Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
സോഡിയാക് സൈന്‍ പ്രകാരം വധുവിനെ തെരഞ്ഞെടുക്കൂ
ജീവിതത്തിലെ ഏറ്റവും സുപ്രധാന ഒരു തീരുമാനമാണ് വധുവിനെ തെരഞ്ഞെടുക്കുകയെന്നത്. സൗന്ദര്യം, വിദ്യാഭ്യാസം, സാമ്പത്തിക, കുടുംബം, സ്വഭാവം എ്ന്നിവയെല്ലാമാണ് ഇതിനായി ആളുകള്‍ പരിഗണിയ്ക്കുന്നത്.
ഇവയ്ക്കു പുറമേയാണ് ജാതകപ്പൊരുത്തം. ഹൈന്ദവ സമുദായത്തിലെ രീതിയാണ് ജാതകപ്പൊരുത്തമെങ്കിലും ഇപ്പോള്‍ മറ്റു സമുദായങ്ങളിലുള്ളവരും ചിലപ്പോള്‍ ഈ രീതി പിന്തുടരുന്നുണ്ട്.
ജാതകത്തിനു പുറമെ സോഡിയാക് സൈന്‍ പ്രകാരവും നിങ്ങളുടെ വധുവിനെ തെരഞ്ഞെടുക്കാം. ഇതു പ്രകാരം ഒരോ ജന്മാരാശിയിലും പെടുന്ന സ്ത്രീകള്‍ക്ക് വ്യത്യസ്ത തരം സ്വഭാവങ്ങളുണ്ട്.
സോഡിയാക് പ്രകാരം ഒരു സ്ത്രീ എപ്രകാരമായിരിയ്ക്കുമെന്നു മനസിലാക്കൂ, എന്നിട്ട് നിങ്ങളുടെ വധുവിനെ തെരഞ്ഞെടുക്കൂ,

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെടുന്നവര്‍ ആത്മവിശ്വാസവും ചുറുചുറുക്കും ധൈര്യവുമുള്ളവരായിരിയ്ക്കും. ഇവര്‍ ആത്മാര്‍ഥ സ്നേഹം തേടുന്നവരാണ്. എന്നാല്‍ പങ്കാളിയെ ഭരിയ്ക്കുന്ന സ്വഭാവവും ഇവര്‍ കാണിച്ചേക്കാം.

ടോറസ്
ടോറസ് വിഭാഗത്തില്‍ പെടുന്നവര്‍ വിശ്വസിയ്ക്കാവുന്നവരാണ്. പങ്കാളിയെ ആത്മാര്‍ത്ഥമായി സ്നേഹിയ്ക്കുന്നവരും അവര്‍ക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്യുന്നവരുമാണ്.

ജമിനി
ജമിനി വിഭാഗത്തില്‍ പെടുന്നവര്‍ വളരെ റൊമാന്റിക്കായിരിയ്ക്കും. പെട്ടെന്നു പ്രണയബന്ധങ്ങളില്‍ വീഴും. ഇതുപോലെ പുറത്തു കടക്കുകയും ചെയ്യും. വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ മറ്റുള്ളവരുടെ സഹായം തേടുന്നവരാണ് ഇവര്‍.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നവര്‍ സമാധാനകാംക്ഷികളായിരിയ്ക്കും. പെട്ടെന്ന് മൂഡിയാകുന്ന ഇവര്‍ മറ്റുള്ളവരെ എളുപ്പത്തില്‍ വിശ്വസിയ്ക്കുന്നവരുമായിരിയ്ക്കില്ല. അല്പം ഉള്‍വലിഞ്ഞ പ്രകൃതക്കാരായ ഇവര്‍ പ്രണയത്തിലും വിവാഹത്തിലുമെല്ലാം പൂര്ണആത്മാര്ത്ഥതയും സ്നേഹവും പുലര്‍ത്തും.

