Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
June 2023 Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
2023-ലെ പകുതി വര്‍ഷത്തിലേക്ക് നമ്മള്‍ കടന്നിരിക്കുന്നു. ജൂണ്‍ മാസത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എപ്പോഴും അനുകൂല ഫലത്തെക്കുറിച്ച് ചിന്തിക്കുന്നവരെങ്കില്‍ അവര്‍ അല്‍പം കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ധാരാളം ഉണ്ടാവുന്നു. ഇതില്‍ 12 രാശിക്കാരുടെ സമ്പൂര്‍ണ ഫലം എപ്രകാരമാണ് എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ടാവും.
ജൂണ്‍ മാസത്തില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ നിങ്ങള്‍ കരുതിയിരിക്കേണ്ട മാറ്റങ്ങളും അല്ലാത്തവയും ധാരാളമുണ്ട്. ഇതെല്ലാം കണക്ക് കൂട്ടി മുന്നോട്ട് പോവുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ കാത്തിരിക്കുന്ന മാസഫലം എപ്രകാരം എന്ന് അറിയാവുന്നതാണ്. സൗഹൃദങ്ങളില്‍ ശത്രുതയുണ്ടാവും. പങ്കാളിയോടൊപ്പം അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ധനസ്ഥിതിയില്‍ മാറ്റം വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്മിശ്രഫലം ഉണ്ടാവുന്നു. സന്താനസൗഭാഗ്യം ഉണ്ടാവുന്ന ഒരു മാസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ധാരാളം അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും അതില്‍ ആശങ്കപ്പെടേണ്ടതില്ല. നിയമപരമായ കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബിസിനസിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ശമ്പള വര്‍ദ്ധനവ് ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സങ്കടകരവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഭരണം നഷ്ടപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് ശ്രദ്ധ വേണം. സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കുക ഗുണഫലങ്ങള്‍ നല്‍കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന സമയമാണ്. ബാധ്യതകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ മാനേജ് ചെയ്യുന്നതിന് സാധിക്കുന്നു. ആര്‍ഭാടം കുറക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അതിലൂടെ സമ്പത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. ജോലിയില്‍ അഭിന്ദനം ഉണ്ടാവുന്നു. ബിസിനസ് ആരംഭത്തിന് അനുകൂല സമയമാണ്. സാമ്പത്തികമായി അല്‍പം ശ്രദ്ധ വേണം. യാത്രകള്‍ ഫലവത്താവുന്നു. ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നത് നല്ലതാണ്.
കര്‍ക്കിടകം രാശി
സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റം ഉണ്ടാവുന്നു. വസ്തുവും വാഹനവും വാങ്ങിക്കുന്നതിന് അനുകൂല സമയമാണ്. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. വീട് വിട്ട് നില്‍ക്കുന്നതിനുള്ള യോഗം കാണുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീടിന്റെ പുരോഗമനത്തിന് വേണ്ടി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മറവി മാറ്റി വെക്കുന്നത് നല്ലതാണ്. ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നു പോവുന്നതിന് സാധിക്കുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമിയെ ആരാധിക്കുക.

