Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
മകരമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി-രേവതി) ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെ

മകരം 1 ആരംഭിക്കുന്നത് ജനുവരി 15-നാണ്. ഈ വര്‍ഷത്തെ മകര സംക്രമം വരുന്നത് ചിത്തിര നക്ഷത്രത്തിലാണ്. സൂര്യന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന സമയം ശുക്രനും ശനിയും മകരം രാശിയില്‍ ഉണ്ടായിരിക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെയുള്ള 27 നക്ഷത്രക്കാരുടേയും സമ്പൂര്ണഫലമാണ് ഇവിടെ പറയുന്നത്.

മേടക്കൂര് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ ജനിച്ച മൂന്ന് നക്ഷത്രക്കാര്‍ക്ക് മകരമാസത്തില്‍ അല്പം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. എങ്കിലും ഇവയെ അതിജീവിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സംസാരിക്കുമ്പോള്‍ ഓരോ വാക്കുകളും വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കണം. ജോലിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാല്‍ ഈ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. ബിസിനസില്‍ സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. ആരോഗ്യത്തിന് അത്ര നല്ല സമയമായിരിക്കില്ല. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല. ജോലിയില്‍ നിങ്ങളുടെ അധ്വാനത്തിന് വിലയുണ്ടാവുന്നു.
ദോഷപരിഹാരം: ശിവനെ ആരാധിക്കുകയും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക

ഇടവക്കൂര് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മകര മാസത്തില്‍ ഗുണദോഷ സമ്മിശ്രഫലമാണ് ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവില്ല. ഏത് കോണില്‍ നിന്നും സഹായം നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ ചെറിയ തരത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ അനുകൂല സമയമാണ് എന്നതാണ് സത്യം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. കലാരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ അനാവശ്യ ചിലവുകള്‍ ഉണ്ടാവുന്നു. തൊഴിലില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും.
ദോഷ പരിഹാരം: ഗണപതിഭഗവാനെ ആരാധിക്കുകയും ഗണേശ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക

മിഥുനക്കൂര് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മകര മാസത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്ത് പല കാര്യങ്ങള്‍ക്ക് വേണ്ടിയും യാത്രകള്‍ നടത്തേണ്ടതായി വരാം. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നു. ബിസിനസില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി വരുന്നു. പലപ്പോഴും പ്രധാന ജോലി ഉപേക്ഷിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചര്‍മ്മരോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. മാനസികമായി മികച്ച സമയമാണ്. പല കോണില്‍ നിന്നും ധനലാഭം ഉണ്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച സമയമായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ദോഷ പരിഹാരം: ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ശിവാഷ്ടോത്തരം ജപിക്കുന്നതിനും ശ്രദ്ധിക്കണം

കര്ക്കിടക്കൂര് (പുണര്‍തം 1/4, പൂയം, ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മകരമാസം പകുതി വരെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. പലപ്പോഴും ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ പിന്നേക്ക് മാറ്റി വെക്കേണ്ടി വന്നേക്കാം. ജോലികളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായേക്കാം. യാത്രകള്‍ അനിവാര്യമായി മാറും. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്കുന്നു. ആഭരണങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യമായി പണം ചിലവാക്കുന്നതില്‍ നിയന്ത്രണം വേണം.
ദോഷ പരിഹാം: ഹനുമാനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക

ചിങ്ങക്കൂര് (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മകര മാസത്തിലെ ഫലം എന്ന് പറയുന്നത് അല്പം ഗുണകരമല്ലാത്ത സമയമാണ്. തൊഴിലില്‍ ചെറിയ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ കലഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുമിത്രാദികള്‍ക്ക് രോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി മാസാവസാനം നേട്ടം ഉണ്ടാവുന്നു. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ പണം ചിലവാക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. പൊതുവെ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ അല്പം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. മനസ്സിന് സന്തോഷകരമായ വാര്‍ത്തകള്‍ ഉണ്ടാവുന്നു. പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ നേട്ടങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നു.
ദോഷപരിഹാരം: ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ദേവിക്ക് ചുവന്ന പട്ട് വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക

കന്നിക്കൂര് (ഉത്രം 3/4,അത്തം,ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മകര മാസം മാനസിക സംഘര്‍ഷത്തിന് അയവ് വരുന്ന സമയമാണ്. ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ പോലും അശ്രദ്ധ പാടില്ല. വളരെയധികം ശ്രദ്ധ നല്‍കുന്നതിന് സമയം കണ്ടെത്തണം. ബന്ധുക്കളില്‍ നിന്ന് അനുകൂല മനോഭാവം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിരത ഉണ്ടാവുന്നു. അമ്മയുടെ ആരോഗ്യം മെച്ചപ്പെടുന്നു. ജോലിയില്‍ പുറമേ നിന്നുള്ളവരുടെ ഇടപെടലുകള്‍ ശ്രദ്ധിക്കണം. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. മാസാവസാനം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പലപ്പോഴും പ്രതിസന്ധികള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ദോഷപരിഹാരം: ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ധാര നടത്തുകയും ചെയ്യുക

