നല്ല സമയം തെളിയും മുന്‍പ് ലക്ഷ്മീദേവി നല്‍കും 5 സൂചന; വീട്ടിലെ ലക്ഷ്മീ സാന്നിധ്യമറിയാം

ലക്ഷ്മി ദേവിയെ സമ്പത്തിന്റെയും മഹത്വത്തിന്റേയും സമൃദ്ധിയുടേയും ദേവിയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ദേവിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും എക്കാലവും നിലനില്‍ക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും വീട്ടില്‍ ലക്ഷ്മീ സാന്നിധ്യം ആഗ്രഹിക്കുന്നത്. വീട്ടില്‍ ലക്ഷ്മീ ദേവിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ ജീവിതത്തില്‍ നമുക്ക് ഒരിക്കലും ധനനഷ്ടം ഉണ്ടാവില്ല എന്നാണ് പറയുന്നത്. തന്റെ കഠിനാധ്വാനത്തിലൂടേയും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിലൂടേയും ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള വിജയവും നമുക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു.

Goddess Lakshmi

ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിലനിര്‍ത്തുന്നതിന് വേണ്ടി പലരും പല വിധത്തിലുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട്. ലക്ഷ്മി ദേവിയെ ആരാധിക്കുന്നവര്‍ക്ക് ജീവിത്തതില്‍ വളരെയധികം സന്തോഷവും സമൃദ്ധിയും ഉണ്ടാവുന്നു എന്നാണ് വിശ്വാസം. ഇവരുടെ കുടുംബത്തിലേക്ക് ലക്ഷ്മി ദേവി വലത് കാല്‍ വച്ച് കയറുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ചില സൂചനകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഇത് അറിയാന്‍ കഴിയും. ലക്ഷ്മി ദേവിയുടെ വരവോടെ ജീവിതത്തില്‍ പ വിധത്തിലുള്ള ലക്ഷണങ്ങള്‍ മുന്നോടിയായി കാണിക്കുന്നു. എന്തൊക്കെയാണ് ഇത്തരം സൂചനകള്‍ എന്ന് നോക്കാം.

മൂങ്ങയെ കാണുന്നത്

മൂങ്ങയെ കാണുന്നത്

വളരെ അപൂര്‍വ്വമായാണ് പലരും മൂങ്ങയെ കാണുന്നത്. സനാതന ധര്‍മ്മത്തില്‍, മൂങ്ങയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. കാരണം ലക്ഷ്മി ദേവിയുടെ വാഹനമായാണ് മൂങ്ങയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വീടിനോടടുത്തുള്ള പരിസരങ്ങളില്‍ മൂങ്ങയെ കാണുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. നിങ്ങള്‍ മൂങ്ങയെ കണ്ടാല്‍ ലക്ഷ്മീ ദേവി സാന്നിധ്യം വീട്ടിലുണ്ടാവും എന്നാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ മൂങ്ങയെ കണ്ടാല്‍ ഉടനെ തന്നെ ലക്ഷ്മീ സാന്നിധ്യവും നിങ്ങളുടെ വീട്ടില്‍ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്.

ഭക്ഷണ ശീലങ്ങളില്‍ മാറ്റം സംഭവിക്കുന്നു

ഭക്ഷണ ശീലങ്ങളില്‍ മാറ്റം സംഭവിക്കുന്നു

ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള വീട്ടില്‍ ഭക്ഷണശീലങ്ങളില്‍ മാറ്റം വരുന്നു. സസ്യാഹാരത്തോട് മാത്രം പലരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.. അത് മാത്രമല്ല കുടുംബാംഗങ്ങളുടെ വിശപ്പില്‍ വരെ ചെറിയ മാറ്റങ്ങള്‍ വരുന്നു. ഇത് കുറയുന്നു. ചെറിയ തോതിലുള്ള ഭക്ഷണം പോലും തങ്ങള്‍ക്ക് അഭികാമ്യം എന്ന ചിന്ത എല്ലാവരിലും ഉണ്ടാവുന്നു. പതുക്കെ പതുക്കെ നോണ്‍ വെജും മദ്യവും ഒഴിവാക്കുന്നതിന് ഇവര്‍ക്ക് സ്വയം തോന്നുന്നു.

വീട് വൃത്തിയാക്കുന്നു

വീട് വൃത്തിയാക്കുന്നു

വീട് വൃത്തിയാക്കുന്നത് പലരും ശ്രദ്ധയോടെ ചെയ്യുന്നു. കാരണം ലക്ഷി ദേനം ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ദേവിയാണ്. അതുകൊണ്ട് തന്നെ ശുചിത്വമുള്ള വീടുകളില്‍ എപ്പോഴും ലക്ഷ്മി ദേവി കുടി കൊള്ളുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും അനുഗ്രഹവും ലക്ഷ്മീ ദേവിയുടെ സാന്നിധ്യവും ഉണ്ടാവുന്നതിന് വേണ്ടി വീട് വൃത്തിയാക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. ആരെങ്കിലും വീടിന്റെ മുറ്റം വൃത്തിയാക്കുന്നത് കണ്ടാല്‍ ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിലുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ശംഖിന്റെ ശബ്ദം

ശംഖിന്റെ ശബ്ദം

നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ശംഖിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ അത് ഐശ്വര്യമായാണ് കണക്കാക്കുന്നത്. ശംഖനാദം പുറപ്പെടുവിക്കുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. അതോടൊപ്പം ലക്ഷ്മി ദേവി സാന്നിധ്യം വീട്ടിലുണ്ടാവും എന്നാണ് പറയുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശംഖ് മുഴങ്ങുന്ന ശബ്ദം കേട്ടാല്‍ അത് ശുഭസൂചകമാണ് എന്നാണ് വിശ്വാസം. ഇത് അര്‍ത്ഥമാക്കുന്നത് ഉടന്‍ തന്നെ ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കും എന്നാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ശുഭസൂചനയായാണ് കണക്കാക്കുന്നത്.

കരിമ്പ് സമര്‍പ്പിക്കുന്നത്

കരിമ്പ് സമര്‍പ്പിക്കുന്നത്

കരിമ്പ് ലക്ഷ്മീ ദേവിയുടെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. ലക്ഷ്മി ദേവിയുടെ സാന്നിധ്യം അടുത്തെത്തി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഗണപതിഭഗവാന് കരിമ്പ് സമര്‍പ്പിക്കാവുന്നതാണ്. അല്ലെങ്കില്‍ ആരെങ്കിലും വീട്ടില്‍ കരിമ്പ് കൊണ്ട് വരുന്നതും ശുഭസൂചനയായി കണക്കാക്കാം. ഈ സൂചനകള്‍ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഈ ശുഭസൂചനയുടെ അര്‍ത്ഥം നിങ്ങളുടെ വീടിനും കുടുംബത്തിനും ദേവി ലക്ഷ്മിയുടെ അനുഗ്രഹം ഉടന്‍ സംഭവിക്കും എന്നതാണ്.

പെരുമാറ്റത്തില്‍ മാറ്റം

പെരുമാറ്റത്തില്‍ മാറ്റം

ലക്ഷ്മി ദേവി ആരുടെയെങ്കിലും കുടുംബത്തിലേക്കോ വീട്ടിലേക്കോ പ്രവേശിക്കാന്‍ പോകുകയാണെങ്കില്‍ ഈ കുടുംബത്തില്‍ അംഗങ്ങളുടെ പെരുമാറ്റത്തില്‍ വളരെയധികം മാറ്റം സംഭവിക്കുന്നു. തര്‍ക്കങ്ങള്‍, പ്രശ്‌നങ്ങള്‍, വഴക്ക്, അഭിപ്രായവ്യത്യാസങ്ങള്‍, ദേഷ്യം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ക്ക് വീട്ടില്‍ സ്ഥാനമില്ലാതാവുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും സ്‌നേഹവും ഐക്യവും സൂചിപ്പിക്കുന്നത് ലക്ഷ്മീ ദേവിയുടെ സാന്നിധ്യം കുടുംബത്തില്‍ ഉടനെ ഉണ്ടാവും എന്നാണ്.

ദേവിയെ സ്വപ്‌നം കാണുന്നത്

ദേവിയെ സ്വപ്‌നം കാണുന്നത്

ലക്ഷ്മി ദേവിയെ സ്വപ്‌നം കാണുന്നത് ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഇത് കൂടാതെ പാമ്പിനെ സ്വപ്‌നം കാണുന്നതും ലക്ഷ്മീ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പണത്തെക്കുറിച്ചോ നിങ്ങള്‍ക്കുണ്ടാവാന്‍ പോവുന്ന നേട്ടത്തെക്കുറിച്ചോ സ്വപ്‌നം കണ്ടാലും ലക്ഷ്മീ സാന്നിധ്യത്തെക്കുറിച്ചാണ് പറയുന്നത്. സ്വപ്‌നത്തില്‍ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ നൃത്തം ചെയ്യുന്നത് കണ്ടാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് പണം പല കോണില്‍ നിന്നും ലഭിക്കാന്‍ പോവുന്നു എന്നാണ്. അത് മാത്രമല്ല ജീവിതത്തില്‍ ലക്ഷ്മി സാന്നിധ്യം ഉണ്ടാവുന്നു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Friday, January 6, 2023, 18:24 [IST]
X
Desktop Bottom Promotion