ചിങ്ങം രാശി
ദു:ശീലങ്ങള്‍ ഉപേക്ഷിക്കുന്നതിനുള്ള സാധ്യതയുണ്ട്, ബന്ധുബലം വര്‍ദ്ധിക്കുന്നു. ഇതിലൂടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജോലി നഷ്ടത്തിനുള്ള സാധ്യത കാണുന്നു. ലോട്ടറി അടിക്കുന്നതിനുള്ള സാധ്യത ഉണ്ട്. എങ്കിലും പൊതുവേ സാമ്പത്തികമായി അത്ര അനുകൂലഫലം അല്ല നല്‍കുന്നത്. വസ്തു വില്‍ക്കുന്നതും വാങ്ങുന്നതും അല്‍പം ശ്രദ്ധിക്കണം. നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. ആലോചിക്കാതെ പ്രവര്‍ത്തിക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. മഹാദേവനെ പ്രാര്‍ത്ഥിക്കേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ സമയത്തിലൂടെയാണ് അവര്‍ കടന്ന് പോവുന്നത്. ജീവിതത്തില്‍ പലപ്പോഴും അപ്രതീക്ഷിത ഭാഗ്യങ്ങളും അംഗീകാരങ്ങളും നിങ്ങളെ തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയം തന്നെയാണ്. ജീവിതം സാമ്പത്തിക സ്ഥിയുടെ കാര്യത്തില്‍ അനുകൂലമായി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും ജൂണ്‍ എന്നത് ഇവര്‍ക്ക് ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മാസമായി മാറുന്നു. സന്തോഷത്തിന്റെ ആകെ തുക നിങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു മാസമാണ് ജൂണ്‍.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമായിരിക്കും. സ്ഥലം മാറ്റം ലഭിക്കുകയും ജോലിയില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സുഹൃത്തുക്കളോടൊപ്പം ചേരുന്നത് അല്‍പം ശ്രദ്ധിക്കണം. എങ്കിലും ഗുണദോഷ സമ്മിശ്രമായതിനാല്‍ ഗുണഫലങ്ങളും ഇവരെ കാത്തിരിക്കുന്നു. സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. അഗ്നിഭയം അല്‍പം ശ്രദ്ധിക്കണം. ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജൂണ്‍ മാസം അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പ്രണയം അനുകൂലമായി മാറുന്നതിനും അതിലൂടെ വിവാഹത്തിലേക്കെത്തുന്നതിനുള്ള ഉള്ള സാധ്യത കാണുന്നു. ലക്ഷ്മി ദേവിയുടെ കടാക്ഷം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ശ്രമിച്ച് കഴിഞ്ഞാല്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രണം വേണ്ടതാണ്. ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കുകയും ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തികമായി അത്ര നല്ല ഫലങ്ങള്‍ അല്ല ഉണ്ടാവുന്നത്. സുഹൃത്തുക്കള്‍ മുഖേന നിങ്ങള്‍ക്ക് വിവാഹ യോഗം ഉണ്ടാവും. മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം മാറ്റി വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആശുപത്രി വാസം ഉണ്ടാവുന്നു. കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തില്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട് . വിദേശ ജോലിക്കുള്ള അനുകൂല സാഹചര്യം ഉണ്ടാവുന്നു. മഹാവിഷ്ണുവിന് വെണ്ണ സമര്‍പ്പിക്കാവുന്നതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ജൂണ്‍ മാസം. സന്താനയോഗം ഉണ്ടാവുന്നു. സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും പഠനാവശ്യത്തിന് അവ ഉപയോഗിക്കുന്നതിന് സാധിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ വിജയത്തില്‍ എത്തുന്നു. അയല്‍ക്കാരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങള്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാനും അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. വാഹനയോഗം ഉണ്ടാവുന്നു. മഹാവിഷ്ണുവിന് നെയ് വിളക്കും അപ്പവും അര്‍പ്പിക്കുക.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഭൂമിയില്‍ നിന്ന് സാമ്പത്തിക ലാഭം ലഭിക്കുന്നു. സമൂഹത്തില്‍ അംഗീകാരവും നേട്ടവും നിങ്ങളെ തേടി എത്തുന്നു. മാസത്തിന്റെ അവസാനം അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. തൊഴിലില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പരമാവധി അലച്ചിലുകള്‍ കുറക്കുന്നതിന് ശ്രദ്ധിക്കുക. പഠിച്ച സ്ഥലത്ത് തന്നെ ജോലിക്കുള്ള സാധ്യത കാണുന്നു. ദുര്‍ഗ്ഗാ ദേവിക്ക് കൂട്ടുപായസവും ചെത്തിമാലയും സമര്‍പ്പിക്കുക. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും അല്‍പം ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ കുറക്കുന്നതിന് ശ്രദ്ധിക്കാം. വസ്തു വകകള്‍ വാങ്ങിക്കുന്നതിന് ഉള്ള സാധ്യത കാണുന്നു. യോഗ്യതക്ക് അനുസരിച്ചുള്ള നല്ല ജോലി ലഭിക്കുന്നു. സഹോദര സ്ഥാനീയര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബന്ധുക്കളുമായി സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ജോലി സ്ഥലത്തും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. വാഹനയോഗം കാണുന്നുണ്ട്. മംഗളകരമായ കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. ഗണപതി ഭഗവാനെ ആരാധിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












