Latest Updates
-
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍
Horoscope Today, 8 November 2022: ഇന്നത്തെ രാശിഫലം: ഗ്രഹണദിനം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഏത് രാശിക്ക്

ഇന്ന് ചന്ദ്രഗ്രഹണം, ഇന്നത്തെ ദിവസം രാശിഫലപ്രകാരം ഏതൊക്കെ രാശിക്കാര്‍ക്കാണ് മികച്ച ഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് നടക്കാന്‍ പോവുന്നത്. നിങ്ങളുടെ ഇന്നത്തെ രാശിഫലം ആര്‍ക്കൊക്കെ അടിതെറ്റും എന്നും ആരൊക്കെ പിടിച്ച് കയറും എന്നും അറിയാന്‍ വായിക്കൂ

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമാണ്. ധനപരമായ നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. എങ്കിലും ധനമിടപാടുകളില്‍ ശ്രദ്ധ വേണം. വസ്തുക്കള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും യോഗം കാണുന്നു. സന്താനങ്ങള്‍ക്ക് ഐശ്വര്യം നിറയുന്ന ദിവസമാണ്. വിവാഹാലോചനകളില്‍ ഫലം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച ദിവസമാണ്. പൊതുവേ അനുകൂല ഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. ആരോഗ്യം തൃപ്തികരമായിരിക്കും. ശിവനെ ഭജിക്കുകയും ഗണേശസ്തുതി ജപിക്കുകയും വേണം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നുണ്ട്. അനുയോജ്യമായ പല ബന്ധങ്ങളും വിവാഹത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പങ്കാളികള്‍ക്ക് മികച്ച ദിവസമായിരിക്കും. നിക്ഷേപത്തിന് മികച്ച സമയമാണ്. കുടുംബങ്ങള്‍ ഒരുമിച്ച് കൂടുന്നതിനും സന്തോഷം പങ്ക് വെക്കുന്നതിനും സാധിക്കുന്നു. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഉദ്യോഗത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. അനുകൂലഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കൂ. ഇത് വിഘ്‌നങ്ങളെ അകറ്റുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതിയ വീടിന്റെ പണി ആരംഭിക്കുന്നതിന് ഉള്ള യോഗം കാണുന്നു. അതിന് അനുയോജ്യമായ സമയമാണ് ഇപ്പോള്‍. പ്രശസ്തിയും അംഗീകാരവും നിങ്ങളെ തേടി വരുന്നു. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നു. ഓഫീസ് കാര്യത്തിന് വേണ്ടി യാത്രകള്‍ നടത്തേണ്ടതായി വരുന്നു. എന്നാല്‍ വാഹനം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണ്ടതാണ്. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ദേവിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ബന്ധുക്കളുടെ പിണക്കം മാറി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ദമ്പതികള്‍ക്ക് ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. ചിലവിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വരവനുസരിച്ച് ചിലവഴിച്ചില്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നത്തിലായേക്കാം. സാമ്പത്തിക അടിത്തറ വരെ ഇളകുന്ന ദിവസമാണ് പലപ്പോഴും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന്. എങ്കിലും ഉച്ചക്ക് ശേഷം സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒടിവുകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ ദോഷപരിഹാരത്തിന് വേണ്ടി നാഗപ്രീതി വരുത്തേണ്ടതാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം അനുകൂലമായ സമയമാണ് ഇന്നത്തെ ദിവസം. വീടിന്റെ പണി പുനരാരംഭിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന ദിനമാണ് ഇന്നത്തെ ദിവസം. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ്. വസ്തുക്കള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഇന്നത്തെ ദിവസം അനുകൂലമാണ്. ജോലിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ഗണപതി ഭഗവാനെ ആരാധിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും അതിന് നേതൃത്വം വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സഹായങ്ങള്‍ നല്‍കുന്നതിന് നിങ്ങള്‍ എന്നും മുന്നില്‍ നില്‍ക്കുന്നു. പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടുന്ന ദിനമാണ് ഇന്നത്തെ ദിവസം. കുട്ടികള്‍ക്ക് ചെറിയ രീതിയില്‍ ബാലാരിഷ്ടതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ധനനേട്ടവും ലാഭവും ഉണ്ടാവുന്നു. സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മടി വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കാതെ വരുന്നു. ജോലിയില്‍ വരെ ഈ മടി പ്രതിഫലിക്കുന്നു. ചില കാര്യങ്ങള്‍ മാറ്റി വെച്ച് മുന്നോട്ട് പോവേണ്ടി വരുന്നു. വിവാഹാലോചനകള്‍ അനുകൂല ഫലം നല്‍കുന്നു. ധനസമ്പാദനത്തിന് പറ്റിയ ദിനമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികളെ എല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. കര്‍മ്മമേഖലയില്‍ പുരോഗതി കൈവരിക്കുന്നതിന് സാധിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ആ ദിനത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും ഉണ്ടാവുന്നു. തീര്‍ത്ഥാടനത്തിന് പോവുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി ലഭിക്കുന്നതിനുള്ള ഭാഗ്യമുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായിരിക്കും. രോഗങ്ങള്‍ അലട്ടാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. അടുത്ത ബന്ധുക്കള്‍ മൂലം പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. നാഗപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കൂ. ഇത് നിങ്ങളുടെ ദോഷഫലങ്ങള്‍ മാറ്റുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജോലിയില്‍ ഉണ്ടാവുന്നു. അമ്മയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കുന്നു. സാമ്പത്തിക ബാധ്യതകള്‍ വരാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. പേരും പ്രശസ്തിയും നിങ്ങളെ തേടി വരുന്നു. ബജറ്റില്‍ ചെറിയ ചില താളപ്പിഴകള്‍ വരുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതിന് ശ്രദ്ധിക്കണം. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടായേക്കാം. പരീക്ഷകളില്‍ വിജയം കൈവരുന്നതിന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. എന്നാല്‍ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി വരുന്നു. മന:പ്രയാസങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും ശ്രദ്ധിക്കണം. അമിത ദേഷ്യം ഒഴിവാക്കേണ്ടതാണ്. ജോലിയില്‍ അതീവ ശ്രദ്ധ വേണം. അല്ലെങ്കില്‍ അത് പിന്നീട് പ്രയാസം ഉണ്ടാക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നു. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നു. വഴക്കിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തേണ്ടതാണ്. ഇന്റര്‍വ്യൂ വിജയിക്കുകയും ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികള്‍ മുഖേന സന്തോഷം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ദിവസമാണ്. സന്ദിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ശാസ്താവിനെ ആരാധിക്കുന്നതിന് സാധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുയോജ്യനായ പങ്കാളിയെ ലഭിക്കുന്നു. മന:സന്തോഷത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച ദിനമായിരിക്കും. സാമൂഹ്യ സേവന രംഗത്ത് നിങ്ങള്‍ക്ക് മുന്നോട്ട് വരുന്നതിന് സാധിക്കുന്നു. നേതൃസ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ പുരോഗതി ഉണ്ടാവും. ധാരാളം യാത്രകള്‍ നടത്തേണ്ടി വരുന്നു. ജോലിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദൂരയാത്രക്കുള്ള സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് ലാഭം നേടുന്നതിനുള്ള സാധ്യതയുണ്ട്. ദേവിയെ പ്രീതിപ്പെടുത്തുന്നതിന് പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് ദോഷപരിഹാരങ്ങളെ ഇല്ലാതാക്കുന്നു.
most read:ദാരിദ്ര്യ യോഗമുണ്ടാക്കുന്ന ജാതകത്തിലെ വ്യാഴ-കേതു സംയോഗം



Click it and Unblock the Notifications











