Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
ആയുസ്സിലെ സര്‍വ്വ ദോഷങ്ങളകറ്റുന്ന അത്യുത്തമദിനം ജനുവരി 14: ഇവ ദാനം ചെയ്യൂ
മകരസംക്രാന്തിക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് നമ്മളില്‍ പലരും. ഈ വര്‍ഷത്തെ മകര സംക്രാന്തി ജനുവരി 14-നാണ്. ഈ ദിനത്തില്‍ നാം പ്രത്യേക പൂജകള്‍ നടത്തുകയും പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നവരും ഉണ്ട്. ഈ ദിവസത്തിലാണ് സൂര്യന് മകരം രാശിയില്‍ പ്രവേശിക്കുന്നത്. അതായത് ജനുവരി 14-നാണ് മകര സംക്രാന്തി വരുന്നത്. ഈ ദിനത്തില്‍ മംഗളകരമായ പല കാര്യങ്ങള്‍ക്കും നമ്മള് തുടക്കം കുറിക്കുന്നു. പുണ്യ ദിനത്തില്‍ ഗംഗാ സ്നാനം ചെയ്യുന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ ദാദധര്മ്മങ്ങള് നടത്തുന്നതിനും വളരെയധികം പ്രാധാന്യം ഉണ്ട്.

മകരസംക്രാന്തി ദിനത്തില്‍ അതി രാവിലെ എഴുന്നേറ്റ് കുളിച്ച് സൂര്യന് ജലം അര്‍പ്പിക്കണം. അതിന് ശേഷം പാവപ്പെട്ടവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ നടത്തണം. ഈ ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് സൂര്യന്, ശനി, ബുധന്‍, വ്യാഴം എന്നിവയുള്‍പ്പെടെ എല്ലാ നവഗ്രഹങ്ങളെയും സന്തോഷിപ്പിക്കുകയും അത് മൂലം നമുക്കുണ്ടാവുന്ന ഗ്രഹപ്പിഴകളെ അകറ്റുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നവഗ്രഹ സ്വാധീനം മൂലം ഉണ്ടാവുന്ന ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ദാനം. ഇത് നിങ്ങളുടെ ജീവിതത്തിലെ സര്വ്വദോഷങ്ങളേയും അകറ്റുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്തൊക്കെ വസ്തുക്കളാണ് മകരസംക്രാന്തി നാളില്‍ ദോഷം മറികടക്കുന്നതിന് വേണ്ടി ദാനം ചെയ്യേണ്ടത് എന്ന് നോക്കാം.

എള്ള്
എള്ള് ദാനം ചെയ്യുന്നത് മകര സംക്രാന്തിയില്‍ മികച്ച ഫലം നല്കുന്നു എന്നാണ് വിശ്വാസം. എള്ള് ദാനം ചെയ്യുന്നതും ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതും നിങ്ങള്‍ക്ക് മികച്ച ഫലം നല്കുന്നു. കാരണം ഇത് നിങ്ങളുടെ ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏത് കണ്ടകശനിയേയും ഇല്ലാതാക്കി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും തിരികെ കൊണ്ട് വരുന്നതിന് സഹായിക്കുന്നു എള്ള് ദാനം ചെയ്യുന്നത്. മാത്രമല്ല ഇത് സൂര്യഭഗവാന്റെ അനുഗ്രഹം നല്‍കുന്നതിനും സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ദോഷഫലങ്ങളെ അകറ്റി സമ്പത്ത് പ്രദാനം ചെയ്യുന്നതിനും ഈ ദാനം സഹായിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് മകര സംക്രാന്തി ദിനത്തില്‍ എള്ള് ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

അന്നദാനം
മകരസംക്രാന്തി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് സൂര്യദേവന് ജലം അര്‍പ്പിച്ച ശേഷം പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെയ്ത് കൂട്ടിയ പാപങ്ങളില്‍ നിന്ന് മോചനം നല്കുന്നു. അത് മാത്രമല്ല അന്നദാനം നടത്തുന്നതിലൂടെ ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നൂ. കൂടാതെ ബുധന്റെ ദോഷഫലങ്ങളെ അകറ്റുന്നതിനും ഈ ദാനം സഹായിക്കുന്നു. ഇത്തരത്തില്‍ ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ മേഖലകളിലും വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു.

പാദരക്ഷകള്‍
പാദരക്ഷകള്‍ ഈ ദിനത്തില്‍ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ശനിയുടെ ദോഷഫലങ്ങളാണ് ഏഴര ശനി, കണ്ടക ശനി എന്നിവയെ ഇല്ലാതാക്കുന്നതിന് ഈ ദിനത്തില്‍ പാദരക്ഷകള്‍ ദാനം ചെയ്യുന്നത് നല്ലതാണ്. ഇത് കൂടാതെ കറുത്ത എള്ള്, ഉമി എന്നിവയും ഈ ദിനത്തില്‍ ദാനം ചെയ്യുക. ഇതിലൂടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ശനിദോഷത്തെ പാടേ അകറ്റുന്നതിനും മറ്റ് ഗ്രഹദോഷങ്ങളെ പ്രതിരോധിക്കുന്നതിനും ഇത്തരത്തില്‍ ദാനം ചെയ്യുന്നത് നല്ലതാണ്.

