Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
കുംഭ ഭരണി 2023: ദേവീ ആരാധന മുടക്കാന്‍ പാടില്ലാത്ത നാളുകാര്‍: അഭീഷ്ടസിദ്ധി ഫലം
കുംഭ ഭരണി ഈ വര്‍ഷം ഫെബ്രുവരി 25 ശനിയാഴ്ചയാണ് വരുന്നത്. ഈ ദിനത്തില്‍ ആദിപരാശക്തിയെ ആരാധിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. ദേവിയെ ഭദ്രകാളീ ഭാവത്തിലാണ് കുംഭ ഭരണി ദിനത്തില്‍ നാം ആരാധിക്കേണ്ടത്. ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ നിന്ന് ഇരുള് മാറി പ്രകാശം പരക്കുന്നു. എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ദേവി ജീവിതത്തില്‍ നിന്നും തുടച്ച് നീക്കുന്നു. ദേവി മാതൃഭാവത്തില്‍ അനുഗ്രഹം ചൊരിയുന്ന ദിനമാണ് കുംഭ ഭരണി ദിനം. ഈ ദിനത്തില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിലൂടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിറയുന്നു.

വ്രതാനുഷ്ഠാനത്തോടെ ദേവിയെ ആരാധിക്കുന്നതിനും ഭജിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിറക്കും എന്നാണ് വിശ്വാസം. എന്നാല്‍ ചില പ്രത്യേക നക്ഷത്രക്കാര്‍ ഈ ദിനത്തില്‍ ദേവീ പ്രീതിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണം. ഇവരോടൊപ്പം ദേവിചൈതന്യം കുടി കൊള്ളും എന്നാണ് വിശ്വാസം. ഏത് ആപത്തില്‍ നിന്നും ദേവി ഇവരെ സംരക്ഷിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് കുംഭ ഭരണി ദിനത്തില്‍ ദേവിയെ ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മകയിരം
മകയിരം നക്ഷത്രക്കാരാണ് മറ്റൊരു നക്ഷത്രം. ഇവര്‍ക്ക് ദേവി സര്‍വ്വ സൗഭാഗ്യങ്ങളും നല്കി അനുഗ്രഹിക്കുന്നു. ജീവിതത്തിലെ എല്ലാ ദു:ഖ ദുരിതങ്ങള്‍ക്കും അറുതിയാണ് ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ മകയിരം നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നു. ഉഗ്രരൂപിയെങ്കിലും മാതൃവാത്സല്യത്തോടെയാണ് ദേവി തന്റെ ഓരോ ഭക്തരേയും അനുഗ്രഹിക്കുന്നത്. മകയിരം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സമ്പത് സമൃദ്ധി ദേവി ഇവര്‍ക്ക് നല്കുന്നു. ജീവിത വിജയത്തിന് ദേവി ഇവരെ അനുഗ്രഹിക്കുന്നു എന്നതിന് സംശയം വേണ്ട. ശത്രുക്കളുടെ ദോഷത്തില്‍ നിന്ന് ദേവി സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ കുംഭ ഭരണി ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തിലെ എല്ലാ ദു:ഖങ്ങളും അകറ്റി സര്‍വ്വൈശ്വര്യവും സമ്പത്തും നല്‍കുന്നതിന് ചിത്തിര നക്ഷത്രക്കാരെ ദേവി അനുഗ്രഹിക്കുന്നു. ഇവരോടൊപ്പം എപ്പോഴും ദേവി ചൈതന്യം കുടി കൊള്ളുന്നു എന്നാണ് വിശ്വാസം. ദേവി ഭജനത്തിനുള്ള അവസരം ഇവര്‍ ഒരിക്കലും കൈവിട്ടു കളയരുത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളേയും ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നതിന് ദേവി നിങ്ങളോടൊപ്പം ഉണ്ടാവുന്നു. എതെങ്കിലും സാഹചര്യങ്ങള്‍ കൊണ്ട് ചിത്തിര നക്ഷത്രക്കാര്‍ക്ക് കുംഭ ഭരണി ദിനത്തില്‍ ദേവിയെ ആരാധിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനടുത്ത ദിവസം ദേവിക്ക് വേണ്ടി മാറ്റി വെച്ച് പ്രാര്‍ത്ഥിക്കണം.
Most read:രാഹു മീനം രാശിയില്‍: 3 രാശിക്കാര്‍ക്ക് വരാന്‍ പോവുന്നത് ധനത്തിന് മുട്ടില്ലാത്ത കാലം

