Just In
- 3 hrs ago
പതിയേ ഓര്മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്
- 3 hrs ago
സ്ത്രീ പാദലക്ഷണങ്ങള് ഇപ്രകാരമെങ്കില് ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്
- 4 hrs ago
ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില് ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്
- 6 hrs ago
പപ്പായ തൈര് മാസ്കില് പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും
Don't Miss
- Movies
എനിക്കത് താങ്ങാനായില്ല, ആ സീന് ആയപ്പോള് ഞാന് ഇറങ്ങിപ്പോയി: അശോകന്
- News
ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില് സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Sports
ഐസിസി ടീം ഓഫ് ദി ഇയര്- കോലിയും ബുംറയുമില്ല! ഇന്ത്യയില് നിന്നു ഒരാള് മാത്രം
- Finance
ഉയര്ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല് ഫണ്ടുകളില് നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Travel
ബോട്ടിലെ മൂന്നു മണിക്കൂര് യാത്രയ്ക്ക് വെറും 300 രൂപ, കായല് കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
നവംബര് 13 മുതല് ലക്ഷ്മീനാരായണ യോഗം: ഈ രാശിക്കാര്ക്ക് ധനലാഭം
ഗ്രഹമാറ്റങ്ങള് ഓരോ സമയത്തും നടക്കേണ്ടതുപോലെ നടക്കുന്നുണ്ട്. ഇത്തരം ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തേയും വളരെയധികം ബാധിക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കാന് ഇഷ്ടപ്പെടുന്നവരാണ്. അതുപോലെ തന്നെയാണ് ഗ്രഹമാറ്റ സമയത്ത് രൂപം കൊള്ളുന്ന യോഗങ്ങളും. ചില രാശിക്കാര്ക്ക് ഗ്രഹമാറ്റങ്ങള് ശുഭകരമായ യോഗം നല്കുമ്പോള് ചില രാശിക്കാര്ക്ക് യോഗങ്ങള് അശുഭകരമായ ഫലങ്ങള് നല്കുന്നു. ലക്ഷ്മീ നാരായണ യോഗം ബുധന്റേയും ശുക്രന്റേയും കൂടിച്ചേരല് വഴി ഉണ്ടാവുന്നതാണ്.
ശുക്രന് നവംബര് 11-ന് അതിന്റെ രാശിമാറിയിട്ടുണ്ട്. ഇടവം, തുലാം എന്നീ രാശികള് ശുക്രനാണ് ഭരിക്കുന്നത്. ഒരാളുടെ ജീവിതത്തിലെ സന്തോഷം, സമൃദ്ധി എന്നിവയെ എല്ലാം ശുക്രനാണ് ഭരിക്കുന്നത്. അതേ സമയം നവംബര് 13-ന് അതായത് ഞായറാഴ്ച ബുധന് വൃശ്ചിക രാശിയില് സംക്രമിക്കുന്നു. ബുധനും ശുക്രനും കൂടിച്ചേരുമ്പോള് അത് ഉണ്ടാക്കുന്ന യോഗമാണ് ലക്ഷ്മീ നാരായണ യോഗം. ഈ യോഗത്തെക്കുറിച്ചും ഇത് മൂലം നേട്ടമുണ്ടാക്കുന്ന രാശിക്കാരെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില് വായിക്കാവുന്നതാണ്.

എന്താണ് ലക്ഷ്മീ നാരായണ യോഗം?
ലക്ഷ്മീ നാരായണ യോഗം എന്നത് വളരെയധികം പ്രധാനപ്പെട്ട യോഗമാണ്. ഏത് മംഗള കാര്യങ്ങള്ക്കും അനുയോജ്യമായതാണ് ഈ യോഗം. ശുക്രനും ബുധനും ഒരേസമയം ഒരേ രാശിയില് വരുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. വൃശ്ചികം രാശിയില് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം എല്ലാ രാശിചക്രങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല് ചില രാശിക്കാര്ക്ക് ഈ യോഗഫലം അല്പം സ്പെഷ്യലായിരിക്കും. ഇത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്കൊന്ന് നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്ക്ക് ലക്ഷ്മി നാരാണ യോഗത്തിനുള്ള ഭാഗ്യം ഉണ്ട്. ഇവര്ക്ക് പണത്തിന്റെ കാര്യത്തില് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല പണം ധാരാളം കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട്. നഷ്ടപ്പെട്ട പണം തിരിച്ച് കിട്ടുന്നതിനും കടം കൊടുത്ത പണം തിരിച്ച് കൊടുത്തതിനും എല്ലാം സാധിക്കുന്ന സമയമാണ് ഇത്. സമ്പന്നരാവാന് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണ്. ബിസിനസ് ചെയ്യുന്നവര്ക്ക് അവര് ആഗ്രഹിക്കുന്നതിനേക്കാള് കൂടുതല് ലാഭം ലഭിക്കുന്നു.

തുലാം രാശി
പണം സമ്പാദിക്കുന്നതിന് വേണ്ടി ബിസിനസില് മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിത ശൈലിയില് വളരെ വലിയ മാറ്റങ്ങള് ഉണ്ടാവുന്നു. സൗകര്യപൂര്ണ്ണവും ആഢംബരപൂര്ണവുമായ ജീവിതമായിരിക്കും ഇവര്ക്ക് ഉണ്ടാവുന്നത്. നിങ്ങള് പ്രതീക്ഷിക്കാതെയാണ് പലപ്പോഴും സാമ്പത്തിക മേഖലയില് മാറ്റങ്ങള് ഉണ്ടാവുന്നത്. വരുമാനവും അപ്രതീക്ഷിതമായി വര്ദ്ധിക്കുന്നു. ഇതെല്ലാം ജീവിതത്തില് സന്തോഷവും ജീവിത നിലവാരത്തില് മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നത്. ജീവിതത്തില് സന്തോഷവും അതോടൊപ്പം തന്നെ സാമ്പത്തികമായ മാറ്റങ്ങളും കൊണ്ടുവരുന്നതിന് സാധിക്കുന്നു. ശുക്രന്റേയും ബുധന്റേയും മാറ്റങ്ങള് നിങ്ങളില് സാമ്പത്തിക മാറ്റങ്ങള് അപ്രതീക്ഷിതമായാണ് കൊണ്ട് വരുന്നത്. ഇത് വൃശ്ചികം രാശിയില് തന്നെ ആയത് കൊണ്ട് തന്നെ മകരം രാശിക്കാര്ക്ക് അപൂര്വ്വ ഗുണങ്ങള് ഉണ്ടാവുന്നു. നിങ്ങളുടെ വരുമാനത്തില് മാറ്റം വരുന്നു. ജോലിയില് പ്രമോഷനും അതോടൊപ്പം തന്നെ ശമ്പള വര്ദ്ധനവും ലഭിക്കുന്നു.

മകരം രാശി
സ്റ്റോക്ക് മാര്ക്കറ്റില് നിക്ഷേപിച്ചവര്ക്ക് വളരെയധികം ലാഭം ലഭിക്കുന്നു. പുതിയ വരുമാന സ്രോതസ്സുകള് വര്ദ്ധിക്കുകയും പണം അതിലൂടെയെല്ലാം ലഭിക്കുകയും ചെയ്യുന്നു. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം കുടുംബത്തിലും ഐശ്വര്യം നിറക്കുന്നു. ഭാഗ്യ സമയം എന്നതിന് അടിവരയിട്ട് പറയേണ്ട സമയം കൂടിയായിരിക്കും. നിങ്ങള് നടത്തിയ സാമ്പത്തിക ഇടപാടില് നിങ്ങള്ക്ക് നേട്ടം കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിങ്ങള് ഒളിച്ച് വെച്ചിരിക്കുന്ന പല ആഗ്രഹങ്ങളും പൂര്ത്തീകരിക്കുന്നതിന് പറ്റിയ സമയമാണ്. കുടുംബത്തില് സന്തോഷം നിലനില്ക്കുന്ന സമയം കൂടിയാണ് ഇത്.

കുംഭം രാശി
കുംഭം രാശിക്കാര്ക്ക് ജോലിയിലും ബിസിനസിലും അപ്രതീക്ഷിത മാറ്റങ്ങള് ഉണ്ടാവുന്നു. ഇവരില് പത്താം ഭാവത്തിലാണ് ലക്ഷ്മീ നാരായണ യോഗം രൂപം കൊള്ളുന്നത്. വരുമാനം വര്ദ്ധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്ക്ക് മികച്ചതും പുതിയതുമായ നിരവധി അവസരങ്ങള് ഉണ്ടാവുന്നു. ജോലി കൃത്യമായി ചെയ്യുന്നതിനും ജീവിതത്തില് സന്തോഷം നിറക്കുന്നതിനും പറ്റിയ സമയമാണ്. ആഢംബര ജീവിതത്തില് താല്പ്പര്യം പ്രകടിപ്പിക്കുകയും അത് അനുകൂലമായി വരുന്ന സമയവും കൂടിയാണ് കുംഭം രാശിക്കാര്ക്ക് ഉണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബജറ്റ് കൃത്യമായി കൊണ്ട് പോവുന്നതിന് സാധിക്കുന്നു. കുടുംബ ജീവിതത്തില് സന്തോഷവും സമൃദ്ധിയും നിറയുന്ന സമയം കൂടിയാണ് ഇത്.
Gemini
Horoscope
2023:
മിഥുനം
സമ്പൂര്ണഫലം:
സാമ്പത്തികം,വിവാഹം,
ഭാഗ്യനിര്ഭാഗ്യങ്ങള്
അറിയാം
Varsha
Phalam
2023:
12
രാശിക്കാര്ക്കും
പുതുവര്ഷത്തിലെ
സമ്പൂര്ണ
രാശിഫലം
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.