For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയ ജീവിതം തളിര്‍ക്കുന്നത് ഈ രാശിക്കാര്‍ക്ക്

|

ഇന്ന് രാശിപരമായി പലര്‍ക്കും സമ്മിശ്രമായൊരു ദിനമായി കാണുന്നു. എല്ലാ നേട്ടങ്ങളും എല്ലാവരിലേക്കും എത്തുന്നില്ല. എന്നാല്‍ ചില രാശിക്കാര്‍ക്ക് സാമ്പത്തികമായി നേട്ടങ്ങള്‍ കാണുന്നു. അവരില്‍ പണം അരികിലെത്തും. ചില രാശിക്കാരുടെ ദാമ്പത്യ ബന്ധം മികച്ചതായി കാണുന്നു. എന്നാല്‍ നല്ല നേട്ടങ്ങള്‍ക്ക് പുറമേ ശ്രദ്ധിക്കേണ്ടതായി ചില കാര്യങ്ങളും മിക്കവരുടെ ജീവിതത്തിലും നടക്കും. കൂടുതല്‍ അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

മേടം രാശി

മേടം രാശി

നിങ്ങളുടെ കഠിനാധ്വാനവും മികച്ച പ്രകടനവും വിലമതിക്കപ്പെടും. ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഇന്ന് നല്ല ഓഫര്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ചെറിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. എങ്കിലും ഇന്ന് പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുക. ചിന്തിക്കാതെ നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും.

ഇടവം രാശി

ഇടവം രാശി

കുടുംബജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കടുത്ത തീരുമാനം എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ഇണയില്‍ നിന്ന് പിന്തുണ ലഭിക്കില്ല. മാനസിക അസ്വസ്ഥത കാരണം നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ ഇണയുടെ പെരുമാറ്റം വിഷമിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, പ്രഷ്‌നങ്ങള്‍ ശാന്തമായി പറഞ്ഞു തീര്‍ക്കുക. ഭക്ഷണം ശ്രദ്ധിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം രാശി

മിഥുനം രാശി

പ്രണയ ജീവിതത്തില്‍ പെട്ടെന്ന് ഒരു വലിയ പ്രശ്‌നമുണ്ടാകാം. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. സാമ്പത്തികമായി, ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ഇന്ന് ചെലവഴിക്കാന്‍ കഴിയും. അസ്വസ്ഥതകള്‍ സമ്മര്‍ദ്ദത്തിന് കാരണമാകും. തൃപ്തികരമായ ഫലങ്ങള്‍ ലഭിക്കുന്നതിന് ആസൂത്രിതമായ രീതിയില്‍ പ്രവര്‍ത്തിക്കുക. ആരോഗ്യത്തിന്റെ കാര്യം ഇന്ന് അല്പം ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഇന്ന് നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി അന്വേഷിക്കുകയാണെങ്കില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വളരെക്കാലത്തിനുശേഷം നിങ്ങള്‍ പരസ്പരം നല്ല സമയം ചെലവഴിക്കും. കുടുംബത്തില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും, കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. സാമ്പത്തികം വര്‍ധിപ്പിക്കാന്‍ അല്‍പം കൂടി അദ്ധ്വാനിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.

Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും, എന്നാല്‍ പതിവായി യോഗയും വ്യായാമവും ചെയ്യുക. ജോലിപരമായി ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ പ്രമോഷന്‍ പോലുള്ളവ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. ഒരു പുതിയ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ ഇപ്പോള്‍ വേണ്ട. നിങ്ങളുടെ ചെലവുകളും നിയന്ത്രിക്കുക. ചങ്ങാതിമാരുടെ സഹായത്തോടെ, നിങ്ങളുടെ പൂര്‍ത്തിയാകാത്ത ഏതെങ്കിലും പ്രവൃത്തി ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും.

കന്നി രാശി

കന്നി രാശി

വിവാഹിതര്‍ക്ക് ഇന്ന് ഭാഗ്യമുണ്ടാകും. നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നത്തിലൂടെ കടന്നുപോകുകയാണെങ്കില്‍, അത് കൈകാര്യം ചെയ്യാന്‍ പങ്കാളി നിങ്ങളെ സഹായിക്കും. സാമ്പത്തിക രംഗത്ത് ദിവസം നല്ലതാണ്. ഇന്ന് വീട്ടില്‍ ഒരു തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നല്ല ദിവസമായിരിക്കും. ദിവസത്തിന്റെ ആരംഭം അല്‍പ്പം മന്ദഗതിയിലായിരിക്കാം, പക്ഷേ ക്രമേണ നിങ്ങളുടെ ജോലി വേഗത കാണും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം രാശി

