Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂര്യ-ശനി സംയോഗം 4 രാശിക്കാരില്‍ ആഞ്ഞടിക്കും: ജനുവരി 14- നിര്‍ണായകം
ജനുവരി 14-നാണ് സൂര്യന് മകര രാശിയില്‍ സംക്രമിക്കുന്നത്. ഈ സമയം ശനി മകരം രാശിയില്‍ ഉണ്ടായിരിക്കും. ജനുവരി 17-നാണ് ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ സമയം ശുക്രനും ഇതേ രാശിയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. സൂര്യനും ശുക്രനും ശത്രുക്കളാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇവര്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാവുന്ന ദോഷഫലങ്ങള്‍ വളരെ പ്രതിസന്ധികള്‍ ഓരോരുത്തരിലും സൃഷ്ടിക്കുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം മകരസംക്രാന്തി നാളില്‍ സൂര്യനും ശനിയും ഒരേ രാശിയില്‍ സംക്രമിക്കുന്നു.

തല്‍ഫലമായി, ഈ വര്‍ഷം മകരത്തില്‍ സൂര്യനും ശനിയും സംയോജിക്കുന്നതിനെ അതീവ പ്രാധാന്യത്തോടെയാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. വേദജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഈ സംയോഗം ചെറിയ ചില ദോഷങ്ങള്‍ ഉണ്ടാക്കുന്നു. ചിങ്ങം, തുലാം ഉള്‍പ്പടെയുള്ള നാല് രാശിക്കാര്‍ക്ക് ഈ സംയോഗം അല്പം അപകടകമായ നിര്‍ണായകമായ ഫലങ്ങളാണ് നല്‍കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാവുന്നത് എന്നും ഏതൊക്കെ രാശിക്കാരെ ഈ ഗ്രഹങ്ങളുടെ സംയോജനം മോശമായി സ്വാധീനിക്കും എന്നും നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മകരം രാശിയിലെ സൂര്യ-ശനി സംക്രമണം മകര സംക്രാന്തി ദിനത്തില്‍ വളരെ മോശം ഫലം നല്കുന്നു. ഈ സമയം വളരെയധികം ശ്രദ്ധയോടെ വേണം ഇവര്‍ കടന്നു പോവുന്നതിന്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത ഇവരില്‍ കൂടുതലായതിനാല്‍ അത് പലപ്പോഴും നിങ്ങളെ പ്രശ്നങ്ങളിലേക്ക് എത്തുന്നു. പണം കടം കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല ഈ കാലയളവില്‍ ആര്‍ക്കും അനാവശ്യമായി പണം കൊടുക്കുകയോ തിരിച്ച് വാങ്ങിക്കുകയോ ചെയ്യരുത്. എപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞ് കൊണ്ട് വേണം പ്രവര്‍ത്തിക്കുന്നതിന്. വീട്ടില്‍ ചില മോശം സംഭവങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ അച്ഛനുമായി തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായേക്കാം. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ജനുവരി 14 വളരെയധികം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യ-ശനി ഗ്രഹ സംഗമം പലപ്പോഴും വളരെയധികം ദോഷഫലങ്ങള്‍ നല്കുന്നു. മാനസികമായി നിങ്ങള്‍ക്ക് അസ്വസ്ഥതയും ഉത്കണ്ഠയും വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്. അത് കൂടാതെ സുഹൃത്തുക്കളുമായി ഇടപെടുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധിക്കണം സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ജോലി ലഭിക്കുന്ന കാര്യത്തില്‍ അരക്ഷിതാവസ്ഥ നിലനില്ക്കുന്നു. ഏത് കാര്യത്തിനും ക്ഷമയോട പ്രവര്‍ത്തിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മകര സംക്രമണ ദിനത്തില്‍ ദോഷഫലങ്ങള്‍ ഉണ്ടാവുമെങ്കിലും ചില അപ്രതീക്ഷിത ഫലങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് സംസാരിക്കുന്ന ഭാഷ വളരെയധികം ശ്രദ്ധിക്കണം. കാരണം വാവിട്ട് പറയുന്ന വാക്കുകള്‍ പലപ്പോഴും തിരിച്ചെടുക്കാന്‍ സാധിക്കുകയില്ല. ഒരിക്കലും പരുഷമായി സംസാരിക്കുകയോ അല്ലെങ്കില്‍ പെരുമാറുകയോ ചെയ്യരുത്. ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് വെല്ലുവിളിയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. നേത്ര സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യന്റേയും ശനിയുടേയും സംയോഗം ജീവിതത്തില്‍ ചെറിയ തോതിലല്ല, വലിയ തോതില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വിഷാദവും പ്രതിസന്ധികളും അനുഭവപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പ്രതിസന്ധികളിലേക്ക് എത്തുകയും ചെയ്യുന്നു. നിങ്ങളുടെ ചെലവുകളും ക്രമേണ വര്‍ദ്ധിക്കും. ഇത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. അധികം പണം ആര്‍ക്കും കടം കൊടുക്കരുത്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്.

പ്രതിവിധികള്‍
സൂര്യ ശനി സംയോഗത്തിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ ചില ദോഷങ്ങള്‍ ഉണ്ടാവുന്നു. രണ്ട് ഗ്രഹങ്ങള്‍ മൂലമുണ്ടാവുന്ന സംയോജനം ഒഴിവാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ശനിദോഷ പരിഹാരത്തിന് വേണ്ടി ശനിയാഴ്ച ശനി ക്ഷേത്രത്തില്‍ കടുകെണ്ണ സമര്‍പ്പിക്കുക. കൂടാതെ ആല്മരത്തിന് കീഴില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക. തല്‍ഫലമായി, ശനിയുടെ ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. കൂടാതെ ഞായറാഴ്ച ദിനത്തില്‍ സൂര്യനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി സൂര്യന് ജലം അര്‍പ്പിക്കുക. കൂടാതെ ചുവന്ന പൂക്കള്‍ അര്‍പ്പിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
