Latest Updates
-
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ
സോഡിയാക് സൈന്‍ പറയും ഭര്‍ത്താവിനെ!!
സോഡിയാക് സൈന്‍ അനുസരിച്ച് ഓരോ വ്യക്തിയും വ്യത്യസ്ത സ്വഭാവങ്ങളുള്ളവരായിരിയ്ക്കും. ജീവിത പങ്കാളിയെ നിശ്ചയിക്കുന്നതില്‍ സോഡിയാക് സൈന്‍ പ്രധാനമാകുന്നത് ഇവിടെയാണ.്
സോഡിയാക് സൈന്‍ പ്രകാരം ഓരോ പുരുഷന്മാര്ക്ക് ഓരോ പ്രത്യേക ഗുണങ്ങളാണുണ്ടാവുക.
സോഡിയാക് സൈന്‍ പ്രകാരം നിങ്ങളുടെ ഭര്‍ത്താവിനെ തെരഞ്ഞെടുക്കൂ,

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെടുന്ന പുരുഷന്മാര് സ്വാര്‍ത്ഥരും തങ്ങളുടെ കാര്യങ്ങളിലേയ്ക്കു കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവരുമായിരിയ്ക്കും. എന്നാല്‍ ഇവര്‍ സ്വന്തക്കാരോട് സ്നേഹമുള്ളവരും ആത്മവിശ്വാസമുള്ളവരും കാര്യങ്ങള്‍ തുറന്നു പറയുന്ന പ്രകൃതക്കാരുമായിരിയ്ക്കും.

ടോറസ്
ടോറസ് വിഭാഗത്തില്‍ പെടുന്നവര്‍ സാമ്പത്തികഭദ്രതയ്ക്കും ജീവിതസുഖങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നവരായിരിയ്ക്കും. ഇവര്‍ ബന്ധങ്ങളില്‍ സ്വാര്ത്ഥരായിരിയ്ക്കും. ഹ്യുമര്സെന്സുള്ള ഇവര്‍ ജീവിതത്തില്‍ കൃത്യമായ ലക്ഷ്യങ്ങളുള്ളവരായിരിയ്ക്കും.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെടുന്നവര്‍ ബുദ്ധിമാന്മാരായിരിയ്ക്കും. ഇവരുടെ പ്രകൃതം പെട്ടെന്നു മാറുകയും ചെയ്യും. മണിക്കൂറുകളോളം സരസമായി സംസാരിയ്ക്കാന്‍ സാധിയ്ക്കുന്നവരായിരിയ്ക്കും ഇവര്‍.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്ന പുരുഷന്മാര് നാണംകുണുങ്ങികളും വീടിനും കുടുംബത്തിലും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്കുന്നവരുമായിരിയ്ക്കും. അവരുടെ രൂപത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും അമിത ശ്രദ്ധ പുലര്‍ത്തുന്നവര്‍. തങ്ങളുടെ ഭാര്യ തങ്ങളുടെ അമ്മയുടെ ഗുണങ്ങളുള്ളയാളാകണമെന്നു പ്രതീക്ഷിയ്ക്കുന്നവരായിരിയ്ക്കും ഇവര്‍.

ലിയോ
ലിയോ വിഭാഗത്തില്‍ പെട്ട പുരുഷന്മാര് ആജ്ഞാപിയ്ക്കുന്ന സ്വാഭാവമുള്ളവരായിരിയ്ക്കും. ആകര്‍ഷകത്വും ആത്മവിശ്വാസവുമുള്ള ഇവര്‍ മറ്റുള്ളവരില്‍ നിന്നും അഭിനന്ദം ആഗ്രഹിയ്ക്കുന്നവരുമായിരിയ്ക്കും. ഈഗോയുള്ള പ്രകൃതക്കാരായിരിയ്ക്കും ഇവര്‍.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെടുന്ന പുരുഷന്മാര് സഹാനുഭൂതിയുള്ളവരും സഹായമനസ്ഥിതിയുള്ളവരുമായിരിയ്ക്കും. ബുദ്ധിമാന്മാരായ ഇവര്‍ റൊമാന്റിക്കുമായിരിയ്ക്കും.

