Leo Horoscope 2023: ചിങ്ങം രാശിക്ക് വിജയവര്‍ഷം: ആരോഗ്യം, സമ്പത്ത്, വിവാഹം സമ്പൂര്‍ണഫലം

2023-ല്‍ മേടം മുതല്‍ കര്‍ക്കിടകം വരെയുള്ള രാശിഫലം നമ്മള്‍ വായിച്ച് കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം എന്തൊക്കെയാണ് ഫലം ഉണ്ടാവുന്നത് എന്ന് നമുക്ക് വായിക്കാവുന്നതാണ്. 2023-ല്‍ ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും ഈ ലേഖനത്തില്‍ നോക്കാം. ചിങ്ങം രാശിക്കാര്‍ക്ക് വര്‍ഷാരംഭത്തില്‍ തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇവരുടെ ആറാമത്തെ ഭാവത്തില്‍ നിന്ന് ഏഴാമത്തെ ഭാവത്തിലേക്ക് ശനിമാറുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമാകുന്നു.

Leo Horoscope 2023

വര്‍ഷാരംഭത്തില്‍ വ്യാഴത്തിന്റെ സ്ഥാനം എട്ടാം ഭാവത്തില്‍ തന്നെയായിരിക്കും. ഇത് നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ശേഷം ഏപ്രില്‍ മാസത്തില്‍ ശുക്രന്‍ നിങ്ങളുടെ ഒന്‍പതാം ഭാവത്തിലേക്ക് മാറുന്നു. അതിന്റെ ഫലമായി കരിയറില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പിന്നീടുണ്ടാവുന്ന വ്യാഴത്തിന്റെയും രാഹുവിന്റെയും ഐക്യം നിങ്ങളില്‍ ഗുരു ചണ്ഡാലയോഗം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി മെയ് മാസത്തില്‍ അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. ഈ വര്‍ഷത്തെ ചിങ്ങം രാശിക്കാരുടെ സമ്പൂര്‍ണഫലം അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ഓരോ മാസത്തേയും പൊതുഫലം

ഓരോ മാസത്തേയും പൊതുഫലം

ചിങ്ങം രാശിക്കാര്‍ക്ക് ജനുവരി മുതല്‍ ഡിസംബര്‍ വരെ വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ജനുവരിയില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവയിലൊന്നും നിങ്ങള്‍ തളരില്ല എന്നതാണ്. നിങ്ങള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള കേസുകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അനുകൂല വിധിയാണ് ഉണ്ടാവുന്നത്. ഇതില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താം. ഫെബ്രുവരി മാസത്തോടെ നിങ്ങളുടെ ഏഴാം ഭാവത്തില്‍ ശനിയും ശുക്രനും ഒരുമിച്ച് വരുന്നു. ഇത് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. ഇതിന്റെ ഫലമായി അച്ഛന്റെ ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ബിസിനസില്‍ ഉയര്‍ച്ച താഴ്ചകളും ഉണ്ടാവുന്നു

ഓരോ മാസത്തേയും പൊതുഫലം

ഓരോ മാസത്തേയും പൊതുഫലം

മാര്‍ച്ച് മാസം ആരംഭിക്കുന്നതോടെ ജീവിതത്തില്‍ പല കോണില്‍ നിന്നും ആരാധനകള്‍ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ദിവസങ്ങള്‍ ആരംഭിക്കുന്നു. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷം നിലനില്‍ക്കുന്ന സമയമാണ്. ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഏപ്രില്‍ മാസമാവുന്നതോടെ ഇവര്‍ക്ക് വിജയം കൈവരുന്നു. ഭാഗ്യം ഇവരോടൊപ്പം ഉണ്ടായിരിക്കും. ശ്രമങ്ങള്‍ നടത്തുന്നതിലൂടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റം വരുന്നു. മെയ് മാസം ചിങ്ങം രാശിക്കാരെ സംബന്ധിച്ചിടത്തോളം തൊഴില്‍ നേട്ടത്തിലേക്ക് എത്തിക്കുന്ന ഒരു ദിവസമായിരിക്കും. ഇത് കൂടാതെ പത്താം ഭാവത്തില്‍ നില്‍ക്കുന്ന സൂര്യന്റെ സ്ഥാനം നിങ്ങള്‍ക്ക് കരിയറില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ഓരോ മാസത്തേയും പൊതുഫലം

ഓരോ മാസത്തേയും പൊതുഫലം

ജോലിയില്‍ മികച്ച മാറ്റങ്ങളും സാമ്പത്തിക സ്ഥിതി ഉയരുകയും ചെയ്യുന്നു. ജൂണ്‍ മാസത്തില്‍ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ ശ്രമങ്ങളെല്ലാം തന്നെ വിജയിക്കുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. ജൂലൈ മാസത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങള്‍ക്ക് ഫലം നല്‍കുന്നു. വിദേശ യാത്രക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് മികച്ച സമയമാണ്. ഓഗസ്റ്റ് മാസത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഓഫിസീല്‍ നിന്നും അഭിനന്ദനം ലഭിക്കുന്നു. സെപ്റ്റംബര്‍ മാസത്തോടെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റം വരുന്നു.