ലിയോ
ലിയോ വിഭാഗത്തില്‍ പെടുന്നവര്‍ ശ്രദ്ധയും ബഹുമാനവും പ്രശംസകളും ആഗ്രഹിയ്ക്കുന്നവരായിരിയ്ക്കും. പുറമേയ്ക്ക് അല്പം കാഠിന്യപ്രകൃതിയുള്ളവരെങ്കിലും ഉള്ളില്‍ ഇവര്‍ സെന്‍സിറ്റീവായിരിയ്ക്കും. മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ഇവര്‍ ധാര്‍ഷ്ട്യക്കാരാണെന്നും തോന്നിയ്ക്കും.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ സ്നേഹമുള്ളവരും ബുദ്ധിയുള്ളവരും പ്രാക്ടിക്കലായി തീരുമാനങ്ങളെടുക്കുന്നവരുമായിരിയ്ക്കും. പുറമേയ്ക്ക് മനക്കട്ടിയുള്ളവരെന്നു തോന്നിയ്ക്കുമെങ്കിലും ഇവര്‍ വൈകാരികതയുള്ളവരാണ്. പങ്കാളിയില്‍ എപ്പോഴും പൊസറ്റീവ് കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നവര്‍.

ലിബ്ര
ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ വളരെ സന്തോഷപ്രകൃതിയുള്ളവരായിരിയ്ക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവര്‍ ചിലപ്പോള്‍ റൊമാന്റിക്കും മറ്റു ചിലപ്പോള്‍ കാടത്തവും കാണിയ്ക്കും. ആഡംബരവും സുഖസൗകര്യങ്ങളുമാഗ്രഹിയ്ക്കുന്ന ഇവര്‍ വിവാഹബന്ധത്തില്‍ ഇരുപങ്കാളികള്‍ക്കും തുല്യസ്ഥാനമെന്നു കരുതി പ്രവര്‍ത്തിയ്ക്കുന്നവരാണ്. ഭരിയ്ക്കാനും ഭരിയ്ക്കപ്പെടാനും ആഗ്രഹിയ്ക്കാത്തവര്‍. ഇവര്‍ ഉത്തരവാദിത്വങ്ങള്‍ തുല്യപങ്കാളിത്തത്തോടെ ഏറ്റെടുക്കുന്നവരുമാണ്.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ വളരെ സെന്‍സിറ്റീവാണ്. ഇവര്‍ ആവശ്യങ്ങളുന്നയിക്കുന്ന പ്രകൃതത്തില്‍ പെട്ടവരാണ്. പണത്തോട് ആര്‍ത്തിയുള്ളവര്‍. മറ്റുള്ളവരെ ആശ്രയിക്കാന്‍ ആഗ്രഹിയ്ക്കാത്ത ഇവരുടെ മനസറിയാന്‍ അല്പം ബുദ്ധിമുട്ടുമാണ്. ബന്ധത്തില്‍ ആത്മാര്‍ത്ഥത കാണിയ്ക്കുന്നവരാണ് ഇവര്‍.

സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെടുന്നവര്‍ തമാശക്കാരും സത്യസന്ധരുമായിരിയ്ക്കും. സ്വാതന്ത്ര്യമാഗ്രഹിയ്ക്കുന്നവര്. വിശ്വസിയ്ക്കാവുന്ന ബങ്കാളികളായിരിയ്ക്കും ഇവര്‍.

കാപ്രികോണ്‍
കാപ്രികോണ്‍ വിഭാഗത്തില്‍ പെടുന്നവര്‍ ലാളിത്യമുള്ളവരും സ്വന്തം ലക്ഷ്യങ്ങള്‍ക്കു വേണ്ടി കഠിനമായി പരിശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ഫാന്റസികള്‍ക്കു പുറകെ പോകുന്നവരല്ല ഇവര്‍.

അക്വാറിയസ്
അക്വാറിയസ് വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ ചുറുചുറുക്കുള്ളവരും സൗഹൃദതല്പരരുമാണ്. പെട്ടെന്നു പ്രണയത്തില്‍ വീഴുന്ന തരക്കാരുമല്ല. ഇവര്‍ ഇവരുടെ പങ്കാളിയുടെ സ്വകാര്യത അംഗീകരിച്ചു കൊടുക്കുന്നവരാണ്. തിരികെ ഇതു പ്രതീക്ഷിയ്ക്കുകയും ചെയ്യും

പൈസസ്
പൈസസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ അല്പം ദുരൂഹതയുള്ള പ്രകൃതക്കാരാണ്. അവഗണിയ്ക്കപ്പെട്ടാല് പെട്ടെന്നു തന്നെ മുറിവേല്‍ക്കുന്ന പ്രകൃതക്കാര്‍. ഇവര്‍ പെട്ടെന്നു ദേഷ്യം വരുന്നവരുമാണ്.തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം!



Click it and Unblock the Notifications