ശര്‍ക്കരയും നെയ്യും
മകര സംക്രാന്തി നാളില്‍ ശര്‍ക്കരയും നെയ്യും ദാനം ചെയ്യുന്നതും നല്ലതാണ്. ഇത് ഗ്രഹദോഷങ്ങളകറ്റി വ്യാഴത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. മകര സംക്രാന്തി ദിനത്തില്‍ ഇത് ചെയ്യുന്നതിലൂടെ ജീവിതത്തിലെ പല അസ്വസ്ഥതകളും പൂര്‍ണമായും ഇല്ലാതാവുന്നു. കൂടാതെ വ്യാഴത്തിന്റെ ദോഷം മൂലം ഉണ്ടാവുന്ന പല കഠിന ദോഷങ്ങള്‍ക്കും ഈ ദാനം ഒരു പരിഹാരമാണ്. സര്വ്വദോഷങ്ങളകറ്റി ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് വേണ്ടി ശര്‍ക്കരയും നെയ്യും മകര സംക്രാന്തി ദിനത്തില്‍ ദാനം ചെയ്യണം.

മധുരപലഹാരങ്ങള്‍
മകര സംക്രാന്തി ദിനത്തില്‍ മധുരപലഹാരങ്ങള്‍ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും അകറ്റുന്നതിന് സഹായിക്കുന്നു. ഗ്രഹദോഷങ്ങളെല്ലാം മാറ്റി ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് ഈ ദിനത്തിലെ ദാനം സഹായിക്കുന്നു. സൂര്യന്, വ്യാഴം, ശനി എന്നീ ഗ്രഹദോഷങ്ങള്‍ നീങ്ങുന്നു. മകരസംക്രാന്തി ദിനത്തില്‍ ശര്‍ക്കരയും കറുത്ത എള്ളും കൊണ്ടുണ്ടാക്കിയ ലഡ്ഡു ദാനം ചെയ്യുന്നത് സൂര്യനെ ശക്തനാക്കുന്നു. ഈ ദിനത്തില്‍ ശര്‍ക്കര കൊണ്ടുണ്ടാക്കിയ എന്ത് മധുരപലഹാരവും ദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അരി
അരി ദാനം ചെയ്യുന്നത് ഈ ദിനത്തില്‍ അത്യുത്തമമായി കണക്കാക്കുന്നു. ചന്ദ്രന്റെ പ്രതീകമായാണ് ധാന്യത്തെ കണക്കാക്കുന്നത്. ഇത് ചന്ദ്രദോഷത്തെ അകറ്റുന്നതിനും ജീവിതം ഐശ്വര്യപൂര്ണമാക്കുന്നതിനും സഹായിക്കുന്നു. ചന്ദ്രനെ ശക്തനാക്കുന്ന കാര്യത്തില്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിനും ഈ ദിനത്തിലെ ദാനം മികച്ചതാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും മറികടക്കുന്നതിന് വേണ്ടി മകര സംക്രാന്തി ദിനത്തില്‍ ഈ വസ്തുക്കള്‍ ദാനം ചെയ്യുക. തല്‍ഫലമായി ചന്ദ്രന് ശക്തനാവുന്നു.

വസ്ത്രങ്ങള്‍
ഗ്രഹദോഷങ്ങളെ അകറ്റുന്നതിന് വേണ്ടി നമുക്ക് പുതപ്പുകളും വസ്ത്രങ്ങളും ദാനം ചെയ്യാവുന്നതാണ്. ഇത് ദാനം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത എല്ലാ ദോഷങ്ങള്‍ക്കും പരിഹാരമാവുന്നു. ഇത് കൂടാതെ രാഹുദോഷത്തെ അകറ്റുന്നതിന് വേണ്ടി നമുക്ക് ഇത്തരം ദാനം സഹായിക്കുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങളും പുതപ്പും ദാനം ചെയ്യുന്നത് രാഹുവിന്റെയും കേതുവിന്റെയും ദോഷങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങളെ സഹായിക്കുന്നു എന്നാണ് വിശ്വാസം. ഇത്രയും വസ്തുക്കള്‍ ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ദോഷഫലങ്ങള്‍ മാറുന്നു എന്നാണ് പറയുന്നത്.
Most read:സൂര്യ-ശനി സംയോഗം 4 രാശിക്കാരില്‍ ആഞ്ഞടിക്കും: ജനുവരി 14- നിര്‍ണായകം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications