Latest Updates
-
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
രാശിപ്രകാരം നിങ്ങള്‍ക്ക് ഈ കഴിവുകളുണ്ട്: പക്ഷേ തിരിച്ചറിയാന്‍ വൈകും
ഓരോ രാശിക്കാര്‍ക്കും ഓരോ സവിശേഷതകള്‍ ഉണ്ട് എന്ന് നമുക്കറിയാം. എന്നാല്‍
ഇത് പലരും തിരിച്ചറിയാതെ പോവുന്നു എന്നതാണ് സത്യം. 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളില്‍ എത്ര പേര്‍ക്ക് സ്വന്തം കഴിവിനെക്കുറിച്ച് ബോധം ഉണ്ട്. ശരിക്കും എല്ലാവരിലും ഒളിഞ്ഞിരിക്കുന്ന ചില കഴിവുകളുണ്ട്. അത് തിരിച്ചറിയാതെ പോവുന്നതാണ് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

നിങ്ങള്‍ക്ക് ചില കഴിവുകള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം. എന്നാല്‍ അതില്‍ നിങ്ങള്‍ മിടുക്കനായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കുന്നുണ്ട്. കാരണം ഇവര്‍ അന്തര്‍മുഖരായി തുടരുന്നത് പലപ്പോഴും അവരുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ മറഞ്ഞിരിക്കുന്ന ചില കഴിവുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വളരെയധികം നേതൃഗുണങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത് ഇവര്‍ തിരിച്ചറിയാതെ പോവുന്നു എന്നുള്ളതാണ് സത്യം. ഇവര്‍ക്ക് കായികപരമായി പല വിധത്തിലുള്ള കഴിവുകള്‍ ഉണ്ടാവുന്നുണ്ട്. ചൊവ്വയാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌പോര്‍ട്‌സിലോ അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. എന്നാല്‍ അതിന് പലപ്പോഴും ഇവര്‍ക്ക് പിന്തുണ ആവശ്യമായി വരുന്നും. അന്തര്‍മുഖരായ ഇവരെ മുന്നോട്ട് കൊണ്ട് വരുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഇടവം രാശി
ഇടവം രാശിയുടെ ഗ്രഹം ഭൂമിയാണ്. ഇവര്‍ വളരെയധികം ആഡംബരപ്രിയരായിരിക്കും. അതിന് കാരണം ഇവര്‍ ശുക്രന്‍െ അധീനതയില്‍ ആണ് എന്നുള്ളതാണ്. ഇവര്‍ മികച്ച പാചകക്കാരായിരിക്കും എന്നുള്ളതാണ് സത്യം. അത് പലപ്പോഴും ഇവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇവരുടെ രുചിമുകുളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവ് അതുകൊണ്ട് തന്നെ ഏത് രുചിയേയും സ്വായത്തമാക്കാന്‍ സാധിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ ഒരു രഹസ്യ പാചകക്കാരനായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാരെ ബാധിക്കുന്നത് ഇവര്‍ എപ്പോഴും മത്സരങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് എന്നതാണ്. എപ്പോഴും ചോദ്യം ചോദിക്കുന്നതിനും അതിന് ഉത്തരം പറയുന്നതിനും ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യമായിരിക്കും. ബുധന്‍ ഗ്രഹത്തിന്റെ കൃപയാല്‍, അവര്‍ക്ക് ഇത്തരം കഴിവുകള്‍ മികച്ചതായിരിക്കും. എന്നാല്‍ ഇവര്‍ അന്തര്‍മുഖരായത് കൊണ്ട് തന്നെ ഈ കഴിവ് പലപ്പോഴും പുറത്തേക്ക് വരുന്നതിനുള്ള സാധ്യതയില്ല. പക്ഷേ പൂര്‍ണ പിന്തുണ നല്‍കിയാല്‍ ഇവര്‍ വെറേ ലെവലിലെത്തും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതിനും അത് കൃത്യമായി നടപ്പിലാക്കുന്നതിനും ശ്രമിക്കുന്നവരാണ്. ഇവര്‍ ജനിച്ചത് തന്നെ നേതാക്കളാവാനാണ്. എന്നാല്‍ പലപ്പോഴും ഇത് ഇവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു. എപ്പോഴും സുരക്ഷിതമായ മേഖലകളില്‍ മാത്രം കഴിയുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇവരുടെ കഴിവിന് അനുസരിച്ച് മുന്‍നിരയിലേക്ക് വരുന്നതിന് പ്രത്യേകം പരാമര്‍ശങ്ങള്‍ ആവശ്യമായി വരുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഭരിക്കാന്‍ ആണ് താല്‍പ്പര്യമുള്ളത്. എന്നാല്‍ ഇത് പലപ്പോഴും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇവരെ ഭരിക്കുന്നത് സൂര്യനാണ്. ആഡംബരത്തോടെ ജീവിക്കുന്നത് എന്തുകൊണ്ടും ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യം കാണും. എന്നാല്‍ ചിങ്ങം രാശിക്കാര്‍ അല്‍പം മനസ്സ് വെച്ചാല്‍ അവര്‍ക്ക് ആഢംബരത്തോടെ ജീവിക്കുന്നതിനും നേതൃസ്ഥാനത്തേക്ക് വരുന്നതിനും സാധിക്കുന്നുണ്ട്.

