Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
ആദരവും ബഹുമാനവും ഇന്ന് ഈ രാശിക്കാര്‍ക്ക് ഫലം
ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് എന്ന് രാശിഫലം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാവർത്തികമാകുന്നുണ്ട് എന്നുള്ള കാര്യം പലർക്കും അറിയുകയില്ല.

നിങ്ങളുടെ ആരോഗ്യവും സാമ്പത്തികവും ജോലിയും എല്ലാം നിങ്ങളുടെ രാശിപ്രകാരം എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ളത് അറിയേണ്ടതാണ്. നിങ്ങളുടെ ഇന്ന് എന്തൊക്കെ ഫലങ്ങളാണ് ഓരോ രാശിക്കാരേയും കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ച് അൽപം മനസ്സിലാക്കാം.
കൂടുതൽ വായിക്കാൻ: നിലവിളക്കിലെ തിരിയുടെ എണ്ണവുംദിക്കും ഐശ്വര്യത്തിന്

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം സാഹസികതകൾ നിറഞ്ഞതായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ് എന്നുള്ളതും ശ്രദ്ധേയമാണ്. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും. ജീവിതത്തിൽ പ്രതിസന്ധികൾക്കെല്ലാം അവസാനം ഇന്നത്തെ ദിവസമായിരിക്കും. മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങൾ നൽകുന്നുണ്ട്. ജോലിക്കാര്യത്തിൽ സന്തോഷം നൽകുന്ന അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത ആദരവ് നിങ്ങളെ തേടിയെത്തുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. പങ്കാളിയുടെ അഭിപ്രായങ്ങൾ ചെവി കൊടുക്കുന്ന ദിവസമാണ് ഇന്ന്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. പ്രത്യേകിച്ച് പണം കൈകാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പണം അലസമായി കൈകാര്യം ചെയ്യരുത് എന്ന് നിങ്ങളുടെ ഇന്നത്തെ ദിവസം നിങ്ങളെ പഠിപ്പിക്കും. ശ്രദ്ധയാണ് എല്ലാ കാര്യത്തിലും അത്യാവശ്യമായി വേണ്ടത്. ശ്രദ്ധിച്ചില്ലെങ്കിൽ ഇന്ന് ധാരാളം നഷ്ടങ്ങള്‍ നിങ്ങൾക്ക് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിൽ പ്രമോഷനുള്ള സാധ്യതയുണ്ട്. പങ്കാളിയോട് ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധ വേണം.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. വാഹനത്തില്‍ യാത്ര ചെയ്യുമ്പോൾ സുരക്ഷാ മാർഗ്ഗങ്ങൾ എല്ലാം പാലിച്ചിരിക്കണം. ജോലിയിൽ സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും പ്രശ്നങ്ങളെ മാത്രം ചിന്തിച്ച് മുന്നോട്ട് പോവരുത്. ഇത് നിങ്ങളുടെ ഇന്നത്തെ ദിവസത്തെ സന്തോഷം ഇല്ലാതാക്കുന്നു. എല്ലാ വിധത്തിലും നല്ല ഒരു ദിവസമായിരിക്കും എന്നുള്ളതാണ് ആദ്യം നിങ്ങളെ സന്തോഷത്തിൽ ആക്കുന്നത്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും അതെല്ലാം മാറി നിൽക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം.

കര്‍ക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് പ്രധാനപ്പെട്ട തീരുമാങ്ങൾ എടുക്കുന്നതിന് പറ്റിയ ദിവസമാണ് ഇന്നത്തെ ദിവസം. വളരെയധികം എളുപ്പത്തിൽ കടന്നു പോവുന്ന ഒരു ദിവസമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾ എന്തൊക്കെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന് മനസ്സിലാക്കാവുന്നതാണ്. ഇന്നത്തെ ദിവസം നിങ്ങൾ വളരെ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പ്രത്യേകിച്ച് വൈകുന്നേരത്തിന് ശേഷം എടുക്കുന്ന തീരുമാനങ്ങൾ. അല്ലെങ്കിൽ പ്രതിസന്ധികൾ വർദ്ധിക്കുന്നു.

ചിങ്ങം രാശി
ഇന്ന് ജീവിതത്തിൽ മുന്നോട്ട് പോകാനോ എന്തെങ്കിലും ചെയ്യാനോ വേണ്ടി ശ്രമിക്കുന്നവർക്ക് നല്ല ദിവസമായിരിക്കും. ഇന്നത്തെ ദിവസം അൽപം ശ്രദ്ധിച്ച് മുന്നോട്ട്പോവുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മനസമാധാനം വളരെയധികം നഷ്ടപ്പെടുന്ന ഒരു ദിവസമായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നു.

കന്നി രാശി
കുടുംബജീവിതത്തിൽ പ്രശ്നങ്ങളില്ലാതെ വളരെയധികം സന്തോഷകരമായി മുന്നോട്ട് പോവും. ഇന്ന് നിങ്ങൾ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും മനസിലാക്കുന്ന ദിവസമായിരിക്കും. ജീവിത പങ്കാളിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ദിവസമായിരിക്കും. പണത്തെക്കുറിച്ച് കൂടുതൽ വിഷമിക്കേണ്ട ആവശ്യം ഉണ്ടാവുന്നില്ല. പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്ന് നേട്ടത്തിന്‍റെദിവസമാണ്. ഇവർക്ക് മറ്റുള്ളവരിൽ നിന്ന് ആദരവും ബഹുമാനവും ലഭിക്കുന്നുണ്ട്. ഇവർക്ക് പൂർവ്വിക സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം മുൻകാലങ്ങളിൽ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മനസമാധാനം ലഭിക്കുന്ന ഒരു ദിവസമായിരിക്കും. പങ്കാളിയുടെ സ്നേഹം മൂലം നിങ്ങളുടെ എല്ലാ സമ്മർദ്ദവും പോകും നിങ്ങളുടെ പ്രധാനപ്പെട്ട ചില പ്രവൃത്തികൾ ഇന്ന് പൂർത്തിയാക്കിയേക്കുന്നതിന് നിങ്ങളുടെ പ്രിയപ്പെട്ടവരും നിങ്ങളെ സഹായിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജോലിയിൽ വളരെയധികം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരിക്കും. ഉയർന്ന സ്ഥാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള സമയവും അവസരവും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി പണത്തെക്കുറിച്ച് സംസാരിച്ച് പ്രശ്നങ്ങൾ ഉണ്ടാവും എങ്കിലും അതിന് പരിഹാരം ഉടനേ തന്നെ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ ചെറിയ തോതിൽ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. അൽപം ശ്രദ്ധയോടെ മുന്നോട്ട് പോവണം.

ധനു രാശി
ധനു രാശിക്കാർ വളരെയധികം ശ്രദ്ധയോടെ ഇന്നത്തെ ദിവസം ജോലി ചെയ്യേണ്ടതാണ്. നിങ്ങൾ ബിസിനസ്സ് നടത്തുകയാണെങ്കിൽ ഇന്ന് നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് നല്ല രീതിയിൽ കൊണ്ട് പോവുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാൻ സ്വതന്ത്രമായി ചിന്തിക്കുന്നത് നല്ലതാണ്. ഇന്ന് നിങ്ങൾ നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്, അതിനാൽ ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ ഉടനേ തന്നെ ശ്രദ്ധിക്കണം.

മകരം രാശി
പണത്തിന്‍റെ കാര്യത്തിൽ ഇന്നത്തെ ദിവസം മകരം രാശിക്കാർക്ക് നല്ലതല്ല. പണം ഇന്ന് നിങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കും. പലപ്പോഴും സാമ്പത്തിക പരിമിതികൾ കാരണം നിങ്ങളുടെ പദ്ധതികൾ പലതും നടക്കാതെ വരുന്നുണ്ട്.ഇന്നും പഴയ ഏതെങ്കിലും വായ്പ തിരിച്ചടയ്ക്കേണ്ടതായി വരാവുന്നതാണ്. ഇത് നിങ്ങളെ പലപ്പോഴും സമ്മർദ്ദത്തിൽ ആക്കുന്നതിനുള്ള സാധ്യതയുണ്ട്.പങ്കാളിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. വളരെയധികം ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്ത ദിവസം അൽപം ശ്രദ്ധിക്കണം. ഇന്ന് നിങ്ങൾ ഓഫീസിൽ ഒരു വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിയുടെ കാര്യത്തിൽ നിങ്ങളുടെ ബോസിന് അതൃപ്തിയുണ്ടാകാം. എങ്കിലും മറ്റുള്ളവർക്ക് ആദരവും ബഹുമാനവും നിങ്ങളോട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ ശ്രദ്ധിക്കുക. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ സ്വയം നിയന്ത്രിക്കണം.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സുഹൃത്തുക്കളോടൊപ്പം ഇന്നത്തെ ദിവസം ആസ്വദിക്കാൻ സാധിക്കുന്നു. വളരെക്കാലത്തിനുശേഷമാണ് നിങ്ങൾക്ക് അത്തരമൊരു അവസരം ലഭിക്കും നിങ്ങൾ അത് വളരെയധികം പ്രയോജനപ്പെടുത്തും. പണം നല്ല നിലയിലായിരിക്കും. പണം ചിലവഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ പല വിധത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് അവസാനമാണ് ഇന്നത്തെ ദിവസം.



Click it and Unblock the Notifications