Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഓരോ രാശിക്കാരും നിവേദിക്കേണ്ടത് എന്ത്?
വഴിപാടും ആരാധനയും പ്രാര്‍ത്ഥനയുമാണ് പലപ്പോഴും പലരേയും ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തെങ്കിലും വഴിപാട് കഴിച്ചിട്ട് കാര്യമില്ല. ഓരോ രാശിക്കാരും നടത്തേണ്ട വഴിപാടുകള്‍ ഉണ്ട്. അതിലുപരി അവര്‍ നിവേദിയ്ക്കേണ്ട ചില പ്രസാദങ്ങളും ഉണ്ട്.
കാലദോഷവും മറ്റെല്ലാ വിധത്തിലുള്ള ദോഷവും മാറാന്‍ ഓരോരുത്തരുടേയും രാശിയും ജന്മമാസവും സഹായിക്കുന്നു. ഓരോ മാസക്കാരും ചെയ്യേണ്ട ചില വഴിപാടുകള്‍ എന്തൊക്കെയെന്ന് നോക്കാം. ജന്മമാസം ഭയപ്പെടുത്തുന്നുവോ?

ചിങ്ങമാസത്തിന് ശര്‍ക്കര
ചിങ്ങമാസത്തിലാണ് നിങ്ങളുടെ ജനനമെങ്കില്‍ ശര്‍ക്കരയാണ് വഴിപാടായി നല്‍കേണ്ടത്. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നല്കുന്നു.

കന്നിമാസം
കന്നിമാസത്തില് ആണ് ജനനമെങ്കില്‍ തുളസിയിലയാണ് വഴിപാട് കഴിയ്ക്കേണ്ടത്. പച്ച നിറത്തിലുള്ള പഴങ്ങളും നല്‍കാം. ഇത് നിങ്ങള്‍ക്ക് ഐശ്വര്യം നല്കുന്നു.

തുലാം
ആപ്പിള്‍ നിവേദിയ്ക്കാവുന്നതാണ് തുലാംമാസത്തില്‍ ജനിച്ചവര്‍ക്ക്. ഇത് എല്ലാ തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നു.

വൃശ്ചികം
ശര്‍ക്കര തന്നെയാണ് ഇവര്‍ക്ക് നിവേദിയ്ക്കാന് കഴിയുന്നത്. ഭാഗ്യം കൊണ്ടുവരാന്‍ ഇത് സഹായകമാകുന്നു.

ധനു
ധനുമാസത്തില്‍ ജനിച്ചവര്‍ മധുരം ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ലഡ്ഡു ഇവര്‍ ഭഗവാന് നേദിയ്ക്കാം.

മകരം
കറുത്ത മുന്തിരിയാണ് മകരമാസത്തില്‍ ജനിച്ചവര്‍ക്ക് നേദിയ്ക്കാന്‍ കഴിയുന്നത്. ഇത് ആരോഗ്യപരമായ എല്ലാ വിഷമങ്ങളേയും ഇല്ലാതാക്കുന്നു.

കുംഭം
കുംഭമാസത്തില്‍ ജനിച്ചവരും ഒട്ടും പുറകിലല്ല. ഐശ്വര്യവും സമൃദ്ധിയും ലക്ഷ്യമെങ്കില്‍ കുംഭമാസത്തില്‍ ജനിച്ചവര്‍ സപ്പോട്ട നേദിയ്ക്കാം.

മീനം
മീനമാസത്തില്‍ ജനിച്ചവര്‍ ജിലേബിയും പഴവും ഈശ്വരന് നിവേദിയ്ക്കാം. ഇത് അപകടങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും നമ്മെ കാത്തു രക്ഷിക്കുന്നു.

മേടമാസം
മേടമാസത്തില്‍ ജനിച്ചവര്‍ക്ക് മാതളനാരങ്ങയും ലഡുവും ഈശ്വരന് നിവേദിയ്ക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിയ്ക്കും എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്.

ഇടവം
ഇടവ മാസത്തില്‍ ജനിച്ചവര്‍ക്ക് ആഗ്രഹപൂര്‍ത്തീകരണത്തിനായി രസഗുള നിവേദിയ്ക്കാവുന്നതാണ്.

മിഥുനം
മിഥുനമാസത്തില്‍ ജനിച്ചവര്‍ക്ക് എപ്പോഴും സന്തോഷത്തോടെ ഇരിയ്ക്കാന്‍ മധുരപലഹാരങ്ങള്‍ വഴിപാട് നടത്താം.

കര്‍ക്കിടകം
കര്‍ക്കിടകമാസത്തില്‍ ജനിച്ചവരും ആഗ്രഹപൂര്‍ത്തീകരണത്തിനായി തേങ്ങ ദേവന് നിവേദിയ്ക്കാം.



Click it and Unblock the Notifications
