Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
ജന്മമാസം ഭയപ്പെടുത്തുന്നുവോ?
എത്ര ധൈര്യശാലി ആയാലും പല കാര്യങ്ങള്‍ക്കും പേടിയുണ്ടാവും. പുറമേ കാണിക്കില്ലെങ്കിലും ഇത്തരം പേടികള്‍ക്ക് ചില അടിസ്ഥാനമുണ്ടായിരിക്കും. ജ്യോതിശാസ്ത്രപരമായി ഇത്തരം പേടികളെ വിലയിരുത്താന്‍ കഴിയും. നമ്മള് ജനിച്ച മാസത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം പേടികളെ പറയുന്നതും. ജന്മമാസം പറയും ജോലിയിലെ ഭാഗ്യം
നമ്മള് ജനിച്ച് മലയാള മാസമനുസരിച്ച് ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന പേടി എന്താണെന്നറിയാന്‍ ആഗ്രഹമില്ലേ. ഇത്തരം പേടികള്‍ തന്നെയായിരിക്കും നിങ്ങലുടെ ജീവിതത്തിലെ വില്ലന്‍ പലപ്പോഴും. ഇതറിഞ്ഞ് അത് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി....

ചിങ്ങമാസം
മറ്റുള്ളവര്‍ക്ക് മുന്പില് തലതാഴ്ത്താനായിരിക്കും എപ്പോഴും തന്റെ വിധി എന്ന പേടിയാണ് ഈ മാസക്കാരെ പിടിച്ചുലയ്ക്കുന്നത്. എന്നാല്‍ നമ്മുടെ ആത്മവിശ്വാസം മറ്റുള്ളവര്‍ക്ക് മുന്നില്‍ പണയം വെയ്ക്കാത്തിടത്തോളം കാലം ഈ പേടിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.

കന്നിമാസം
തനിയ്ക്ക് ഒു കാര്യത്തിലും പൂര്ണതയില്ലെന്ന ചിന്തയായിരിക്കും ഇത്തരക്കാര്‍ക്ക് കൂടുതല്‍. അതുകൊണ്ട് തന്നെ ഒരു കാര്യത്തിലും മറ്റുള്ളവര്‍ തന്നെ കൂടെക്കൂട്ടില്ലെന്ന ചിന്ത ഇവരെ പലപ്പോഴും തളര്‍ത്തിക്കളയും.

തുലാം
ന്യായമായ കാര്യത്തിനാണെങ്കില്‍ പോലും തങ്ങളുടെ ഭാഗത്ത് ഒരിക്കലും അനുകൂലമായ വിധിയുണ്ടാവില്ലെന്ന മുന്‍വിധിയായിരിക്കും ഈ മാസക്കാരുടേത്.

വൃശ്ചികം
തനിയ്ക്കു പ്രിയപ്പെട്ടവര്‍ അത് ഭാര്യയോ കാമുകിയോ മക്കളോ ആരായാലും അവര്‍ തങ്ങളെ വഞ്ചിയ്ക്കും എന്ന പേടിയുള്ളവരായിരിക്കും ഇത്തരക്കാര്‍. പുറമേ ഇത് പ്രകടമല്ലെങ്കിലും അവരുടെ മനസ്സില്‍ ഇത്തരത്തിലൊരു പേടി ഉണ്ടാവും എന്നതാണ് കാര്യം.

ധനുമാസം
ധനുമാസത്തില്‍ ജനിച്ചവര്‍ തങ്ങളുടെ ഭൂതകാലത്തെപ്പറ്റി ആകുലപ്പെടുന്നവരായിരിക്കും. ഭൂതകാലത്തില്‍ നടന്ന പല കാര്യങ്ങളും ഇവരെ പലപ്പോഴും പ്രശ്നത്തിലാക്കിക്കൊണ്ടിരിക്കും.

മകരമാസം
സമൂഹത്തിനു മുന്നില്‍ നാണം കെടാനാണ് തങ്ങളുടെ വിധി എന്ന് ചിന്തിക്കുന്നവരാണ് ഈ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ പലപ്പോഴും ഇത്തരം ചിന്തകള്‍ തന്നെയാണ് ഇവരെ പ്രശ്നത്തിലാക്കുന്നതും.

കുംഭം
സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന് കരുതി ജീവിയ്ക്കുന്നവരായിരിക്കും ഇവര്‍. സ്വാതന്ത്ര്യമില്ലാതെയുള്ള ജീവിതം മരണ തുല്യമാണ് എന്നതാണ് ഇവര്‍ക്ക് പേടി.

മീനം
രോഗമാണ് ഇത്തരക്കാര്‍ക്ക് പ്രശ്നം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരുമെന്നതാണ് ഇത്തരക്കാരെ പേടിപ്പിക്കുന്നത്.

മേടം
ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ എല്ലാം മറന്നു പോകുന്ന അവസ്ഥയെക്കുറിച്ചാലോചിച്ചായിരിക്കും ഇത്തരക്കാര്‍ക്ക് ടെന്‍ഷന്‍.

ഇടവം
ഒരിക്കലും സാമ്പത്തികമായി തങ്ങള്‍ ഉയരത്തിലെത്തില്ല, എന്നും ദാരിദ്ര്യത്തില്‍ ജീവിയ്ക്കാനാണ് വിധി എന്നതായിരിക്കും ഇവരെ അലട്ടുന്നത്.

മിഥുനം
മിഥുനമാസത്തില്‍ ജനിച്ചവര്‍ക്ക് ആത്മഹത്യയെയായിരിക്കും പേടി. എത്രയൊക്കെ നല്ല രീതിയില്‍ ജീവിതം തുടങ്ങിയാലും പലപ്പോഴും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകുമോ എന്ന പേടിയാണ് ഇവരെ വലയ്ക്കുന്നത്.

കര്‍ക്കിടകം
കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവില്ല എന്ന ചിന്തയായിരിക്കും ഇവര്‍ക്കുണ്ടാവുക.



Click it and Unblock the Notifications