ഓരോ മാസത്തേയും പൊതുഫലം

ഓരോ മാസത്തേയും പൊതുഫലം

ചിങ്ങ രാശിഫലം അനുസരിച്ച് ഇവര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ ധാരാളം സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടാവുന്നു. ഈ സമയത്ത് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ഒക്ടോബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നേട്ടം കൈവരിക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. സര്‍ക്കാര്‍ തലത്തില്‍ നിങ്ങള്‍ പ്രതീക്ഷിച്ച സഹായം ലഭിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ ധൈര്യവും ശക്തിയും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നവംബര്‍ മാസത്തില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും ലാഭം പലപ്പോഴും ഉണ്ടാവുന്നു.

ഓരോ മാസത്തേയും പൊതുഫലം

ഓരോ മാസത്തേയും പൊതുഫലം

സ്വന്തമായി വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. വീട്ടില്‍ പലപ്പോഴും മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ജോലിയിലൂടെ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കില്‍, നിങ്ങളുടെ ഓഫീസില്‍ നിന്ന് വാഹനയോഗം കാണുന്നുണ്ട്. ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫലം നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ട സമയമാണ്. കുട്ടികള്‍ക്ക് അവരുടെ പഠനത്തില്‍ ശ്രദ്ധ വിട്ടു പോവുന്ന സമയം കൂടിയാണ്.

പ്രണയഫലം

പ്രണയഫലം

ചിങ്ങം രാശിക്കാര്‍ക്ക് 2023-ലെ പ്രണയ ഫലം എപ്രകാരം ആണെന്ന് നമുക്ക് നോക്കാം. ഇവര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ സൂര്യനും ബുധനും അഞ്ചാം ഭാവത്തിലായിരിക്കും. ഇത് ഇവരുടെ ബുദ്ധിയെ വരെ സ്വാധീനിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വ്യാഴം എട്ടാം ഭാവത്തില്‍ ശനി നിങ്ങളുടെ ഏഴാം ഭാവത്തിലും ആയത് കൊണ്ട് തന്നെ നിങ്ങളുടെ പ്രണയത്തില്‍ വിവാഹത്തിനുള്ള സാധ്യതയും ഉണ്ട്. ഇത് നിങ്ങളുടെ ജാതകത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കി മികച്ച രീതിയില്‍ പ്രണയ ജീവിതം ആസ്വദിക്കുന്നതിന് പറ്റിയ സമയമാണ് 2023 ചിങ്ങം രാശിക്കാര്‍ക്ക്. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിന് സാധിക്കുന്നു.

കരിയര്‍ഫലം

കരിയര്‍ഫലം

ചിങ്ങം രാശിക്കാര്‍ക്ക് 2023-ല്‍ കരിയറില്‍ ഉണ്ടാവുന്ന പൊതുവായഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇവര്‍ക്ക് വര്‍ഷാരംഭത്തില്‍ തന്നെ മികച്ച മാറ്റങ്ങള്‍ കരിയറില്‍ ഉണ്ടാവുന്നു. കരിയര്‍ ഉയരത്തിലെത്തിക്കുന്നതിന് മികച്ച സമയമാണ് എന്നതാണ് ഈ വര്‍ഷം സൂചിപ്പിക്കുന്നത്. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജനുവരി 17-ന് ശേഷം ശനി നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് മാറുന്നു. പിന്നീട് ആറാംഭാവത്തിലേക്കും അവിടെ നിന്ന് രണ്ടാം ഭാവത്തിലേക്കും മാറുമ്പോള്‍ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച കരിയര്‍ മാറ്റങ്ങളാണ് പ്രദാനം ചെയ്യുന്നത്. അനുകൂല മാറ്റങ്ങളിലൂടെ നിങ്ങള്‍ക്ക് പുതിയ ജീവിത മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഓരോ നിമിഷവും എങ്ങനെ കൈകാര്യം ചെയ്യണം എന്നും എങ്ങനെ വിജയത്തിലെത്തണം എന്നതിനെക്കുറിച്ച് കൃത്യമായി നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

സാമ്പത്തിക ഫലം

സാമ്പത്തിക ഫലം

ചിങ്ങം രാശിക്കാര്‍ക്ക് 2023-ലെ സാമ്പത്തിക മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതില്‍ ആദ്യം തന്നെ സൂര്യന്റെ രാശിമാറ്റത്തില്‍ ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി പുതുവര്‍ഷം ഇവര്‍ക്ക് നല്ലതുപോലെ മികച്ച രീതിയിലാണ് ആരംഭിക്കുന്നത്. പതിനൊന്നാം ഭാവത്തിലെ സൂര്യന്റെ സ്ഥാനം നിങ്ങള്‍ക്ക് പല അത്ഭുതകരമായ മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. നിങ്ങളുടെ പരിശ്രമങ്ങള്‍ എല്ലാം തന്നെ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്ന ഒരു വര്‍ഷമാണ്. ഏഴാം ഭാവത്തില്‍ ശനിയുടെ സംക്രമണത്തിന്റെ സ്വാധീനത്തില്‍ നിങ്ങളുടെ ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന നേട്ടം നേടിയെടുക്കാന്‍ സാധിക്കുന്നു.

കുടുംബഫലം

കുടുംബഫലം

ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം കുടുംബത്തിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അല്‍പം പ്രവചനാതീതമായിരിക്കും. നിങ്ങളുടെ നാലാമത്തെ ഭവനത്തിലെ ചൊവ്വയുടെ സാന്നിധ്യം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് പലപ്പോഴും കുടുംബ ജീവിതത്തെ സ്വാധീനിക്കുകയും കുടുംബത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകുയും ചെയ്യുന്നു. കുടുംബത്തിന്റെ തുടക്കത്തില്‍ സന്തോഷങ്ങള്‍ നിലനില്‍ക്കുമെങ്കിലും പിന്നീട് അത് പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യത കാണുന്നു. ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി കുടുംബത്തില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാവും. നിങ്ങളുടെ തിരക്കുള്ള ജോലി കാരണം പലപ്പോഴും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കാതെ വരുന്നു. എന്നാല്‍ ഇവയെ എല്ലാം വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

വിവാഹഫലം

വിവാഹഫലം

2023-ല്‍ ദാമ്പത്യ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ്. നിങ്ങളുടെ ആറാം ഭാവത്തില്‍ നില്‍ക്കുന്ന ശനി എട്ടാം ഭാവത്തിലെ വ്യാഴം എന്നിവയുടെ സ്ഥാനം നിങ്ങളില്‍ പലപ്പോഴും അല്‍പം ദുര്‍ബലമായ അവസ്ഥകള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ദാമ്പത്യ ജിവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ ജീവിത പങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏപ്രില്‍ 22-ന് ശേഷം വ്യാഴത്തിന്റെ സ്ഥാനം ഒന്‍പതാം ഭാവത്തിലേക്ക് മാറുന്നു. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ വിവാഹത്തിന് അനുകൂല സമയമായിരിക്കും എന്നതാണ്. കുട്ടികളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. ജീവിത പങ്കാളിയോടൊപ്പം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ആരോഗ്യഫലം

ആരോഗ്യഫലം

ആരോഗ്യഫലത്തിന്റെ കാര്യത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് 2023-ല്‍ എന്തൊക്കെയാണ് ഫലം എന്ന് നോക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും അലംഭാവം കാണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സൂര്യനും ബുധനും അഞ്ചാം ഭാവത്തിലും ശനിയും ശുക്രനും ആറാമത്തെ ഭാവത്തിലുമാണ് നിലനില്‍ക്കുന്നത്. രാഹു നിങ്ങളുടെ ഒമ്പതാം ഭാവത്തിലും വ്യാഴം നിങ്ങളുടെ എട്ടാം ഭാവത്തിലുമാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നതും ശ്രദ്ധിക്കേണ്ടതുമായ സമയമാണ് 2023 ചിങ്ങം രാശിക്കാര്‍ക്ക്.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

2023-ല്‍ ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ നീക്കുന്നതിന് വേണ്ടിയുള്ള ജ്യോതിഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവര്‍ ഞായറാഴ്ച ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും സൂര്യന് ജലം അര്‍പ്പിക്കുക. എല്ലാ ദിവസവും സൂര്യാഷ്ടകം വായിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഗുണം ചെയ്യുന്നു. ശാസ്താ ക്ഷേത്രത്തില്‍ എള്ള് ദാനം ചെയ്യുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ രോഗാവസ്ഥയോ ഉണ്ടെങ്കില്‍ ആദിത്യ ഹൃദയ സ്‌തോത്രം പാരായണം ചെയ്യാവുന്നതാണ്.

most read:Taurus Horoscope 2023 : ഇടവം രാശി 2023 സമ്പൂര്‍ണഫലം - സാമ്പത്തിക തകര്‍ച്ച, കുടുംബം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, November 15, 2022, 12:29 [IST]
X
Desktop Bottom Promotion