Latest Updates
-
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ
മകര മാസത്തില്‍ സര്‍വ്വ ദുരിത ദോഷത്തിന് പരിഹാരം കാണാന്‍ 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
മകര മാസത്തില്‍ 27 നക്ഷത്രക്കാരുടേയും നാള്‍ഫലം നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ നിങ്ങള്‍ക്കുണ്ടാവുന്ന ദോഷ ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

മകരമാസത്തില്‍ ഓരോ നാളുകാരും ദോഷ പരിഹാരത്തിന് വേണ്ടി ചില പ്രത്യേക വഴിപാടുകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. തന്മൂലം ഇത്തരത്തിലുള്ള ദോഷപരിഹാരങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

മേടക്കൂര് ( അശ്വതി, ഭരണി, കാർത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്ക് വേണ്ടി ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ഇവര്‍ ഭഗവാന് നീരാഞ്ജനം, നാഗത്തിന് നൂറും പാലും, ഗണപതി ഭഗവാന് നാളികേരമുടക്കല്‍ എന്നിവ ചെയ്യുക. ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ഇത് കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ നിങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ശനിയാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്.

ഇടവക്കൂര് (കാർത്തിക 3/4 രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശിവനെ ആരാധിക്കേണ്ടതാണ്. ശിവന് ധാരയും വിഷ്ണുവിന് പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. ശിവന് ഭസ്മാഭിഷേകവും വഴിപാടായി നല്‍കണം. നാഗരാജാവിനെ പ്രാര്‍ത്ഥിക്കുകയും അനുഗ്രഹത്തിന് വഴിപാടുകള്‍ നടത്തുകയും വേണം.

മിഥുനക്കൂര് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ശിവക്ഷേത്രത്തില്‍ ഭസ്മാഭിഷേകം നടത്തുന്നതും ദോഷഫലങ്ങളെ കുറക്കുന്നു. സര്‍പ്പബലി നടത്തുന്നതിനും ശ്രദ്ധിക്കണം.

കര്ക്കിടകക്കൂര് ( പുണർതം 1/4 പൂയം , ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെങ്കില് ഇവര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി വ്യാഴാഴ്ച ദിനത്തില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ശാസ്താവിന് നീരാഞ്ജനവും എള്ള് തിരിയും സമര്‍പ്പിക്കണം. ഇത് ശനിദോഷത്തെ അകറ്റുന്നതിന് സഹായിക്കുന്നു.

ചിങ്ങക്കൂര് (മകം, പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം ഗണപതിഭഗവാനെയാണ് ദോഷ പരിഹാരത്തിന് വേണ്ടി ആരാധിക്കേണ്ടത്. ഇവര്‍ സുബ്രഹ്മണ്യസ്വാമിക്ക് ചെറിയ വെള്ളിവവേല് സമര്‍പ്പിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ കുറക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നു.

കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശാന്തിക്ക് വേണ്ടി മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടതാണ്. ഇവര്‍ ഭഗവാന് വ്യാഴാഴ്ച പാല്‍പ്പായസവും തൃക്കൈവെണ്ണയും വഴിപാടായി നല്‍കണം. ഇത് കൂടാതെ സുബ്രഹ്മണ്യ സ്വാമിക്ക് വേണ്ടി ഭസ്മാഭിഷേകവും നടത്തേണ്ടതാണ്.

തുലാക്കൂര് ( ചിത്തിര 1/2,ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശാസ്താവിന്റെ അനുഗ്രഹത്തിന് വേണ്ടി നെയ് വിളക്ക്, നീരാഞ്ജനം എന്നീ വഴിപാടുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഗണേശ മന്ത്രജപം നാഗദേവതകള്‍ക്ക് സര്‍പ്പബലി എന്നിവയാണ് ദോഷ പരിഹാരത്തിന് വേണ്ടി ഇവര്‍ നടത്തേണ്ട ദോഷ പരിഹാരവഴിപാടുകള്.

വൃശ്ചികക്കൂര് (മൂലം , പൂരാടം , ഉത്രാടം 1/4)
വൃശ്ചിക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി എല്ലാ വ്യാഴാഴ്ചയും വിഷ്ണു ഭഗവാന് പാല്‍പ്പായസവും തുളസി മാലയും സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ദേവീ ക്ഷേത്രത്തില്‍ ഭഗവതി സേവയും നടത്തേണ്ടതാണ്.

ധനുക്കൂര് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരം ശമിപ്പിക്കുന്നതിന് വേണ്ടി വിഷ്ണുഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇവര്‍ക്ക് പാല്‍പ്പായസം വഴിപാടായി ഭഗവാന് സമര്‍പ്പിക്കാം. കൂടാതെ ഹനുമാന് സ്വാമിയെ ആരാധിക്കുന്നതും അവില് നിവേദ്യമായി നല്‍കുന്നതും ദോഷപരിഹാരത്തിന് സഹായിക്കുന്നു.

മകരക്കൂര് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ഇവര്‍ വിഷ്ണുവിന് തുളസി മാല, പാല്‍പ്പായസം എന്നിവ വഴിപാടായി സമര്‍പ്പിക്കണം. ശിവന് ധാരയും രുദ്രാഭിഷേകവും നടത്തുനന്ത് നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

കുംഭക്കൂര് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷത്തെ ചെറുക്കുന്നതിന് വേണ്ടി മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. ഇവര്‍ മഹാവിഷ്ണുവിന് പാല്‍പ്പായസം, ദേവിക്ക് കടുംപായസം ശിവന് പിന് വിളക്ക്, ധാര എന്നിവയും വഴിപാടായി സമര്‍പ്പിക്കണം.

മീനക്കൂര് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ദേവിയെ ആരാധിക്കണം. ദേവിക്ക് കടും പായസം ശാസ്താവിന് എള്ള് പായസം, നീരാഞ്ജനം എന്നിവ സമര്‍പ്പിക്കണം ഇത് കൂടാതെ ശിവന് പിന്‍വിളക്കും ധാരയും നടത്തുന്നതിനും ശ്രദ്ധിക്കണം.
most read:മകരമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി-രേവതി) ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെ
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications