Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
നിലവിളക്കിലെ തിരിയുടെ എണ്ണവുംദിക്കും ഐശ്വര്യത്തിന്
സന്ധ്യയായാൽ വീട്ടിൽ ഐശ്വര്യത്തിന് വേണ്ടി ഒരു നിലവിളക്ക് കത്തിക്കുന്നവരാണ് ഹിന്ദുമത വിശ്വാസികൾ. എന്നാൽ വിളക്ക് കത്തിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ഐശ്വര്യത്തിന് പകരം ഐശ്വര്യക്കേടിലേക്കാണ് നിങ്ങളെ നയിക്കുന്നത്. ഇത്തരം കാര്യം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഐശ്വര്യക്കേടാണ് പടി കയറി വരുന്നത്. അതുകൊണ്ട് ശ്രദ്ധ വളരെ അത്യാവശ്യമാണ്. നിലവിളക്കിലെ തിരിയുടെ എണ്ണത്തിൽ വരെ കാര്യമുണ്ട്. ഒറ്റത്തിരിയാണോ ഇരട്ടത്തിരിയാണോ കത്തിക്കേണ്ടത് എന്നുള്ളത് അറിയേണ്ടതാണ്.
ദീപത്തിന്‍റെ എണ്ണത്തിനും അർത്ഥ തലങ്ങൾ ധാരാളമുണ്ട്. ഒരു ദീപം കത്തിക്കുന്നത് മഹാവ്യാധിയേയും രണ്ട് നാളം ധനവർദ്ധനവിനേയും മൂന്ന് നാളം ആലസ്യത്തേയും നാല് നാളം ദാരിദ്ര്യത്തേയും അഞ്ചു നാളം സർവ്വൈശ്വര്യത്തിനേയും ആണ് സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് നാളവും ഉത്തമമാണ് എന്നാണ് വിശ്വാസം. ഇത് ഐശ്വര്യത്തിലേക്ക് നയിക്കുന്നു എന്നും ധനവർദ്ധനവിന് സഹായിക്കുന്നു എന്നും ആണ് വിശ്വാസം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

തെളിയിക്കേണ്ട നാളം
തെളിയിക്കേണ്ട നാളങ്ങളുടെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കൈതൊഴുന്ന രീതിയിൽ വേണം രണ്ട് തിരി ചേര്‍ത്ത് വേണം ഒറ്റനാളം തെളിയിക്കുന്നതിന്. എന്നാൽ രണ്ട് നാളം കത്തിക്കുമ്പോൾ നാല് തിരിയിട്ടിട്ട് വേണം രണ്ട് നാളം തെളിയിക്കുന്നതിന്. രണ്ട് തിരിയാണ് കത്തിക്കുന്നതെങ്കിൽ കിളക്കും പടിഞ്ഞാറും ദിക്കിലേക്ക് വേണം തിരി തെളിയിക്കുന്നതിന്. അഞ്ച് തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നതെങ്കിൽ നാലുദിക്കുകളിലേക്കും ഓരോ തിരിയിട്ട് കത്തിക്കണം. അഞ്ചാമത്തെ തിരി വടക്ക് കിഴക്കേ മൂലയിലേക്ക് വേണം കത്തിച്ച് വെക്കുന്നതിന്. വിശേഷാവസരങ്ങളിൽ അഞ്ച് തിരിയിട്ട് തിരി തെളിയിക്കുന്നതാണ് ഉത്തമം.

രാവിലെ വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കാൻ
രാവിലെ വിളക്ക് കത്തിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. രണ്ട് നേരവും വിളക്ക് കത്തിക്കുന്നവരാണ് പലരും. എന്നാൽ രാവിലെ വിളക്ക് കത്തിക്കുമ്പോള്‍ കിഴക്ക് ദിക്കിന് നേരെ വേണം വിളക്ക് കത്തിക്കാന്‍. ഇത് നിങ്ങളുടെ എല്ലാ ദു:ഖങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാറാവ്യാധികളും സങ്കടങ്ങളും എല്ലാം ഇല്ലാതാക്കുന്നതിന് രാവിലെ വിളക്ക് കത്തിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നൽകുന്നതോടൊപ്പം തന്നെ ജീവിതത്തിലെ അരിഷ്ടതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

വൈകിട്ട് കത്തിക്കുമ്പോൾ
വൈകിട്ട് വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കടബാധ്യതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി വൈകുന്നേരം പടിഞ്ഞാറ് ദിക്കിലേക്കാണ് വിളക്ക് കത്തിക്കേണ്ടത്. അതുകൊണ്ട് തന്നെ വൈകിട്ട് വിളക്ക് കത്തിക്കുമ്പോൾ ലക്ഷ്മീ സ്തോത്രം ചൊല്ലുന്നത് നല്ലതാണ്. ഇത് നിങ്ങൾക്ക് ഐശ്വര്യവും നേട്ടവും നല്‍കുന്നുണ്ട്. പടിഞ്ഞാറ് വാതിൽ തുറന്നിട്ട് വേണം വിളക്ക് കത്തിക്കുന്നതിന്. ഇത് നിങ്ങളുടെ ഐശ്വര്യത്തിന് സഹായിക്കുന്നുണ്ട്.

അഞ്ച് തിരിയിട്ട വിളക്ക് കത്തിക്കുമ്പോൾ
അഞ്ച് തിരിയിട്ട വിളക്ക് കത്തിക്കുമ്പോൾ വടക്ക് ദിക്ക് മുതൽ വേണം കത്തിച്ച് തുടങ്ങേണ്ടത്. കത്തിക്കുമ്പോൾ ഒരിക്കലും വിളക്കിന് മുഴുവൻ പ്രദക്ഷിണം വെക്കരുത്. മുഴുവൻ കത്തിച്ച് കഴിഞ്ഞാൽ അത് പോലെ തന്നെ പുറകിലേക്ക് വരേണ്ടതാണ്. അഞ്ച് തിരിയിട്ട വിളക്ക് കത്തിക്കുന്നതിലൂടെ അത് സർവ്വൈശ്വര്യത്തിലേക്ക് വാതിൽ തുറക്കുന്നുണ്ട് എന്നാണ് വിശ്വാസം. മാത്രമല്ല വിളക്ക് കത്തിക്കാൻ ഉപയോഗിച്ച ദീപം ഉടൻ തന്നെ കെടുത്താൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങൾക്ക് ദോഷം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് കത്തിക്കാൻ ഉപയോഗിച്ച് വിളക്ക് നിങ്ങൾ പെട്ടെന്ന് തന്നെ കെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.

തിരി കെടുത്തുമ്പോൾ ശ്രദ്ധിക്കണം
തിരി കെടുത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരിക്കലും തിരി ഊതിക്കെടുത്തരുത്. ഇത് വീടിനും വീട്ടുകാർക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ദോഷങ്ങൾ നൽകുന്നതോടൊപ്പം തന്നെ ഇത് ഐശ്വര്യക്കേടിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. മാത്രമല്ല വിളക്കിൽ കരിന്തിരി എരിയുന്നതും അശുഭലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. വിളക്ക് ഊതിക്കെടുത്തുന്നതിലൂടെ ജീവിതത്തിലേക്ക് വരുന്ന ഐശ്വര്യത്തെ ഊതിക്കെടുത്തുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്.

സന്ധ്യക്ക് കൊളുത്തണം
നേരം ഇരുട്ടിക്കഴിഞ്ഞല്ല വിളക്ക് കൊളുത്തേണ്ടത്. സന്ധ്യക്ക് മുൻപ് തന്നെ വിളക്ക് കൊളുത്താന്‍ ശ്രദ്ധിക്കണം. അല്ലെങ്കിൽ വീട്ടിലേക്ക് ജ്യേഷ്ഠാഭഗവതി പ്രവേശിക്കും എന്നാണ് പറയുന്നത്. സന്ധ്യക്ക് മുൻപ് വിളക്ക് കൊളുത്തി പ്രകാശം നിറച്ചാൽ അത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം നിറക്കും എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഐശ്വര്യക്കേട് ഉണ്ടാക്കും എന്നാണ് പറയുന്നത്. സന്ധ്യക്ക് മുൻപ് വിളക്ക് കൊളുത്തിയാല്‍ വീട്ടിൽ സർവ്വൈശ്വര്യമാണ് ഫലം.

വിളക്ക് ഉടനേ കെടുന്നത്
വിളക്ക് കെടുത്തിയ ഉടനേ കെട്ട് പോവുന്നത് ദാരിദ്ര്യ ദു:ഖത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങൾക്ക് പ്രതിസന്ധികൾ ജീവിതത്തിൽ ഉടനേ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ അസ്വസ്ഥതകളേയും ദുഖത്തേയും ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. ഇനി വിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി നമുക്ക് മുന്നോട്ട് പോകാവുന്നതാണ്.



Click it and Unblock the Notifications
