Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
'A' യില്‍ പേര് തുടങ്ങുന്നവരാണോ? 2021ല്‍ നിങ്ങളുടെ ഫലം ഇതാണ്
ഓരോ പേരിന്റെയും ആദ്യത്തെ അക്ഷരം വളരെ പ്രധാനമായതിനാല്‍ അവര്‍ക്ക് അവരുടെ പേരിലൂടെ അവരുടെ ഭാവിയെക്കുറിച്ച് അറിയാന്‍ കഴിയും. 'A' എന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ്. ഗണിതശാസ്ത്രമനുസരിച്ച് സൂര്യന് '1' എന്ന സംഖ്യയെ പ്രതിനിധീകരിക്കുന്നു. 'A' എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്ന ആളുകളില്‍ സൂര്യന് പ്രത്യേക സ്വാധീനമുണ്ടെന്നാണ് ഇതിനര്‍ത്ഥം.
ജ്യോതിഷമനുസരിച്ച്, കാര്‍ത്തിക നക്ഷത്രത്തിന് കീഴിലാണ് 'A' അക്ഷത്തില്‍ പേര് ആരംഭിക്കുന്നവര്‍ വരുന്നത്. അതിന്റെ ഭരണാധികാരി സൂര്യനാണ്. ചൊവ്വ ഭരണാധിപനായ മേടം രാശി അതിന്റെ രാശിചിഹ്നമായും കണക്കാക്കുന്നു. ഈ കാരണങ്ങളാല്‍ സൂര്യന്റെയും ചൊവ്വയുടെയും സ്ഥാനം ഈ വര്‍ഷം നിങ്ങളുടെ ഭാവി നിര്‍ണയിക്കും. അതിനാല്‍, 'A' അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ക്ക് 2021 വര്‍ഷം എങ്ങനെ എന്നറിയാന്‍ ലേഖനം വായിക്കൂ.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

കരിയറും ബിസിനസും
ബിസിനസ്സില്‍, വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഒപ്പം നിങ്ങളുടെ വിശ്വസനീയമായ ബന്ധങ്ങളുടെ സഹായത്തോടെ നിങ്ങളുടെ ജോലികള്‍ പുരോഗമിക്കുകയും ചെയ്യും. 2021 വര്‍ഷത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ വഴിയില്‍ വെല്ലുവിളികള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ നിങ്ങളുടെ പരിചയസമ്പന്നരായ കൂട്ടുകാരില്‍ നിന്ന് വളരെയധികം പ്രയോജനം നേടുകയും ചെയ്യും. വര്‍ഷത്തിലെ അവസാന മൂന്ന് മാസം നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും.

ദാമ്പത്യ ജീവിതം
ദാമ്പത്യ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരായിരിക്കണം. വര്‍ഷത്തിന്റെ തുടക്കത്തില്‍, അല്പം കഷ്ടപ്പാട് കണ്ടേക്കാം. പക്ഷേ പിന്നീട് കാര്യങ്ങള്‍ മികച്ചതായിരിക്കും. ഒപ്പം നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യും. വര്‍ഷത്തിന്റെ മധ്യത്തില്‍ കുട്ടിയുമായി ബന്ധപ്പെട്ട ഒരു നല്ല വാര്‍ത്ത ലഭിച്ചേക്കാം. ഒരു കുട്ടിക്കായി ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം നല്ലതാണ്. വര്‍ഷത്തിന്റെ ആരംഭ മാസങ്ങളില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം, പക്ഷേ പകുതി മുതല്‍ വര്‍ഷാവസാനം വരെ കാര്യങ്ങള്‍ മികച്ചതായിരിക്കും.

വിദ്യാഭ്യാസം
വിദ്യാഭ്യാസ രംഗത്ത് നിങ്ങള്‍ക്ക് ഈ വര്‍ഷം ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. വര്‍ഷത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റം ഉണ്ടായേക്കാം. നിങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും ചെയ്യും. കൂടുതല്‍ പഠനത്തിനും നല്ല അറിവ് നേടാനുമായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. വര്‍ഷത്തിന്റെ അവസാന പകുതിയില്‍, മത്സരപരീക്ഷകളില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം, ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്കും വിജയിക്കാനാകും.

പ്രണയം
വര്‍ഷത്തിന്റെ ആരംഭം പ്രണയത്തിന്റെ കാര്യത്തില്‍ നല്ലതാണ്. ചില പ്രത്യേക വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വരികയും ചെയ്യാം. നിങ്ങള്‍ ഇതിനകം പ്രണയത്തിലാണെങ്കില്‍ ആദ്യത്തെ നാല് മാസത്തേക്ക് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മാസങ്ങളില്‍ സമാധാനപരമായി കടന്നുപോകുകയാണെങ്കില്‍, ശേഷിക്കുന്ന മാസങ്ങള്‍ തികച്ചും ഫലപ്രദമായിരിക്കും. നിങ്ങളുടെ ബന്ധത്തില്‍ ആത്മാര്‍ത്ഥത കാത്തുസൂക്ഷിക്കുക.

സാമ്പത്തികം
സാമ്പത്തികമായി വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് നല്ലതായിരിക്കും. മുന്‍കാലങ്ങളില്‍ എവിടെയെങ്കിലും കുടുങ്ങിയ പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. വര്‍ഷത്തിന്റെ മധ്യത്തില്‍ വിദേശ ശ്രോതസ്സുകളില്‍ നിന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ഫലങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

ആരോഗ്യം
ചൊവ്വ, സൂര്യന് എന്നീ രണ്ട് ഗ്രഹങ്ങളുടെയും ശുഭകരമായ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമാണ്. ഈ വര്‍ഷം, ആരോഗ്യത്തിന് വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല. അമിതമായ ജോലി കാരണം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. വിശ്രമക്കുറവ് നിങ്ങളുടെ ആരോഗ്യത്തിന് ഒരു വെല്ലുവിളിയാകാം. ഇക്കാര്യം ശ്രദ്ധിക്കുകയും സ്വയം ആരോഗ്യവാനായിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലത്.



Click it and Unblock the Notifications