തുലാം രാശി

ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ശരിയായ ഫലങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. ജോലിക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനം കാണിക്കാനുള്ള അവസരം ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. പ്രണയ ജീവിതം മികച്ചതായിരിക്കും. പ്രയാസ ഘട്ടങ്ങളില്‍ പങ്കാളിയുടെ പിന്തുണയുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

മാനസികമായി, ഇന്ന് സുഖം തോന്നും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് സാധാരണമായിരിക്കും. ഓഫീസിലെ ജോലിഭാരം കുറയും. തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കുക. ബിസിനസ്സുകാര്‍ അല്‍പം ശ്രദ്ധിക്കുക. പണവുമായി ബന്ധപ്പെട്ട ഉത്കണ്ഠ നീങ്ങും. ഇന്ന്, നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള നല്ലൊരു അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി ശാന്തമായ ഒരു ദിവസം ചെലവഴിക്കാന്‍ കഴിയും. പ്രണയിതാക്കള്‍ക്ക് ചില പ്രശ്‌നങ്ങള്‍ വന്നുചേരാം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കാതിരിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

ധനു രാശി

ധനു രാശി

നിങ്ങളുടെ കഠിനാധ്വാനവും സത്യസന്ധതയും ഓഫീസില്‍ വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും പ്രശംസിക്കും. നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങളുടെ സര്‍ഗ്ഗാത്മകത സഹായിക്കും. നിങ്ങളുടെ പാര്‍ട്‌നറുമായി ബിസിനസ്സ് വിപുലീകരിക്കുന്നതിന് ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ പദ്ധതി തയ്യാറാക്കാന്‍ കഴിയും. വളരെക്കാലത്തിനുശേഷം നിങ്ങള്‍ക്ക് ഇന്ന് മാനസിക സമാധാനം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അവരുടെ ചിന്തകള്‍ക്ക് കൂടി പ്രാധാന്യം നല്‍കുക. പ്രണയ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും.

Most read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടംMost read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടം

മകരം രാശി

മകരം രാശി

ഇന്ന് നിങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പങ്കാളിയുടെ പിന്തുണയും ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും കാര്യത്തില്‍ ഇന്ന് മനോഹരമായ ദിവസമായിരിക്കും. നിങ്ങളുടെ ബന്ധത്തിലെ തടസ്സങ്ങള്‍ മറികടക്കാന്‍ ഇന്ന് സാധ്യതയുണ്ട്. സാമ്പത്തികം ഇന്ന് സമ്മിശ്രമായിരിക്കും. പെട്ടെന്ന് സമ്പത്ത് ലാഭിക്കുമെങ്കിലും ചെലവുകളും വര്‍ദ്ധിക്കും. പഴയ കടങ്ങള്‍ വീട്ടാനാകും. ആരോഗ്യം നന്നായിരിക്കും.

കുംഭം രാശി

കുംഭം രാശി

തിടുക്കത്തില്‍ അല്ലെങ്കില്‍ വൈകാരികമായി ഒരു തീരുമാനവും എടുക്കരുത്. ബിസിനസ്സുകാര്‍ക്ക് ഇന്ന് പ്രത്യേക നേട്ടങ്ങളുണ്ടാവില്ല. എന്നാല്‍ വിജയം ഉടനെ നിങ്ങളുടെ അടുത്തെത്തും. ജോലിക്കാര്‍ക്കും ഇന്ന് അല്‍പം ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരേസമയം നിരവധി ജോലികള്‍ പൂര്‍ത്തിയാക്കേണ്ടി വന്നേക്കാം. സാമ്പത്തികം ഇന്ന് ശക്തമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകരുത്.

മീനം രാശി

മീനം രാശി

ദാമ്പത്യ ജീവിതത്തിലെ തടസങ്ങള്‍ നീങ്ങും. പങ്കാളി നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് നല്ല സമയം ചെലവിടും. സാമ്പത്തികമായി ഇന്ന് ഒരു നല്ല ദിവസമായിരിക്കും. പങ്കാളിത്തത്തോടെ നിങ്ങള്‍ എന്തെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. ആരോഗ്യത്തോടെയിരിക്കാന്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.

English summary

Daily Horoscope For 12th March 2020

Read your daily horoscope for 12th March 2020 in Malayalam.
Story first published: Wednesday, March 11, 2020, 18:12 [IST]
X
Desktop Bottom Promotion