വിശാഖം
വിശാഖം നക്ഷത്രക്കാരോടൊപ്പം ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു. ജീവിതത്തില്‍ വിജയം നേടുന്നതിനും ജീവിതത്തിലെ സര്‍വ്വൈശ്വര്യത്തിനും എല്ലാ കാരണം ദേവിയുടെ അനുഗ്രഹം തന്നെയാണ് ഇവര്‍ക്ക് ഇവര്‍ വ്രതാനുഷ്ഠാനത്തോടെ ദേവിയെ ഭജിക്കുന്നത് സര്‍വ്വൈശ്വര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം. ദേവിയുടെ അനുഗ്രഹമുള്ളിടത്ത് എപ്പോഴും ഐശ്വര്യം നിലനില്ക്കുന്നു. സന്തോഷങ്ങളോടെ ജീവിതം നിറയുന്നു. ഒരിക്കലും ദു:ഖങ്ങള്‍ ഇവരുടെ ജീവിതത്തെ അലട്ടുകയില്ല. മാത്രമല്ല ഒരു ദു:ഖങ്ങളും ഇവരെ ജീവിതത്തില്‍ ബാധിക്കുകയില്ല എന്നതും ശ്രദ്ധേയമാണ്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ എപ്പോഴും പല കാര്യങ്ങളും അപ്രതീക്ഷിതമായി നടക്കുന്നു. ജീവിതത്തില്‍ സര്‍വ്വൈശ്വര്യം വിതക്കുന്ന പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് ദേവി അനുഗ്രഹിക്കുന്നു. ദേവിയുടെ അനുഗ്രഹം ഇവരുടെ ജീവിതം മാറ്റി മറിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ശത്രുക്കള്‍ക്ക് ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഒരു സംരക്ഷണം എന്ന പോലെ ദേവിയുടെ അനുഗ്രഹം ഇവരോടൊപ്പം ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ദേവിയുടെ അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ ഒരു തരത്തിലുള്ള പ്രതിസന്ധിയും ദേവി പൂരാടം നക്ഷത്രക്കാര്‍ക്ക് നല്‍കുന്നില്ല. കുംഭ ഭരണി ദിനത്തില്‍ ദേവി പൂജ ഇവര്‍ മുടക്കരുത്.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ദേവി കുംഭ ഭരണി ദിനത്തിലെ ആരാധന അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ നല്കുന്നു. സന്താനസൗഭാഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സന്താനയോഗവും നല്കി ദേവി അനുഗ്രഹിക്കുന്നു. തൊഴിലില്‍ ഉയര്‍ച്ചയും സമ്പത്തും ദേവി നല്കുന്നു. എല്ലാ വിധത്തിലുള്ള ശത്രു ദോഷത്തേയും ദേവി ഇല്ലാതാക്കുന്നു. ഇവര്‍ ഒരു കാരണവശാലും ദേവിയെ ഭജിക്കാതെ ഇരിക്കരുത്. അവിട്ടം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ദേവി സാന്നിധ്യം അവരുടെ ജീവിതത്തിലെ ഏത് മേഖലയിലും കാണപ്പെടുന്നു. പലപ്പോഴും ദേവി സാന്നിധ്യം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നു

ചതയം
ചതയം നക്ഷത്രക്കാര്‍ ദേവിയെ ആരാധിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. ഇവര്‍ക്ക് അപ്രതീക്ഷിതമായ ഭാഗ്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ദേവിയുടെ അനുഗ്രഹം ഇവരോടൊപ്പം ഏത് പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവുന്നു. ജീവിത വിജയം നേടുന്നതിനും ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനും നിങ്ങളെ ദേവി സഹായിക്കുന്നു. ആപത്ഘട്ടങ്ങളില്‍ മോചനം നല്‍കുന്നതോടൊപ്പം അമ്മയുടെ കരുതല്‍ പോലെ ദേവി നിങ്ങളെ ചേര്‍ത്ത് പിടിക്കുന്നു. സര്വ്വൈശ്വര്യത്തോടെയുള്ള ഒരു ജീവിതമാണ് നിങ്ങള്‍ക്ക് ഈ ദിനത്തിലെ ദേവി ആരാധന ഫലം നല്‍കുന്നത്. അഭീഷ്ട സിദ്ധിയും ജീവിത വിജയവും നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും അകറ്റി ജീവിത വിജയം നേടുന്നതിന് ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു.



Click it and Unblock the Notifications