Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
Guru Gochar 2022: മീനം രാശിയില്‍ വ്യാഴം വക്രഗതിയില്‍; 12 രാശിക്കും ഗുണദോഷഫലം
ജ്യോതിഷത്തില്‍ ശുഭകരവും സ്വാധീനമുള്ളതുമായ ഗ്രഹമായി വ്യാഴത്തെ കണക്കാക്കപ്പെടുന്നു. വ്യാഴം രാശി മാറുകയോ വക്രഗതിയില്‍ പിന്നോട്ട് നീങ്ങുകയോ ചെയ്യുമ്പോഴെല്ലാം അതിന്റെ സ്വാധീനം രാശിചക്രത്തില്‍ കാണുന്നു. 2022 ജൂലൈയില്‍ പല ഗ്രഹങ്ങളുടെയും രാശി മാറി. അത്തരത്തില്‍ വ്യാഴവും രാശി മാറുന്നു. ജൂലൈ 29ന് വ്യാഴം വക്രഗതിയില്‍ മീനരാശിയില്‍ പ്രവേശിക്കും.
ബൃഹസ്പതി ദേവന്റെ ഈ രാശിമാറ്റം വിപരീത ചലനത്തിലായിരിക്കും. ദേവഗുരു ബൃഹസ്പതി അറിവ്, അധ്യാപകന്, കുട്ടികള്‍, ജ്യേഷ്ഠന്, വിദ്യാഭ്യാസം, മതപരമായ ജോലി, പുണ്യസ്ഥലം, സമ്പത്ത്, ദാനധര്‍മ്മം, പുണ്യം, വളര്‍ച്ച മുതലായവയുടെ കാരണ ഗ്രഹമാണെന്ന് പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം നവംബര്‍ 24 വരെ വ്യാഴം മീനം രാശിയില്‍ വക്രഗതിയില്‍ തുടരും. വ്യാഴത്തിന്റെ ഈ പിന്തിരിപ്പന് സഞ്ചാരം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. മീനരാശിയില്‍ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരത്തില്‍ 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ജ്യോതിഷ പ്രകാരം, രാഹു ഗ്രഹം ഇതിനകം മേടത്തില് ഇരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വ്യാഴവും രാഹുവും കൂടിച്ചേരുന്നത് മൂലം അശുഭഫലങ്ങള്‍ നല്കുന്ന യോഗം ഇവിടെയുണ്ടാകും. അതുമൂലം മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കൂടാതെ, ഈ സംക്രമണ കാലയളവില്‍ ചില പ്രധാനപ്പെട്ട ജോലികളില്‍ നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവും നഷ്ടപ്പെട്ടേക്കാം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം.

ഇടവം
ജ്യോതിഷ പ്രകാരം, വ്യാഴം പതിനൊന്നാം ഭാവത്തില്‍ ഇടവം രാശിയില്‍ നിന്ന് പിന്നോക്കം പോകും. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും വീടായി കണക്കാക്കപ്പെടുന്നു. വ്യാഴത്തിന്റെ പിന്മാറ്റത്തോടെ ഈ രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാനമാര്‍ഗങ്ങള്‍ തുറക്കും. വ്യാപാരികള്‍ക്കും പ്രത്യേക ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജാതകത്തില്‍ നിന്ന് എട്ടാം ഭാവത്തിന്റെ അധിപന് വ്യാഴമാണെന്ന് പറയാം. അതിനാല്‍, ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ സമയം നല്ലതായിരിക്കും.
Most read:ഫലപ്രാപ്തിക്ക് പ്രാര്‍ത്ഥന നല്ല മനസോടെ; അമ്പലത്തില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ പാടില്ല

മിഥുനം
മിഥുനം രാശിചക്രത്തിന്റെ പത്താം ഭാവത്തില്‍ വ്യാഴം പിന്നോക്കാവസ്ഥയിലാണ്. ഈ വീട് ജോലി, ബിസിനസ്സ്, ജോലിസ്ഥലം എന്നിവയായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഈ കാലയളവില്‍ ജോലി മാറ്റുന്നതും നിങ്ങള്‍ക്ക് പരിഗണിക്കാം. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. ജോലിയില്‍ വിജയം കൈവരിക്കും. വ്യാപാരികള്‍ക്കും ഈ സമയം നല്ലതായിരിക്കും. മാര്‍ക്കറ്റിംഗ്, മീഡിയ, ഫിലിം, ബാങ്കിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കും ഈ സമയം പ്രയോജനകരമായിരിക്കും സമ്പത്തും ലാഭവും ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക.

