Latest Updates
-
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൊളുത്തുന്ന ഓരോ ദീപത്തിലും ഇപ്രകാരമാണ് ഫലങ്ങള്‍: ഐശ്വര്യത്തുടക്കം ഇങ്ങനെ
സന്ധ്യാദീപം കൊളുത്തുന്നതിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ദീപം കൊളുത്തുമ്പോള്‍ നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദീപം കൊളുത്തുന്നതിന്റെ പ്രാധാന്യം, ദീപത്തിന്റെ പ്രത്യേകത, എങ്ങനെ ദീപം കൊളുത്തണം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാം. പിച്ചള വിളക്കുകളും, വെള്ളി, മണ് തുടങ്ങിയ വിളക്കുകളും പലരും ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ ഓരോ വിളക്ക് കത്തിക്കുന്നതിന് പിന്നിലും വളരെയധികം പ്രാധാന്യം ഉണ്ട്. ജീവിതത്തില്‍ പ്രകാശം പരത്തുന്ന ഒന്നാണ് വിളക്കുകള്‍. അന്ധകാരത്തെ അകറ്റി നന്മയുടെ വെളിച്ചം നിറക്കുന്ന ഈ വിളക്കുകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നു. രോഗാവസ്ഥയില്‍ പോലും അതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് വിളക്കുകള്‍ കത്തിക്കാവുന്നതാണ്.

വിളക്ക് കത്തിക്കുമ്പോള്‍ അറിയാന്‍
രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വിളക്കുകള്‍ കത്തിക്കുന്നത് സഹായിക്കുന്നു. 3,5,7,9 എന്നിങ്ങനെ തിരികളിട്ട് വേണം ദീപങ്ങള്‍ കൊളുത്തുന്നതിന്. ഇത് പനിയും മറ്റ് രോഗബാധകളേയും ഒഴിവാക്കും എന്നാണ് വിശ്വാസം. വിളക്ക് കത്തിക്കുന്ന മാധ്യമത്തിലും വളരെയധികം പ്രാധാന്യം ഉണ്ട്. വെള്ളിവിളക്ക് കത്തിക്കുന്നത് ചന്ദ്രദേവനെ പ്രീതിപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് ജീവിതത്തില്‍ നിങ്ങള്ഡക്ക് ദിശാബോധം നല്‍കുകയും ചെയ്യുന്നു.

സ്വര്‍ണ്ണ വിളക്ക്
സ്വര്‍ണ ലോഹം കൊണ്ട് തയ്യാറാക്കിയ വിളക്ക് കൊളുത്തുന്നത് നിങ്ങളെ ഗുരുതര രോഗങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നു. കൂടാതെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിനും സ്വര്‍ണ വിളക്കില്‍ തിരി തെളിയിക്കുന്നത് സഹായിക്കുന്നു. ബിസിനസ് വിപുലീകരിക്കുന്നതിനും അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും സ്വര്‍ണ വിളക്ക് കൊളുത്താവുന്നതാണ്.

ഇരുമ്പ് വിളക്ക്
ഇരുമ്പ് വിളക്കില്‍ ദീപം കൊളുത്തുന്നത് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ സഹായിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിനും ശനിദോഷ പരിഹാരത്തിനും വേണ്ടി ഇരുമ്പ് വിളക്കില്‍ തിരി കൊളുത്താവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കും ഐശ്വര്യത്തിനും വളരെയധികം സഹായിക്കുന്നു. ഏഴരശനി, കണ്ടകശനി പോലുള്ള ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മണ്‍വിളക്ക്
മണ്‍വിളക്കില്‍ തിരി തെളിയിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് സഹായിക്കുന്നു. എല്ലാ പ്രാര്‍ത്ഥനയിലും ആരാധനകളിലും നമുക്ക് മണ്‍വിളക്ക് കത്തിക്കാവുന്നതാണ്. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറിലെ ഉയര്‍ച്ചക്കും ധനനേട്ടത്തിനും എല്ലാം മണ്‍വിളക്ക് കൊളുത്തുന്നത് നല്ലതാണ്.

ഓട്ടു വിളക്കുകള്‍
പിച്ചള, ഓട് വിളക്കുകള്‍ കൊളുത്തുന്നത് സാധാരണമാണ്. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറക്കുന്നതിന് സാധിക്കുന്നു. എല്ലാ വീടുകളിലും സന്ധ്യാനേരത്ത് വിളക്ക് കൊളുത്തുന്നത് നല്ലതാണ്. ഇത് ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും നിങ്ങളെ നയിക്കുന്നു. ഇത് കൂടാതെ നാരങ്ങ വിളക്കുകള്‍ കൊളുത്തുന്നതും ഐശ്വര്യത്തിന് നല്ലതാണ്. ഇത് ഗ്രഹദോഷങ്ങളെ അകറ്റുന്നതിനും ജീവിതത്തില്‍ നിന്ന് ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
Most read:ജനുവരി 21-ന് അപ്പുറം ശനി അലട്ടില്ല: അനുഗ്രഹഭാവത്തില്‍ ശനി നില്ക്കും ശ്രേഷ്ഠ ദിനം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications