Latest Updates
-
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്!
റിസ്ക് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന് വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം
ഇന്ന് നിങ്ങള്‍ നല്ല പ്രവൃത്തികള്‍ക്കായി പണം ചെലവഴിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടായേക്കാം. പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക. അപകടകരമായ ഒരു സംഭവം സംഭവിക്കാം. ജോലികളില്‍ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. ഇന്ന് നിങ്ങള്‍ എതിരാളികളെ കരുതിയിരിക്കുക. ചിലരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

ഇടവം
ബിസിനസ്സുകാര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. എന്നിരുന്നാലും, നെഗറ്റീവ് ചിന്ത മനസ്സില്‍ കൂടുതലായിരിക്കും. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമായിരിക്കും.

മിഥുനം
ഇന്ന് നിങ്ങള്‍ വളരെ പോസിറ്റീവ് ആയിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യജീവിതം മെച്ചപ്പെടും. റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. ചെലവ് നിയന്ത്രിക്കുക. പ്രായമായവരെ പരിപാലിക്കുക. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്ക്കുക. കഠിനാധ്വാനം തുടരുക. പ്രായമായവരുടെ ആരോഗ്യം മോശമായേക്കാം.

കര്‍ക്കിടകം
കടത്തില്‍ നിന്ന് മുക്തി നേടാനുള്ള സാധ്യതയുണ്ട്. ഇന്ന് സംസാരം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. യുവാക്കളുടെ തൊഴില്‍ പ്രശ്നങ്ങള്‍ മറികടക്കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ ഒരാളില്‍ നിന്ന് സഹായം ലഭിക്കും. ചില ജോലികള്‍ക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ആരോഗ്യം നന്നായിരിക്കും

ചിങ്ങം
ഇന്ന് നിങ്ങളെ അജ്ഞാതമായ ഭയം അലട്ടിയേക്കാം. ഇന്ന്, ജോലിയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകും. ആരെയെങ്കിലും സംശയിക്കാന്‍ ഇടവരും. അപകടസാധ്യതകള്‍ ഒഴിവാക്കുക. പങ്കാളിക്കായി സമയം ചെലവഴിക്കുക. ആരുടെയെങ്കിലും വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കാതിരിക്കുക.

കന്നി
ബിസിനസുകാര്‍ക്ക് അപ്രതീക്ഷിത വിജയം ലഭിക്കും. ഒരു സുഹൃത്തിനെ കാണാന്‍ കഴിയും. ജീവിത പങ്കാളിയുടെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കേണ്ടതുണ്ട്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കഷ്ടങ്ങള്‍ നേരിടേണ്ടിവരാം. ഇന്ന്, നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക.

തുലാം
നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുക. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആരുമായും പങ്കിടരുത്. നിങ്ങള്‍ക്ക് നല്ല വിവരങ്ങള്‍ ലഭിക്കും. പ്രായമായവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ബിസിനസ് മേഖലയില്‍ നഷ്ടം നേരിടേണ്ടിവരും. ജോലിചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റം ലഭിച്ചേക്കാം. ആരുമായെങ്കിലും തര്‍ക്കമുണ്ടാകാം.

വൃശ്ചികം
എതിരാളികളില്‍ ആധിപത്യം പുലര്‍ത്താം. ഇന്ന് നിങ്ങള്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. ആരുമായും തര്‍ക്കിക്കരുത്. നിങ്ങള്‍ക്ക് നല്ല വിവരങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. സാമ്പത്തികം ഗുണം ചെയ്യും. പഴയ നിക്ഷേപത്തില്‍ നിന്ന് കാര്യമായ ഗുണം ലഭിക്കും. ബിസിനസ്സിനായി ഒരു പുതിയ പദ്ധതി തയ്യാറാക്കാന്‍ കഴിയും.

ധനു
ഇന്ന്, ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. ഇന്ന് ആരുമായും അധികം ഇടപെടരുത്. ചില ജോലികളില്‍ നഷ്ടമുണ്ടാകാം. കുടുംബാന്തരീക്ഷം മനോഹരമായിരിക്കും. പുതിയ ആളുകളെ കാണും. പുതിയ പദ്ധതികള്‍ തയ്യാറാക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം
ബിസിനസുകാര്‍ക്ക് ദിവസം സാധാരണമായിരിക്കും. ഇന്ന് യാത്ര ഒഴിവാക്കുക. ആരോഗ്യം നന്നായിരിക്കും. ഇന്ന് നിങ്ങള്‍ വീടിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ശ്രദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെ കഴിവിനനുസരിച്ച് ഇന്ന് നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ ഇന്ന് വളരെ സജീവമായിരിക്കും. വായ്പ തുക തിരികെ നല്‍കാനാകും.

കുംഭം
ഇന്ന് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. വീട്ടിലെ ഒരു അംഗത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഇന്ന് മറ്റുള്ളവരെ സഹായിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും നിങ്ങള്‍. നിങ്ങളുടെ പതിവുകള്‍ ഇന്ന് മാറും. ആരോഗ്യം നന്നായിരിക്കും.

മീനം
ഇന്ന് ഏത് പ്രശ്നങ്ങളും പരിഹരിക്കും. വിദ്യാര്‍ത്ഥികളുടെ ദൃഢനിശ്ചയവും കഠിനാധ്വാനവും ഫലം നല്‍കും. ബിസിനസ്സ് രംഗത്ത് നഷ്ടങ്ങള്‍ നേരിടേണ്ടിവരാം. സുഹൃത്തുക്കളുടെ പിന്തുണ ലഭിച്ചേക്കില്ല. ചില ജോലികളില്‍ നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവരാം.



Click it and Unblock the Notifications