കര്‍ക്കിടകം
ദേവഗുരു വ്യാഴം നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തില്‍ പിന്നോക്കം നില്ക്കുന്നു. ഒന്‍പതാം ഭാവം ഭാഗ്യവും വിദേശയാത്രയും നല്കുന്ന സ്ഥലമാണെന്ന് പറയപ്പെടുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പൂര്‍ത്തിയാകാത്ത എല്ലാ ജോലികളും നിങ്ങള്‍ പൂര്‍ത്തിയാക്കും. നിക്ഷേപത്തില്‍ നല്ല പണം സമ്പാദിക്കാന്‍ കഴിയും. ധനലാഭത്തിനുള്ള സുവര്‍ണ്ണാവസരങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ വലിയ ലാഭവും നല്ല ലാഭവും ഉണ്ടാകും. ഈ കാലയളവില്‍ വ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ക്ക് ആത്മീയതയോടുള്ള താല്പര്യം വര്‍ദ്ധിക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം കുട്ടികളുമായി ബന്ധപ്പെട്ട് അശങ്കകളുണ്ടാകും. അതുമൂലം ദാമ്പത്യ കലഹങ്ങള്‍ ഉണ്ടാകാം. പ്രൊഫഷണല്‍ രംഗത്ത് ജോലിയില്‍ ചില തടസങ്ങള്‍ നേരിടേണ്ടിവരാം. സമ്മര്‍ദ്ദം ഉണ്ടാവുന്നതിനാല്‍ നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് നേട്ടമുണ്ടാകില്ല. നിങ്ങള്‍ ബിസിനസുമായി ബന്ധപ്പെട്ടവരാണെങ്കില്‍ ഈ സമയം ശുഭകരമല്ല. പ്രധാന നിക്ഷേപങ്ങള്‍ക്കായി നിങ്ങളുടെ പണം ചെലവഴിക്കരുത്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം ജോലിസ്ഥലത്ത് നിന്ന് ചില നല്ല വാര്‍ത്തകള്‍ വന്നുചേരും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. മാസാവസാനം നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സാമ്പത്തിക വശം ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജോലിയില്‍ വിജയം കൈവരിക്കും.

തുലാം
വ്യാഴത്തിന്റെ വക്രഗതി സമയത്ത് തുലാം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് ജോലി സമ്മര്‍ദ്ദവും ഉണ്ടാകാം. നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ വൈകിയേക്കാം. നിങ്ങള്‍ ബിസിനസിലാണെങ്കില്‍ ഈ സമയം ഉയര്‍ന്ന ലാഭം പ്രതീക്ഷിക്കരുത്. അമിത ചെലവ് മൂലം ധനപരമായ അസൗകര്യങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ അനാവശ്യ ഈഗോ മൂലം ജീവിത പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാം. അതിനാല്‍ നിങ്ങളുടെ ബന്ധം ശ്രദ്ധിക്കുക. ഈ കാലയളവില്‍ നിങ്ങളുടെ സഹോദരങ്ങളുടെയും കുട്ടികളുടെയും ആരോഗ്യത്തില്‍ കുറവുണ്ടാകും.

വൃശ്ചികം
വ്യാഴത്തിന്റെ രാശിമാറ്റ സമയത്ത് വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. ലാഭം ഉണ്ടാകും. ജോലിയില്‍ വിജയം കൈവരിക്കും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനാകും.

ധനു
ഈ കാലയളവില്‍ ധനു രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും. ജോലിയില്‍ വിജയസാധ്യതയുണ്ട്. ജോലിയിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

മകരം
തൊഴില്‍പരമായി ഇത് മകരം രാശിക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നിരന്തരമായ കലഹമുണ്ടാകാം. ചില ജോലി മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. വിദേശ ബിസിനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും പണം അനാവശ്യമായി ചെലവഴിക്കും. സഹോദരങ്ങളുമായുള്ള ബന്ധം നന്നായിരിക്കും. എന്നാല്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായേക്കാം. ആരോഗ്യപരമായി, നിങ്ങള്‍ക്ക് അലര്‍ജിക്ക് സാധ്യതയുണ്ട്. ശ്രദ്ധിക്കുക.

കുംഭം
ദേവഗുരു വ്യാഴം കുംഭത്തിന്റെ രണ്ടാം ഭാവത്തില്‍ പ്രതിലോമത്തിലായിരിക്കും. ജോലിക്കാര്‍ക്ക് ഈ സമയം ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഇണയുടെ സഹായത്താല്‍ ധനലാഭം ഉണ്ടാകും. പണം സ്വരൂപിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ ബിസിനസ്സ് പങ്കാളിയെക്കുറിച്ച് ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ സമയം നേത്ര അണുബാധയ്ക്ക് സാധ്യതയുണ്ട്.

മീനം
വ്യാഴം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക വശം ശക്തമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ക്ക് അഭിനന്ദനം ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ സന്തോഷം അനുഭവിക്കും. കുടുംബജീവിതം സന്തോഷകരമാകും. ജോലിക്കും ബിസിനസ്സിനും സമയം അനുകൂലമായിരിക്കും.



Click it and Unblock the Notifications