ലിബ്ര
ലിബ്ര വിഭാഗത്തില്‍ പെട്ട പുരുഷന്മാര് അങ്ങേയറ്റം റൊമാന്റിക്കായിരിയ്ക്കും. ഇവര്‍ ഇവരുടെ പങ്കാളിയോട് തീര്‍ത്തും വിശ്വസ്തരുമായിരിയ്ക്കും. ശാന്തപ്രകൃതക്കാരായ ഇവര്‍ സ്ത്രീകളോട് അടുത്തിടപഴകുമെങ്കിലും വിവാഹത്തിലും പ്രണയത്തിലുമെല്ലാം പങ്കാളിയോട് വിശ്വസ്തരുമായിരിയ്ക്കും.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ മിതസംസാരമുള്ളവരും ശാന്തരുമായിരിയ്ക്കും. ഇവര്‍ രഹസ്യപ്രകൃതമുള്ളവരും ആരേയും പെട്ടെന്നു വിശ്വസിയ്ക്കാത്തവരുമായിരിയ്ക്കും. ഇവര്‍ സൗന്ദര്യവും ബുദ്ധശക്തിയുമുള്ള സ്ത്രീകളില്‍ ആകൃഷ്ടരാകുന്ന പ്രകൃതമായിരിയ്ക്കും. എന്നാല്‍ ഒരു ബന്ധത്തില്‍ പെട്ടാല്‍ ഇതില്‍ മാത്രം മനസുറപ്പിച്ചു ജീവിയ്ക്കുന്നവരുമായിരിയ്ക്കും.

സാജിറ്റേറിയന്‍സ്
സ്വാതന്ത്ര്യം ആഗ്രഹിയ്ക്കുന്നവരായിരിയ്ക്കും സാജിറ്റേറിയന്‍സ്. ഇതുകൊണ്ടുതന്നെ ബന്ധങ്ങളില്‍ നിന്നും കഴിവതും ഒഴി്ഞ്ഞു നില്‍ക്കുകയും ചെയ്യും. ഇവര്‍ റിസ്കുകള്‍ എടുക്കുന്നവരും ഹൃദയത്തില്‍ സത്യസന്ധരുമായിരിയ്ക്കും.

കാപ്രികോണ്‍
കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ യാഥാസ്ഥിതികരായിരിയ്ക്കും. തങ്ങളുടെ ബന്ധം വളരെ ഗൗരവത്തോടെ കാണുന്നവര്‍. തങ്ങള്‍ക്ക് വിശ്വസ്തതയും സത്യവും പുലര്‍ത്താന്‍ പറ്റില്ലെങ്കില്‍ പ്രണയിക്കാനും വിവാഹം കഴിയ്ക്കാനും പോകാത്തവര്‍.

അക്വാറിയസ്
അക്വാറിയസ് വിഭാഗത്തില്‍ പെട്ടവര്‍ ദൃഢനിശ്ചയമുള്ളവരും ഇലക്ട്രോണിക് സാധനങ്ങളോട് താല്പര്യമുള്ളവരുമായിരിയ്ക്കും. തങ്ങളുടെ സ്വാതന്ത്ര്യം ഒരിക്കലും അടിയറ വയ്ക്കാന്‍ താല്പര്യപ്പെടാത്തവര്. ഇത് പലപ്പോഴും വിവാഹത്തിലും പ്രണയത്തിലുമാകാന് ഇവര്‍ക്ക് തടസം നില്‍ക്കുകയും ചെയ്യും.

പൈസസ്
പൈസസ് വിഭാഗത്തില്‍ പെട്ടവര്‍ ആറാമിന്ദ്രിയമുള്ളവരെന്നു പറയാം. ഇവര്‍ കെയറിംഗ്, സെന്‍സിറ്റീവ് പ്രകൃതക്കാരായിരിയ്ക്കും. മനുഷ്യത്വവും റൊമാന്റിക് പ്രകൃതവുമുള്ളവര്.സോഡിയാക് സൈന്‍ പ്രകാരം വധുവിനെ തെരഞ്ഞെടുക്കൂ



Click it and Unblock the Notifications











