സാമ്പത്തിക നേട്ടം കൊയ്യുന്നത് ഈ രാശിക്കാര്‍

ഇന്നത്തെ രാശിചക്രം പലര്‍ക്കും സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. ഇന്ന് സാമ്പത്തികമായി പലര്‍ക്കും നേട്ടമുണ്ടെങ്കിലും പണം കൈ പൊള്ളിക്കുന്ന ചില രാശിക്കാരുണ്ട്. അത്തരം രാശിക്കാര്‍ ധനസ്ഥിതി വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ കഷ്ടതകളില്‍ വിഷമിക്കാതെ നാളത്തെ നല്ലതിനായി കാത്തിരിക്കൂ. കൂടുതല്‍ അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം

മേടം

ഇന്ന് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ ചെയ്യാന്‍ കഴിയും. വളരെക്കാലത്തിനുശേഷം നിങ്ങള്‍ക്ക് മാനസിക സമാധാനവും സംതൃപ്തിയും ലഭിക്കും. ഓഫീസിലെ മേലുദ്യോഗസ്ഥര്‍ നിങ്ങളെ ചില വലിയ ചുമതലകള്‍ ഏല്‍പ്പിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തിക ആനുകൂല്യം ലഭിക്കും. കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ബിസിനസ്സ് വളരും. നിങ്ങളുടെ നല്ല പെരുമാറ്റവും സമതുലിതമായ സംസാരവും വളരെയധികം വിലമതിക്കപ്പെടും. സ്വകാര്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ഇടവം

ഇടവം

തൊഴില്‍ രഹിതര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും. ബിസിനസുകാര്‍ക്ക് ദിവസം സാധാരണമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. സ്വകാര്യ ജീവിതം സന്തോഷകരമാകും. വ്യക്തിജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. പ്രണയിതാക്കള്‍ക്ക് നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. ആരോഗ്യം ശ്രദ്ധിക്കണം. ശുചിത്വം പാലിക്കണം.

മിഥുനം

മിഥുനം

വീടിന്റെ അന്തരീക്ഷം വഷളായേക്കാം. പ്രണയത്തിന്റെ കാര്യത്തില്‍, ദിവസം സാധാരണമായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഒരു പ്രധാന പ്ലാനില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ജോലിക്കാര്‍ അവരുടെ ജോലികള്‍ ഇന്ന് കൃത്യസമയത്ത് പൂര്‍ത്തിയാകും. പണത്തിന്റെ കാര്യത്തില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ഏത് സാമ്പത്തിക ഇടപാടും നടത്താം. ആരോഗ്യം മികച്ചതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് ആരോഗ്യം നന്നായിരിക്കും. അമിത സമ്മര്‍ദ്ദമില്ലാതെ തുടരാന്‍ പരമാവധി ശ്രമിക്കണം. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ വിട്ടൊഴിയും. മുടങ്ങിയ പ്രവര്‍ത്തികള്‍ ഇന്ന് പുനരാരംഭിക്കും. പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതം സന്തോഷകരമാകും. മാതാപിതാക്കളില്‍ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കും.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കേണ്ടതുണ്ട്. മേലുദ്യോഗസ്ഥരുടെ ഒരു തീരുമാനത്തിലും നിങ്ങള്‍ തര്‍ക്കിത്തിനു നില്‍ക്കരുത്. സാമ്പത്തിക രംഗത്ത്, ദിവസം നന്നായിരിക്കും. പണവുമായി ബന്ധപ്പെട്ട ഏത് പ്രധാനപ്പെട്ട ജോലിയും ഇന്ന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബവുമായുള്ള ബന്ധം ശക്തിപ്പെടും. ഇന്ന് ആരോഗ്യം നന്നായിരിക്കും.

കന്നി

കന്നി

ഇന്ന് സമ്മിശ്ര ഫലങ്ങള്‍ കാണുന്നു. ജോലിപരമായും ബിസിനസ്പരമായും ഇന്ന് അല്‍പം അധ്വാനിക്കേണ്ടിവരും. ബിസിനസ്സുകാര്‍ പണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ വലിയ പദ്ധതികള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. സാമ്പത്തികമായി ദിവസം നല്ലതല്ല. ഇന്ന് വിനോദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. സ്വകാര്യ ജീവിതത്തില്‍ എല്ലാം സുഗമമായി നടക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും.

തുലാം

തുലാം

ജോലിസ്ഥലത്ത് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ വിവേകത്തോടെയും ബുദ്ധിപരമായും അഭിമുഖീകരിക്കും. ഇന്ന് നിങ്ങളുടെ ഭാവി പദ്ധതികളില്‍ നിങ്ങള്‍ ശ്രദ്ധിക്കും. ചെലവഴിക്കാന്‍ ധാരാളം സമയം ലഭിക്കും ഇന്ന്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കും. സാമ്പത്തികമായി ഒരു പുതിയ പ്രോജക്റ്റില്‍ നിക്ഷേപിക്കാന്‍ സമയം ശരിയല്ല. ഇന്ന് നിങ്ങള്‍ പോസിറ്റീവ് എനര്‍ജിയാല്‍ വലയം ചെയ്യപ്പെടും. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം

വൃശ്ചികം

കാരണമില്ലാതെ നിങ്ങളുടെ മനസ്സ് വിഷാദാവസ്ഥയിലായിരിക്കും. ജോലിഭാരം വര്‍ധിക്കും. ഇന്ന് സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കുക. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കും. ഇന്നത്തെ ചെലവുകള്‍ നിയന്ത്രിക്കുക. ഇന്ന് ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടാകും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് ശരിയായിരിക്കില്ല.

ധനു

ധനു

സാമ്പത്തികമായി ശക്തരാകാന്‍ പുതിയ വഴികള്‍ തേടുക. ഇന്ന് ജോലിഭാരം കൂടുതലായിരിക്കും. മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. സാഹചര്യം മനസിലാക്കി മാത്രം ജോലി ചെയ്യുക. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതയുണ്ടാകും. നിങ്ങളുടെ പങ്കാളി നിങ്ങളെ അവഗണിക്കുകയാണെന്ന് നിങ്ങള്‍ക്ക് തോന്നും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മകരം

മകരം

വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പ്രിയപ്പെട്ടവരുമായി മതിയായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

കുംഭം

കുംഭം

ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമയം ചെലവഴിക്കാനാകും. ജോലിയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാകും. എന്നാല്‍ വലിയ സാമ്പത്തിക തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

മീനം

മീനം

ജോലിപരമയി ഇന്ന് നിങ്ങള്‍ക്ക് ശുഭമാണ്. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അവസരം നിങ്ങളുടെ കൈകളിലുണ്ടാകാം. ഈ അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. സാമ്പത്തികം സമ്മിശ്രമായിരിക്കും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും എന്നാല്‍ പണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകാം. വ്യക്തിപരമായ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. നിങ്ങളുടെ പങ്കാളി നിങ്ങളോട് വിയോജിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

Story first published: Sunday, March 15, 2020, 6:00 [IST]
X
Desktop Bottom Promotion