Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
സര്‍വ്വപാപ പരിഹാരം, കുടുംബൈശ്വര്യം; ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഇങ്ങനെ
ഹിന്ദുമതത്തില്‍ ഏകാദശി വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം 24 ഏകാദശികള്‍ വരുന്നുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. വൃശ്ചിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയാണിത്. ഒരു വര്‍ഷത്തില്‍ 24 ഏകാദശികള്‍ ഉണ്ടെങ്കിലും ശബരിമല മണ്ഡലകാലത്ത് വരുന്ന വൃശ്ചിക ഏകാദശിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഗുരുവായൂരിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് ഈ ഏകാദശി ആചരണം. എല്ലാ ചാന്ദ്ര രണ്ടാഴ്ചയിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി വരുന്നത്. ഈ വര്‍ഷം ഗുരുവായൂര്‍ ഏകാദശി വരുന്നത് നവംബര്‍ 23 നാണ്. എന്നിരുന്നാലും നവമി, ദശമി എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു.
പൂര്‍ണ ഭക്തിയോടെ ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാവുമെന്ന് വിശ്വസിക്കുന്നു. ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ രോഗദുരിത ശാന്തി, കുടുംബത്തിന്റെ ഐശ്വര്യം, സമ്പല്‍ സമൃദ്ധി, മനഃശാന്തി എന്നിവ കൈവരുന്നു. ഭഗവാന് മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ദിനമാണ് ഈ ദിനമെന്നും കരുതപ്പെടുന്നു. അതിനാല്‍ ഈ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വളരെ പുണ്യമായി ഭക്തര്‍ കരുതുന്നു.

ഗുരുവായൂര്‍ ഏകാദശി വ്രതനിയമം
ദശമി ദിവസം അതായത് തലേ ദിവസം ഒരിക്കലൂണ് കഴിച്ച് വേണം വ്രതം ആരംഭിക്കാന്‍. ഏകാദശി ദിനം പൂര്‍ണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവര്‍ ഒരു നേരം പഴങ്ങളോ ധാന്യാഹാരങ്ങളോ കഴിക്കുക. അരിയാഹാരം കഴിക്കരുത്. ഈ ദിവസം എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. അതിരാവിലെ കുളികഴിഞ്ഞ് ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ നടത്തുകയും ചെയ്യുക.
ഏകാദശി ദിവസം വ്രതമെടുക്കുന്ന ഭക്തര്‍ പകലുറക്കം നിര്‍ബന്ധമായും ഒഴിവാക്കണം. മനസില്‍ മോശം ചിന്തകളൊന്നും പാടില്ല. നല്ല മനസോടെ ഭഗവാനെ ധ്യാനിച്ച് നാമങ്ങള്‍ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് വളരെ ഉത്തമമാണ്. തുളസിച്ചെടിയെ ആരാധിക്കുകയും തുളസിക്ക് വെള്ളെ നനയ്ക്കുകയും തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക.
ഭഗവാന് മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതുപോലും വളരെ സുകൃതമാണ്. വിഷ്ണു പ്രീതി നേടി ജീവിതത്തില്‍ സര്‍വ്വ ഐശ്വര്യവും മോക്ഷവും ലഭിക്കാനുമുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗമാണ് ഏകാദശി വ്രതം. തികഞ്ഞ ഭക്തിയോടെ വ്രതമനുഷ്്ഠിച്ചാല്‍ മാത്രമേ പൂര്‍ണഫലം ലഭിക്കുകയുളളൂ. ജാതകത്തില്‍ വ്യാഴം അനുകൂലമല്ലാത്തവര്‍ക്കു ദോഷകാഠിന്യം കുറയ്ക്കാന്‍ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
എല്ലാ മാസത്തിലെയും അമാവാസിക്ക് ശേഷമുള്ള പതിനൊന്നാം ദിവസത്തിലും പൂര്‍ണ്ണചന്ദ്രനു ശേഷമുള്ള പതിനൊന്നാം ദിവസത്തിലും ഏകാദശി വരുന്നു. അങ്ങനെ, ഏകാദശി മാസത്തില്‍ രണ്ടുതവണ അതായത് ശുക്ലപക്ഷത്തിലെ 11-ാം ദിവസത്തിലും മറ്റൊന്ന് കൃഷ്ണപക്ഷത്തിന്റെ 11-ാം ദിവസത്തിലും വരുന്നു. ഒരു വര്‍ഷത്തില്‍ ഇരുപത്തിനാല് ഏകാദശികളുണ്ടാകും. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തര്‍ ഈ ദിവസം പൂര്‍ണ്ണമായ ഉപവാസം ആചരിക്കുന്നു. ഏകാദശി വ്രതം ആചരിക്കുന്നത് ആത്മീയ പുരോഗതി വര്‍ദ്ധിപ്പിക്കുന്നു. ഏകാദശി വ്രതം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ഉദര സംവിധാനത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നതിനാല്‍ രോഗങ്ങളെ തടയുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.
പണ്ഡിതനായ ബ്രാഹ്മണന് 1000 പശുക്കളെ ദാനം ചെയ്യുന്നതിന്റെ 10 മടങ്ങ് പുണ്യമാണ് ഒരു ഏകാദശി വ്രതം നല്‍കുന്നത്. ബ്രഹ്മ-വൈവര്ത്തപുരാണം അനുസരിച്ച്, ഏകാദശി വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങള്‍ ഭഗവാന് വിഷ്ണു ഇല്ലാതാക്കുന്നു. ആത്മീയ പുരോഗതിക്കുള്ള തടസ്സങ്ങള്‍ നീങ്ങി ജീവിതത്തില്‍ പൂര്‍ണത കൈവരിക്കുന്നു. ഏകാദശിയില്‍ ഒരാള്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ എല്ലാ പാപങ്ങളും ഒറ്റയടിക്ക് ദഹിപ്പിക്കപ്പെടുകയും അവന് ആത്മീയ ലോകത്തെ പ്രാപിക്കുകയും ചെയ്യുന്നു. ഏകാദശി വ്രതം ഒരാളെ ജനനമരണ ചക്രത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഏകാദശി നാളില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുന്നു.
ഏകാദശി പുണ്യത്തിന് മന്ത്രങ്ങള്‍
ഏകാദശി ദിവസം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ക്ക് ജപിക്കാവുന്ന അതിവിശിഷ്ടമായ ഏഴ് മന്ത്രങ്ങളുണ്ട്. എല്ലാ ദിവസവും ഈ മന്ത്രം 108 തവണ വീതം രാവിലെയും വൈകിട്ടും ചൊല്ലുന്നത് നിങ്ങളുടെ ആഗ്രഹസാഫല്യത്തിന് മുതല്‍ക്കൂട്ടാകും. ഏകാദശി നാളില്‍ മുഴുവന്‍ സമയവും കഴിയുന്നത്ര തവണ ഈ മന്ത്രങ്ങള്‍ ചൊല്ലണം.
1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമഃ
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമഃ
5 ഓം ക്ലീം ഹൃഷികേശായ നമഃ
6 ഓം ക്ലീം കൃഷ്ണായ ഗോപീസുന്ദരായ
ക്ലീം ശ്രീം സര്‍വ്വാലങ്കാര ഭൂഷിണേ നമഃ
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമഃ



Click it and Unblock the Notifications