കന്നിരാശി
കന്നി രാശിക്കാരെ ഭരിക്കുന്നത് ബുധന്‍ ആണ്. ഇവര്‍ ചിട്ടയായി ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. ഏത് കാര്യവും കൃത്യമായി ചെയ്യുന്നതിന് തന്നെയാണ് ഇവര്‍ക്ക് താല്‍പ്പര്യം. ഇവര്‍ പക്ഷേ മറ്റുള്ളവരുമായി പൊരുത്തപ്പെടുന്നതിന് അല്‍പം പ്രയാസമായിരിക്കും. എന്നാല്‍ അതില്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് ഏത് കാര്യവും ചിട്ടയോടെ ചെയ്ത് തീര്‍ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുന്‍നിരയിലേക്ക് വന്ന് ജീവിതത്തില്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നവരുമാണ്.

തുലാം രാശി
സ്‌നേഹത്തിന്റെ ഗ്രഹമായ ശുക്രന്‍ ആണ് തുലാം രാശിക്കാരെ ഭരിക്കുന്നത്. ഈ ആളുകള്‍ ഗൗരവമുള്ളവരും അച്ചടക്കമുള്ളവരുമായിരിക്കും. അനുയോജ്യമായ പങ്കാളികളെ കണ്ടെത്താനുള്ള കഴിവാണ് തുലാം രാശിയുടെ ഏറ്റവും വലിയ പ്രത്യേകതയും. ഇവര്‍ക്ക് പലപ്പോഴും മറ്റുള്ളവരോട് സംസാരിക്കുന്നതിന് മടിയായിരിക്കും. എന്നാല്‍ സംസാരത്തിലൂടെ ഇവര്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. അത് തന്നെയാണ് ഇവരുടെ കഴിവും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഓരോ രാശിചിഹ്നത്തിന്റെയും മറഞ്ഞിരിക്കുന്ന കഴിവുകളില്‍ പറയുന്നത് ഇവര്‍ വളരെയധികം സഹാനുഭൂതിയും അനുകമ്പയും ഉള്ളവരായിരിക്കും എന്നതാണ്. ഇവരുടെ ഭരണ ഗ്രഹം എന്ന് പറയുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും അവരുടെ ജീവിതത്തിലെ കാര്യങ്ങള്‍ തിരിച്ചറിയുന്നതിനും പ്രയാസം മനസ്സിലാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അതിനാല്‍ മറ്റുള്ളവരുടെ മാനസികാവസ്ഥയും ശരീരഭാഷയും രഹസ്യങ്ങളും പോലും അനായാസമായി മനസ്സിലാക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ പലപ്പോഴും മറ്റുള്ളവരെ ഭയപ്പെടുന്നു. കാരണം വ്യാഴമാണ് ഈ രാശിയെ ഭരിക്കുന്നത്. എന്നാല്‍ ഇവരില്‍ ആവേശം കൂടുതലായിരിക്കും. ഏറ്റവും തീവ്രമായ കാര്യങ്ങളില്‍ പോലും പലപ്പോഴും ഇവര്‍ താല്‍പ്പര്യം കാണിക്കുന്നു. അത് കൂടാതെ ഏത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇവര്‍ക്ക് അതിന് വേണ്ട ആത്മവിശ്വാസം ഉണ്ടാവുന്നില്ല. അത് ഇവരില്‍ വെല്ലുവിളി ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഇവര്‍ മുന്നോട്ട് പോവുന്നതിന്. അശ്രദ്ധ പലപ്പോഴും ഇവരെ പുറകിലേക്ക് വലിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

