Latest Updates
-
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്! -
മെയ് 4-ലെ രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴക്കാലം, തൊട്ടതെല്ലാം പൊന്നാകും! -
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ
വിജയം പാദങ്ങളില്‍ ചുംബിക്കും, 12 വര്‍ഷത്തിന് ശേഷം വ്യാഴം വക്രത്തില്‍; 6 രാശിക്ക് ഇത് ഭാഗ്യോദയകാലം
ജ്യോതിഷത്തില്‍ വ്യാഴത്തെ ശുഭകരമായ ഗ്രഹമായി കണക്കാക്കുന്നു. ജാതകത്തില്‍ വ്യാഴം ശക്തമായ സ്ഥാനത്താണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി പുരോഗതി കൈവരിക്കാനാകുന്നു. അറിവ്, കുട്ടികള്‍, വിദ്യാഭ്യാസം മുതലായവയുടെ ഘടകമായി ദേവഗുരു വ്യാഴത്തെ കണക്കാക്കുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള്‍ പ്രകാരം ദേവഗുരു ബൃഹസ്പതി ഇപ്പോള്‍ മേടരാശിയില്‍ നീങ്ങുകയാണ്. സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാത്രി 07.39 ന് വ്യാഴം മേടം രാശിയില്‍ നിന്ന് വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു.
വ്യാഴത്തിന്റെ ഈ വിപരീത ചലനം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ പ്രതിഫലിക്കും. സെപ്തംബര്‍ 4 മുതല്‍ ഡിസംബര്‍ 31 വരെ വ്യാഴം വക്രഗതി ചലനത്തിലായിരിക്കും. 118 ദിവസം കഴിഞ്ഞാല്‍ വ്യാഴം നേര്‍രേഖയില്‍ വരും. വ്യാഴത്തിന്റെ ഈ വക്രഗതി ചലനം കാരണം 6 രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. വിജയം ഇവരുടെ പാദങ്ങളില്‍ ചുംബിക്കും. ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും. വ്യാഴത്തിന്റെ വക്രഗതി സഞ്ചാര സമയത്ത് നേട്ടങ്ങള്‍ ലഭിക്കുന്ന ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
വ്യാഴം നിങ്ങളുടെ രാശിയിലാണ്. വ്യാഴം വക്രഗതിയില്‍ നീങ്ങുന്നത് മേടം രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ ഈ കാലയളവില്‍ ജോലിയിലും ബിസിനസ്സിലും വന്‍ പുരോഗതി കാണും. ഇതോടൊപ്പം സാമ്പത്തിക വശവും ശക്തമാകും. വിദ്യാരംഗത്തുള്ളവര്ക്ക് ഈ സമയം അനുഗ്രഹമായി മാറും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. വ്യാഴത്തിന്റെ ശുഭഫലത്താല്‍ നിങ്ങളുടെ ഭാഗ്യം ശക്തമാകും. ഏത് ജോലി ചെയ്താലും അതില്‍ വിജയിക്കും.
മിഥുനം
ഇടപാടുകളുടെ കാര്യത്തില്‍ മിഥുന രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. ഇതുകൂടാതെ പണ ലാഭവും ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പെട്ടെന്നുള്ള ധനലാഭത്തിന്റെ ലക്ഷണവുമുണ്ട്. പങ്കാളിത്ത ബിസിനസില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. മാതാപിതാക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാരുടെ പുരോഗതിക്ക് വ്യാഴം പുതിയ അവസരങ്ങള്‍ നല്‍കും. തൊഴില്‍ രഹിതരായവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ 118 ദിവസത്തിനുള്ളില്‍, ജോലി ഇല്ലാത്തവര്‍ക്ക് ഒരു പുതിയ തൊഴില്‍ ഓഫര്‍ ലഭിക്കും. നിലവിലെ ജോലിയില്‍ വളരെ ശക്തമായി ഉയര്‍ന്നുവരും. നിങ്ങളുടെ ജോലിയുടെ ഫലം വര്‍ദ്ധിക്കും. എതിരാളികളെ ജയിക്കാനാകും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജീവിതം മുമ്പത്തേക്കാള്‍ സന്തോഷകരമാകും. ബിസിനസുകാര്‍ക്ക് നേട്ടം ലഭിക്കും, നിക്ഷേപങ്ങള്‍ ലാഭകരമാണെന്ന് തെളിയും.
വൃശ്ചികം
വ്യാഴത്തിന്റെ പ്രതിലോമ ചലനം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ കാലയളവില്‍ വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹവും ലഭിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്റെ ആനുകൂല്യവും ലഭിക്കും. ഇതുകൂടാതെ സാമൂഹികമായ അന്തസ്സും ആദരവും ലഭിക്കും. സ്വന്തമായി ബിസിനസ് ഉള്ളവര്‍ ഈ കാലയളവില്‍ സാമ്പത്തികമായി വളരെയധികം പുരോഗതി കൈവരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

ധനു
ധനു രാശിയിലുള്ളവര്‍ക്ക് വ്യാഴത്തിന്റെ പ്രതിലോമകാലം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ ജോലിയില്‍ പ്രമോഷനുള്ള അവസരങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ദാമ്പത്യ ജീവിതവും ഈ സമയത്ത് സന്തോഷകരമായിരിക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസ്സില്‍ ഒരു പുതിയ പ്ലാന്‍ യാഥാര്‍ത്ഥ്യമാകും, അതുവഴി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.
ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കും. ചില വലിയ ഉത്തരവാദിത്തങ്ങളും നിങ്ങളെ തേടിവരും. ലക്ഷ്മിദേവി നിങ്ങളില്‍ പ്രസാദിക്കും. വ്യാഴത്തിന്റെ കൃപയാല്‍ സമ്പത്ത് വര്‍ദ്ധിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ നേട്ടം ലഭിക്കും. പുതിയ വാഹനമോ പുതിയ വീടോ വാങ്ങാനാകും. നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചെലവഴിക്കും.
മീനം
വ്യാഴത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു രാശി കൂടിയാണ് മീനം. അതിനാല്‍ മീനം രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. കാരണം ഈ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് എല്ലാ കടങ്ങളില്‍ നിന്നും മുക്തി ലഭിക്കും. നിങ്ങള്‍ക്ക് പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രത്യേക സന്തോഷം ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ നല്ലതായി കാണുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
