Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തീണ്ടാരിയായ പെണ്ണ് തീണ്ടാപ്പാടകലെ, എന്തുകൊണ്ട്?
സ്ത്രീകള്‍ക്ക് ക്ഷേത്ര വിലക്ക് വരുന്നത് ഏതൊക്കെ സമയങ്ങളില്‍ ആണെന്ന് നോക്കാം
ആര്‍ത്തവസമയത്ത് സ്ത്രീകളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതാണ് നമ്മുടെ ആചാരം. മാസമുറയോച് ചേര്‍ന്നുള്ള ദിവസങ്ങളില്‍ സ്ത്രീകളെ തൊട്ടുകൂടാത്തവരായും അവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന സംസ്കാരം പണ്ടുണ്ടായിരുന്നു.
ഇന്നും ചിലരെങ്കിലും ഇത് തുടര്‍ന്ന് പോരുന്നുണ്ട്. മഹാഭാരതത്തില്‍ തന്നെ ഇതിന് കൃത്യമാ ഉദാഹരണം ഉണ്ട്. രജസ്വലയായ ദ്രൗപതിയെയാണ് കൗരവപ്പടയുടെ മുന്നിലേക്ക് ദുശ്ശാസനനന്‍ വലിച്ചിഴച്ച് കൊണ്ട് വന്നത്.
ആര്‍ത്തവവും അകറ്റി നിര്‍ത്തലും കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ പല കോണുകളിലും ഉണ്ടായിരുന്നു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്ര ദര്‍ശനവും നിഷേധിയ്ക്കപ്പെട്ടതാണ്. എന്തുകൊണ്ട് ഇങ്ങനെ എന്നതിന്റെ സത്യം പലര്‍ക്കും അറിയില്ല. സ്ത്രീകള്‍ക്ക് ക്ഷേത്ര ദര്‍ശനം പാടില്ലാത്ത മറ്റ് ചില സന്ദര്‍ഭങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ആര്‍ത്തവം കഴിഞ്ഞ് ഏഴ് ദിവസം
സ്ത്രീകള്‍ ആര്‍ത്തവം കഴിഞ്ഞ് ഏഴ് ദിവസത്തിനു ശേഷം മാത്രമേ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. ശിവക്ഷേത്രങ്ങളിലാകട്ടെ ഇത് 10 ദിവസത്തിനു ശേഷം മാത്രമേ പാടുകയുള്ളൂ.

സ്ത്രീയ്ക്ക് വിശ്രമം
സ്ത്രീകയ്ക്ക് ഈ സമയങ്ങളില്‍ വിശ്രമം നല്‍കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ പിന്നീട് സ്ത്രീ അശുദ്ധയാണ് ഈ സമയങ്ങളില്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

പുലയുള്ള സമയത്ത്
ബന്ധുക്കളോ രക്തബന്ധമുള്ള മറ്റുള്ളവരോ മരിച്ചാല്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ മരണം നടന്നാലും സ്ത്രീ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടുള്ളതല്ല. 16 ദിവസത്തേക്കാണ് ഇത്തരത്തില്‍ ക്ഷേത്രത്തില്‍ വിലക്ക്.

പ്രസവശേഷം
പ്രസവശേഷവും പുലയുള്ളതായാണ് കണക്കാക്കുന്നത്. ഈ സമയങ്ങളിലും സ്ത്രീകളോ അവളുടെ ബന്ധുക്കളോ ക്ഷേത്ര ദര്‍ശനം നടത്തരുത്. പതിനൊന്ന് ദിവസം എന്ത് വന്നാലും ക്ഷേത്ര ദര്‍ശനം നടത്താന്‍ പ്രസവശേഷം പാടില്ല എന്നാണ് വിശ്വാസം.

ആറാം മാസത്തില്‍
പ്രസവശേഷം സ്ത്രീക്ക് ആറ് മാസത്തിന് ശേഷം ചോറൂണിനായി മാത്രമാണ് ക്ഷേത്ര ദര്ഡശനം നടത്താന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. എന്നാല്‍ മറ്റുള്ളവര്‍ക്ക് കുഞ്ഞ് ജനിച്ച് 11 ദിവസത്തിനു ശേഷം ക്ഷേത്രദര്‍ശനം നടത്താം.

ശബരിമല മാലയിടുമ്പോള്‍
ശബരിമലയ്ക്ക് മാലയിടുമ്പോഴും ആര്‍ത്തവമുള്ള പെണ്ണിന് സ്വാമിമാരുടെ മുന്നില്‍ വരാന്‍ പാടില്ല. ഇതും പെണ്ണിന് വിലക്കപ്പെട്ട ഒന്നാണ്. മാത്രമല്ല അവര്‍ തൊട്ട വസ്തുക്കളെല്ലാം അശുദ്ധിയെന്നാണ് കല്‍പ്പിയ്ക്കുന്നത്.



Click it and Unblock the Notifications