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന മാസമാണ്. സാമ്പത്തിക കാര്യങ്ങളിലും പോസിറ്റീവ് നേട്ടങ്ങള്‍ ഉണ്ടാവുന്നു. നല്ല സൗഹൃദങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് തീരുമാനം ഉടന്‍ ഉണ്ടായിരിക്കും. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ശാരീരികവും മാനസികവുമായ ഉന്മേഷം ഉണ്ടായിരിക്കുന്ന ഒരു മാസമായിരിക്കും തുലാം രാശിക്കാര്‍ക്ക്. പല വിധത്തിലുള്ള അനുകൂല നേട്ടങ്ങള്‍ മാസാവസാനം ഉണ്ടായിരിക്കും.
ദോഷ പരിഹാരം: ഹനുമാന് സ്വാമിയെ ആരാധിക്കുകയും പഴങ്ങള്‍ നിവേദിക്കുന്നതും നല്ലതാണ്

വൃശ്ചികക്കൂര് (വിശാഖം1/4,അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മകര മാസത്തില്‍ ഗുണദോഷ സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കുടുംബത്തോടൊപ്പം ചേരുന്നതിന് അനുകൂല സമയമായിരിക്കും. ബന്ധുക്കള്‍ തമ്മില്‍ പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ ചിലപ്പോള്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അത് മാറുന്നതിനുള്ള സാധ്യതയുണ്ട്. മനപ്രയാസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ സുഹൃത്തുക്കള്‍ പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്നു.
ദോഷ പരിഹാരം: ദേവിക്ഷേത്ര ദര്‍ശനം നടത്തുകയും ലളിതാ സഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക

ധനുക്കൂര് (മൂലം,പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്ന ഒരു മാസമാണ്. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വിജയിക്കുകയും സന്തോഷത്തോടെ ഓരോ കാര്യവും ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലം ലഭിക്കുന്നു. ജോലിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് നടത്തുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാവുന്നു. ബന്ധുസമാഗമം ഉണ്ടാവുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. മാസാവസാനം ചിലപ്പോള്‍ ധനം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രിയപ്പെട്ടവരെ വിട്ട് താമസിക്കുന്നതിനുള്ള യോഗം കാണുന്നു.
ദോഷപരിഹാരം: ദേവിക്ഷേത്ര ദര്‍ശനം നടത്തുക. ദേവിക്ക് വഴിപാടി നടത്തുക

മകരക്കൂര് (ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം തൊഴിലില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വീട് പണി പൂര്‍ത്തീകരിക്കുന്നതിനുള്ള യോഗം കാണുന്നു. രോഗാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ അനുകൂല ഫലം ഉണ്ടായിരിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടാവുന്നു. ഭൂമി വാങ്ങുന്നതിനുള്ള യോഗം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടം ഉണ്ടാവുന്നു.
ദോഷ പരിഹാരം: ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ശാസ്താവിനെ ഭജിക്കുകയും ചെയ്യുക

കുംഭക്കൂര് (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മകര മാസത്തില്‍ ഇവര്‍ക്ക് ദോഷഫലങ്ങള്‍ കൂടുന്ന ഒരു മാസമാണ്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പ്രണയിക്കുന്നവര്‍ക്കും പ്രതികൂലഫലങ്ങള്‍ ഉണ്ടായേക്കാം. പൊതുവേ ഗുണകരമല്ലാത്ത ഫലങ്ങള്‍ നല്കുന്ന ഒരു മാസമാണ് മകര മാസം. ബിസിനസില്‍ നഷ്ടം സംഭവിക്കാം. ജോലി ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ദാമ്പത്യത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് മാസാവസാനം പരിഹാരം കാണാം. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
ദോഷ പരിഹാരം: വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുകയും തുളസി മാല സമര്‍പ്പിക്കുകയും ചെയ്യുക

മീനക്കൂര് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒരുപോലെ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കലാരംഗത്ത് ഉള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്നു. സ്വന്തം പ്രയത്നത്താല്‍ വിജയം ലഭിക്കുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ കൊണ്ട് ആരേയും ദ്രോഹിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. മനസ്സിന്റെ സന്തോഷം തിരികെ ലഭിക്കുന്നു. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് ശ്രദ്ധ വേണം. പലപ്പോഴും പല കാര്യങ്ങളും നീണ്ട് പോവുന്നതിനുള്ള യോഗം കാണുന്നു.
ദോഷ പരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. പാല്‍പ്പായസവും തുളസി മാലയും സമര്‍പ്പിക്കുക
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











