Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ശനിദോഷം കഠിനമാവുമ്പോള്‍ ഈ രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു
ശനിദോഷം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ പലപ്പോഴും ദോഷഫലങ്ങള്‍ കൂടുതല്‍ കാലം നിലനില്ക്കുന്നു. ശനിയുടെ സഞ്ചാര സമയം എന്ന് പറയുന്നത് രണ്ടര വര്‍ഷമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ആരോഗ്യത്തിനുള്ള പങ്ക് നിസ്സാരമല്ല എന്ന് നമുക്കറിയാം. ശനിദോഷം ബാധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെക്കൂടിയും ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. കാരണം ശനി മൂലമുണ്ടാവുന്ന രോഗങ്ങള്‍ ഒരിക്കലും നിസ്സാരമായി മാറ്റാന്‍ സാധിക്കുകയില്ല.

ജ്യോതിശാസ്ത്രത്തെ പലപ്പോഴും ശനി വളരെ മോശമായി ബാധിക്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. കുംഭം, മകരം രാശികളുടെ അധിപനാണ് ശനി. ശനി ശ്വാസം, പാദങ്ങള്‍, കാല്‍മുട്ടുകള്‍, മജ്ജ എന്നിവയെ നിയന്ത്രിക്കുന്നു. കൂടാതെ പ്ലീഹ, എന്‍ഡോ-കാര്‍ഡിയോ സിസ്റ്റം, അസ്ഥികള്‍, വാരിയെല്ലുകള്‍, നഖങ്ങള്‍, മുടി എന്നിവയെ കൂടി ശനി ബാധിക്കുന്നു. ഇത് കൂടാതെ ചെവി, കാല്‍മുട്ടുകള്‍, മാംസം, പേശികള്‍, അവയവങ്ങള്‍ മുതലായവയുടെ കാരകനുമാണ് ശനി. ശനിദോഷമുള്ളവര്‍ക്ക് ഉണ്ടാവുന്ന രോഗാവസ്ഥകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജ്യോതിഷത്തില്‍ ശനിയുടെ ശക്തി
ജ്യോതിഷത്തില്‍ ശനി കര്‍മ്മ ഗ്രഹം എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ശനിദോഷമുള്ളവര്‍ പലപ്പോഴും നിങ്ങളോട് വളരെയധികം മോശം രീതിയില്‍ പെരുമാറുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ക്ഷമ, കഠിനാധ്വാനം, നിയമസാധുത, അധികാരം, യുക്തിസഹമായ ചിന്ത, വളര്‍ച്ച, ധ്യാനം, വിശകലന കഴിവുകള്‍ എന്നിവയേയും ബാധിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള മോശം പെരുമാറ്റവും നിങ്ങളില്‍ നിന്ന് ഉണ്ടാവുന്നു. ജ്യോതിഷ പ്രകാരം മകരം, തുലാം, കുംഭം എന്നീ രാശികളിലാണെങ്കില്‍ ശനി ശക്തനായി നിലകൊള്ളുന്നു.

ശനി മൂലമുണ്ടാകുന്ന രോഗങ്ങള്‍
വേദ ജ്യോതിഷത്തിലെ ശനി നിങ്ങളുടെ കര്‍മ്മത്തെ പ്രതിനിധീകരിക്കുന്നതാണ്. ശനി അതിന്റെ രാശിചക്രം പൂര്‍ത്തിയാക്കാന്‍, 30 വര്‍ഷമെടുക്കും. എന്നാല്‍ ശനി മൂലം ചില രോഗങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവ എന്തൊക്കെയന്നും എങ്ങനെ പ്രതിരോധം തീര്‍ക്കണം എന്നും നമുക്ക് നോക്കാം. ശനിയുടെ ദോഷഫലങ്ങള്‍ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

വിട്ടുമാറാത്ത രോഗങ്ങള്‍
ശനിദോഷം അതിന്റെ ഉച്ചസ്ഥായിയിലാണെങ്കില്‍ നിങ്ങളെ ബാധിക്കുന്ന രോഗം പലപ്പോഴും വിട്ടുമാറാതെ നില്‍ക്കുന്നതാണ്. ഇതിന്റെ ഫലമായി നിങ്ങളുടെ കുടുംബത്തിലും രോഗാവസ്ഥക്കുള്ള സാധ്യതയുണ്ട്. ദോഷകരമോ അല്ലെങ്കില്‍ ബലഹീനനായ ശനിയോ ആണെങ്കില്‍ ഇവര്‍ക്ക് ദോഷം വിട്ടുമാറാതെ നില്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള് നിസ്സാരമാക്കരുത്. ശനി നിങ്ങളില്‍ ബലഹീനത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശനിദോഷഫലമായി നിങ്ങള്‍ക്ക് ഓജസ്സ്, മോശം ദഹനം, പ്രതിരോധം എന്നിവയെല്ലാം ഉണ്ടാവുന്നു.