മകരം രാശി
മകരരാശിക്കാര്‍ പലപ്പോഴും ആക്ഷേപഹാസ്യത്തെ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും പുറകോട്ട് പോവുന്നു. ശനിയാണ് മകരം രാശിക്കാരെ ഭരിക്കുന്നത്. എങ്കിലും തമാശ ഇഷ്ടപ്പെടുന്നവരായത് കൊണ്ട് തന്നെ തമാശ കൊണ്ട് ആളുകളെ സന്തോഷിപ്പിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മകരം രാശിക്കാര്‍ സാധാരണയായി അല്‍പം ഗൗരവമുള്ളവരായിരിക്കും. അതിനാല്‍, ആളുകള്‍ അവരെക്കുറിച്ച് അറിഞ്ഞാല്‍ ഇവരുടെ പിന്നില്‍ അണിനിരക്കുന്നതിന് ശ്രമിക്കും. എങ്കിലും ഒരു പിന്തുണ ഉണ്ടെങ്കില്‍ ഇവര്‍ മുന്നിലേക്കെത്തുന്നു.

കുംഭം രാശി
രാശിചക്രത്തിലെ ഏറ്റവും ക്രിയാത്മകമായ രാശിക്കാരില്‍ ഒന്നാണ് കുംഭം രാശി. പക്ഷേ ഇവരുടെ കഴിവുകള്‍ കുറേ കഴിഞ്ഞാണ് പുറത്തേക്ക് വരുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഇവര്‍ക്ക് അവരുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ എടുത്ത് കാണിക്കാന്‍ സാധിക്കും. പക്ഷേ ക്രിയേറ്റീവ് ആയി ഏത് കാര്യത്തേയും സമീപിക്കുന്നത് കൊണ്ട് തന്നെ ഇവര്‍ എത്രയൊക്കെ പുറകില്‍ നിന്നാലും മുന്‍നിരയിലേക്ക് വരുന്നു.

മീനം രാശി
മീനം രാശിക്കാര്‍ വളരെയധികം ഊര്‍ജ്ജമുള്ളവരാണ്. എന്നാല്‍ അത് പലപ്പോഴും ഇവരെ സന്തോഷിപ്പിക്കുന്നില്ല എന്നുള്ളതും അറിഞ്ഞിരിക്കണം. പക്ഷേ ഈ ഊര്‍ജ്ജം മറ്റുള്ളവരിലേക്ക് പകരാന്‍ ഇവര്‍ക്ക് സാധിക്കുന്നുവെങ്കിലും അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. വ്യാഴമാണ് മൂനം രാശിയെ ഭരിക്കുന്ന ഗ്രഹം. ഇവര്‍ ഏത് സാഹചര്യത്തേയും സന്തോഷത്തിന്റേതാക്കി മാറ്റുന്നു.
അതുകൊണ്ട് തന്നെ ഒരു പി ആര്‍ ആയി ജോലി ചെയ്യുന്നതിന് ഇവര്‍ക്ക് സാഹചര്യം ഒരുങ്ങുന്നു.
most read:മഹാദുരിതങ്ങളെ നേരിടാന്‍ കേതുമന്ത്രം തിങ്കഴാഴ്ച ജപിക്കൂ



Click it and Unblock the Notifications











