For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ തുടക്കം ലഭിക്കുന്ന രാശിക്കാര്‍ ഇവര്‍

|

പുതിയ ആഴ്ച നിങ്ങള്‍ക്ക് ചില നല്ല നേട്ടങ്ങള്‍ പലര്‍ക്കും ലഭിക്കുന്നു. സാമ്പത്തികമായ വിജയവും പുതിയ ജോലിയും ചിലരെ കാത്തിരിക്കുന്നു. ചില രാശിക്കാര്‍ക്ക് അല്‍പം കഷ്ടതകള്‍ കാണുന്നു. എന്നാല്‍ നിങ്ങളുടെ ഏതെങ്കിലും ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ നിരുത്സാഹപ്പെടരുത്, നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് അകറ്റുക. അമിതമായി വിഷമിക്കുന്നത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം വര്‍ദ്ധിപ്പിക്കുന്നതായിരിക്കും. അതിനാല്‍ നാളെയുടെ നേട്ടങ്ങള്‍ക്കായി കാത്തിരിക്കുക. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്ക് എന്തൊക്കെ നല്‍കുന്നു എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: ഐശ്വര്യത്തിനായി ദിവസവും ആരെ ആരാധിക്കണംMost read: ഐശ്വര്യത്തിനായി ദിവസവും ആരെ ആരാധിക്കണം

മേടം

മേടം

സ്‌നേഹവും പിന്തുണയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ സ്വയം തീരുമാനമെടുക്കുക. പുതിയ ബിസിനസ്സിനെക്കുറിച്ചോ നിക്ഷേപത്തെക്കുറിച്ചോ ചിന്തിക്കുകയാണെങ്കില്‍ തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കുക. നിങ്ങളുടെ സ്വകാര്യ ജീവിതം സന്തോഷകരമാകും. കുടുംബവുമൊത്ത് രസകരമായ ദിവസമായിരിക്കും. ഓഫീസ് ജോലിയുടെ സമ്മര്‍ദ്ദം നിങ്ങളില്‍ കുറയും. പ്രണയ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും.

ഇടവം

ഇടവം

വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ജോലിയിലും ബിസിനസ്സിലും നല്ല അവസരം ലഭിച്ചേക്കാം. ജോലിയിലൂടെ നിരവധി അഭിനന്ദനങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ ഇന്ന് സമ്മര്‍ദ്ദം അനുഭവപ്പെടാം. പ്രണയ ജീവിതത്തില്‍, നിങ്ങള്‍ക്ക് ചില വിഷമകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ പങ്കാളിയുടെ സ്വഭാവം മോശമായിരിക്കും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും.

മിഥുനം

മിഥുനം

ദാമ്പത്യ ജീവിതം നന്നായിരിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ വൈകാരിക അടുപ്പം വര്‍ദ്ധിക്കും. സാമ്പത്തിക പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചുമതി. വളരെയധികം പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ കൂടി മാനിക്കുക. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വീടിന്റെ പരിസ്ഥിതി ചെറുതായി വഷളായേക്കാം. കുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങളുടെ സ്വകാര്യ ജീവിതത്തിന് ഒരു സമ്മിശ്ര ദിനമായിരിക്കാം. ജോലിത്തിരക്കുണ്ടാകും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരാകും. സാമ്പത്തികം ശക്തിപ്പെടുത്തുന്നതിന് പുതിയ പദ്ധതി തയ്യാറാക്കാനാകും. തൊഴിലില്ലാത്തവര്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. പങ്കാളിയുമായുള്ള വാദങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. ഇന്ന് ആരോഗ്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ചിങ്ങം

ചിങ്ങം

ദാമ്പത്യ ജീവിതത്തിലെ ഒരു നല്ല ദിവസമായിരിക്കും. പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പങ്കാളിയുടെ സഹായമുണ്ടാകും. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമല്ല. പഠനങ്ങളില്‍ ഏകാഗ്രത ചെലുത്താന്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം കാണും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ല നിലയിലായിരിക്കും. ഇന്ന് അധിക പണം നേടാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read:ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

കന്നി

കന്നി

സാമ്പത്തികമായി ഭദ്രതയുണ്ടാകും. പഴയ കടങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും പുതുക്കും. പങ്കാളിയുടെ ആരോഗ്യം മികച്ചതായിരിക്കും.

തുലാം

തുലാം

പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശ്രദ്ധിക്കുക. ചെലവുകള്‍ നിയന്ത്രിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ നല്ലതല്ല. നിങ്ങളുടെ മനസ്സ് സമാധാനത്തോടെ സൂക്ഷിക്കുക. നിങ്ങളുടെ ആക്രമണാത്മക മാനസികാവസ്ഥ ഒഴിവാക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങള്‍ സ്‌നേഹത്തോടെ പെരുമാറുക. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമാണ്. അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

വൃശ്ചികം

വൃശ്ചികം

ജോലിസ്ഥലത്ത്, ദിവസം നല്ലതായിരിക്കും. നിങ്ങളുടെ പ്രകടനത്തില്‍ നിങ്ങള്‍ സംതൃപ്തരാകും. ഒപ്പം ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. ബിസിനസുകാര്‍ക്ക് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കും. എതിരാളികള്‍ കടുത്ത മത്സരം സൃഷ്ടിച്ചേക്കാം. പ്രണയ ജീവിതത്തില്‍ സ്‌നേഹം നിലനില്‍ക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍

ധനു

ധനു

സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ പങ്കാളിയുടെ വികാരങ്ങള്‍ കൂടി മാനിക്കുക. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും. പരസ്പരം അഭിപ്രായ വ്യത്യാസമുണ്ടാകാം. സാമ്പത്തികമായി ദിവസം വളരെ ലാഭകരമായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാനുള്ള സാധ്യതയുണ്ട്. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, ഒരു പൊതുപരിപാടിയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചേക്കാം. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ ഓഫീസില്‍ വളരെയധികം വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥര്‍ തൃപ്തരാകും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും.

മകരം

മകരം

നിങ്ങളുടെ പെരുമാറ്റം അല്പം മാറ്റാന്‍ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ പിതാവിന്റെ മാനസികാവസ്ഥ മോശമായിരിക്കും. നിങ്ങളുടെ ധനസ്ഥിതി ശക്തിപ്പെടുത്തും. പ്രണയത്തിന്റെ കാര്യത്തില്‍ ദിവസം നന്നായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം വഷളാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ ഉറക്കം കൃത്യപ്പെടുത്തുക.

കുംഭം

കുംഭം

ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നതാണ് നല്ലത്. വളരെക്കാലത്തിനുശേഷം, വീടിന്റെ അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രണയ ജീവിതത്തില്‍ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക.

മീനം

മീനം

കുട്ടികളുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും പരിഹരിക്കപ്പെടും. അവരുടെ വിദ്യാഭ്യാസത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, പ്രശ്‌നം ഇന്ന് പരിഹരിക്കാനാകും. ദാമ്പത്യ ജീവിതം നന്നായിരിക്കും. ജോലിപരമായി ഇന്ന് ഓഫീസിലെ നിങ്ങളുടെ സഹപ്രവര്‍ത്തകരെ അമിതമായി വിശ്വസിക്കരുത്. ബിസിനസ്സുകാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. ദിവസം യാത്രയ്ക്ക് അനുകൂലമല്ല.

English summary

Daily Horoscope For 16th March 2020

Read your daily horoscope for 16th March 2020 in Malayalam.
Story first published: Sunday, March 15, 2020, 22:00 [IST]
X
Desktop Bottom Promotion