വിട്ടുമാറാത്ത രോഗങ്ങള്‍
ശനിദോഷം ബാധിച്ച ആളുകള്‍ക്ക് പലപ്പോഴും ശരീരഭാഗങ്ങളില്‍ മരവിപ്പ്, കാഠിന്യം എഴുന്നേല് കഴിയാത്ത ബുദ്ധിമുട്ടുകള്‍ എന്നിവയുണ്ടാവുന്നു. ഇത് കൂടാതെ വാതം, സന്ധിവാതം, എല്ലുകള്‍ ഒടിയുന്നത്, ഓസ്റ്റിയോപൊറോസിസ്, അകാല വാര്‍ദ്ധക്യം തുടങ്ങിയ അസുഖങ്ങള്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം കൃത്യസമയത്ത് തന്നെ ചികിത്സയും ശ്രദ്ധയും വേണ്ട രോഗാവസ്ഥകളാണ്. കൂടാതെ പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം, കാന്‍സര്‍, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, മുതലായവ ശനി മൂലമുണ്ടാകുന്ന രോഗങ്ങളില്‍ ഉള്‍പ്പെടുന്നു.

വിട്ടുമാറാത്ത രോഗങ്ങള്‍
കാഴ്ചക്കുറവ്, ശരീരം ശോഷിക്കുന്നത്, ബധിരത, വൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ ശനി ദോഷഷം ബാധിച്ചവര്ക്കുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ചൊറിച്ചില്‍, വേദന എന്നിവയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൃത്യമായി പരിശോധനകളും മറ്റും ചെയ്യേണ്ടതാണ്. ജാതകത്തില്‍ ശനിദോഷം ഉണ്ടാവുന്നവര്‍ക്ക് പലപ്പോഴും മാനസികാരോഗ്യവും തകരുന്നു. ശനി മൂലമുണ്ടാകുന്ന രോഗങ്ങളുടെ ഫലമായി പലപ്പോഴും പാദങ്ങള്‍ക്കും കാലുകള്‍ക്കും ഭേദമാക്കാനാവാത്ത തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നു. ഇവരെ വന്‍കുടലിനെ ബാധിക്കുന്ന രോഗാവസ്ഥകള്‍ കൂടുതലായി ബാധിക്കുന്നു.

പ്രതിവിധികള്‍
ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശനിദോഷത്തിന്റെ പ്രഭാവത്തെ കുറക്കുന്നതിന് വേണ്ടി നമുക്ക് ചില പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. കൃത്യമായ ജീവിത ശൈലിയും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ഇത് മാത്രമല്ല നിര്‍ബന്ധമായും ശനിയെ ധ്യാനിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശനിബീജ മന്ത്രം ജപിക്കാവുന്നതാണ്. മെഡിറ്റേഷന്‍ ചെയ്യുന്നതിലൂടെ ശനിയുടെ ദോഷഫലങ്ങളെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം.

പ്രതിവിധികള്‍
സൂര്യനെ ദിനവും പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച്ച ശനിയാഴ്ചകളില്‍ ശനിദേവനേയും സൂര്യനേയും പ്രാര്‍ത്ഥിക്കണം. ഇത് നിങ്ങളുടെ ജാതകത്തിലെ ദോഷകരമായ ശനിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഹനുമാനെ ആരാധിക്കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷകരമായ ശനിയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആനൂകൂല്യവും ഇത് വഴി ലഭിക്കുന്നു. പാവപ്പെട്ടവരെ സാമ്പത്തികമായും ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുക. ശനിയാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുന്നതാണ് ശനിയുടെ മറ്റൊരു പ്രതിവിധി. ഇത് ശനിദോഷത്തില്‍ നിന്ന് നിങ്ങളെ മുക്തരാക്കുന്നു.
most read:2023 ഈ ആറ് രാശിക്കാരുടേതാണ്: സാമ്പത്തിക സൗഭാഗ്യം കൂടെ തന്നെ
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications