‍ദ്ധിക്കുന്നു.

മേടം രാശി
ബിസിനസില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല സാമ്പത്തിക ലാഭത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. ജീവിതത്തില്‍ വളരെയധികം സന്തോഷം നിറയുന്ന ഒരു സമയമാണ് മേടം രാശിക്കാര്‍ക്ക് ഇത്. സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് ഒരു വലിയ തുക ലാഭം ലഭിക്കും. ഇതെല്ലാം ഡിസംബറിലെ ഭാഗ്യരാശിക്കാരുടെ ഫലം തന്നെയാണ്. ജീവിതത്തില്‍ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് മേടം രാശിക്കാര്‍ കടന്നു പോവുന്നത്.

മേടം രാശികുംഭം രാശി
കുംഭം രാശിക്കാരാണ് ഡിസംബറില്‍ ഭാഗ്യഫലങ്ങള്‍ നിറക്കുന്ന മറ്റൊരു രാശിക്കാര്‍. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം സന്തോഷം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഈ മാസം ഉണ്ടാവുന്നത്. ഇതോടൊപ്പം രൂപപ്പെടുന്ന ബുധാദിത്യ യോഗവും നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിന് അനുകൂല സമയമാണ്. പോലെ ജീവിതത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ വരുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ നിരവധി അനുകൂല സാഹചര്യങ്ങളും നിങ്ങളെ തേടി വരുന്നു. ജോലിയിലെ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഏറ്റവും അനുയോജ്യമായ മാസമാണ് ഡിസംബര്‍ മാസം.

കുംഭം രാശി
ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തില്‍, കുംഭ രാശിക്കാര്‍ക്ക് ബുദ്ധാദിത്യ യോഗം നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. എന്നാല്‍ ഈ രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം അശ്രദ്ധ കാണിക്കരുത് എന്ന കാര്യം ശ്രദ്ധിക്കണം. തൊഴില്‍ സംബന്ധമായ ചില നല്ല വാര്‍ത്തകളും നിങ്ങളെ തേടി വരും. സാമ്പത്തിക തകര്‍ച്ചയുണ്ടായാലും നിങ്ങളുടെ ജോലിയില്‍ സുരക്ഷിതത്വം ഉണ്ടാവുന്നു. ജീവിത സാഹചര്യങ്ങള്‍ പലതും അനുകൂലഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്കും ഡിസംബര്‍ ഒരു ഭാഗ്യമാസമായി മാറുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഈ യോഗം പലപ്പോഴും മീനം രാശിയുടെ ജോലിയിലും ബിസിനസിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഈ ദിവസം മികച്ചതാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെയെല്ലാം നല്ല പോലെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ദ്ധനവും അംഗീകാരവും ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്.

മീനം രാശി
ധനപരമായും തൊഴില്‍പരമായും നിങ്ങള്‍ക്ക് അനുകൂലസമയമാണ് ഡിസംബര്‍ മാസം. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു ജീവിത ശൈലി പിന്തുടരുന്നതിന് സാധിക്കുന്നു. ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് ആലോചിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ഉത്തരാവാദിത്വങ്ങള്‍ ജോലിയില്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ സമയം മാനസിക സമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രമോഷന് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്കുന്നു. ഇത് കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിനും അതില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നതിനും സഹായിക്കുന്നു.
most read:Makayiram Nakshatra 2023: ദോഷഫലങ്ങള്‍ ഇല്ലാതെ വര്‍ഷം മുഴുവന്‍ ഐശ്വര്യം നിറയും നക്ഷത്രം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











